വിവിധ പരമ്പരകളില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു...

വിവിധ സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു.
ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, ദീപിക. സംസ്‌കാരം ബുധനാഴ്ച ശാന്തികവാടത്തില്‍ .
"
https://www.facebook.com/Malayalivartha























