Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മോളെ....പാപ്പുവിനെ കണ്ടതും കെട്ടിപ്പിടിച്ച് തുരുതുരെ മുത്തം നല്‍കി .. ബാലയുടെ കണ്ണുനിറഞ്ഞൊഴുകി! കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു! ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും മകളെ കണ്ടപ്പോഴുള്ള പ്രതികരണത്തെ കുറിച്ചും തുറന്ന് പറഞ്ഞ് ബാദുഷ

08 MARCH 2023 12:19 PM IST
മലയാളി വാര്‍ത്ത

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ബാലയുടെ ആരോഗ്യനിലയില്‍ കൂടുതൽ പുരോഗതി. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയ താരത്തിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടര്‍ചികിത്സയുടെ കാര്യത്തില്‍ അടക്കം ഡോക്ടര്‍മാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്. ബാലയെ ചെന്നൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ബന്ധുക്കൾ ആലോചിക്കുന്നുണ്ട്. അല്പസമയത്തിന് ഉള്ളില്‍ നടന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം. അതേസമയം മാസങ്ങള്‍ക്ക് ശേഷം അകളെ കണ്ട സന്തോഷത്തിലാണ് ബാലയും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക എത്തി. അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല നിര്‍മ്മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു.

ഇപ്പോഴിതാ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും മകളെ കണ്ടപ്പോഴുള്ള പ്രതികരണത്തെ കുറിച്ചും തുറന്ന് പറയുകയാണ് ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍ക്ക് എല്ലാം സാക്ഷിയായ ബാദുഷ. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആണ് എന്നെ വിവരം വിളിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ബാലയുടെ കൂടെയുള്ള രാജേഷിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പേ ഞാന്‍ ഉണ്ണി മുകുന്ദനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഞാനും വരുന്നു ബാദുക്കാ എന്ന് ഉണ്ണി പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ആണ് ആശുപത്രിയിലേക്ക് പോയത്. പോയപ്പോള്‍ തന്നെ ഞങ്ങള്‍ ആദ്യം കണ്ടത് ഡോക്ടറെ ആണ്. മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്, 24 -48 മണിക്കൂറിന് ശേഷം മാത്രമേ ബാല മരുന്നുകളോട് എങ്ങിനെ പ്രതികരിക്കുന്നൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ബെറ്റര്‍ എന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. അതിന് ശേഷം ആണ് ഞങ്ങള്‍ ബാലയെ കണ്ടത്.

ആദ്യം കയറിയത് ഉണ്ണി മുകുന്ദനാണ്. കുറച്ചധികം നേരം അവര്‍ സംസാരിച്ചു. പുറത്തേക്ക് വന്ന ഉണ്ണി കരയുന്നുണ്ടായിരുന്നു. അതിന് ശേഷം ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ബാലയുടെ കണ്ണുകളും നിറഞ്ഞ് കണ്ടു. മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ നേരിയ അസ്വസ്ഥതകളും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ബാലയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആണ് ബാല സംസാരിച്ചത്. എന്റെ കൈ പിടിച്ച് പുതിയ സിനിമയെ കുറിച്ച് ഒക്കെ സംസാരിച്ചു. അക്കൂട്ടത്തിലാണ് മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ ബാലയെ മകളെ കാണിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. അധികം വൈകാതെ തന്നെ അമൃത മകള്‍ക്കൊപ്പം എത്തി. കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു.

അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചിരുന്നു. ഉച്ചയോടെ ബാലയുടെ സഹോദരന്‍ എത്തിയിരുന്നു. അദ്ദേഹം ഡോക്ടറെ കണ്ട് സംസാരിക്കുമ്പോഴും ഞാന്‍ കൂടെയുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അപ്പോഴും ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകിട്ടോടെ സഹോദരന്‍ തിരിച്ച് ചെന്നൈയിലേക്ക് പോയി, മറ്റ് ബന്ധുക്കളുമായി അദ്ദേഹം അടുത്ത ദിവസം എത്തും. ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും ആണ് ആശുപത്രിയില്‍ ഉള്ളത്.

കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിക്കുകയും ചെയ്തിരുന്നു. 'ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല ..Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതാ സുരേഷിനെയാണ് ബാല ആദ്യ വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് ഇവര്‍ക്ക്.

എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ടു പോയില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്തിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends