Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടൻ ബാലയ്ക്ക് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് നല്ലതെന്ന് ഡോക്ടര്‍! പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റി.. മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ അസ്വസ്ഥതകളും ബാലയെ അലട്ടുന്നുണ്ട്! ആശുപത്രിയിലായ ബാലയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്...

08 MARCH 2023 01:08 PM IST
മലയാളി വാര്‍ത്ത

കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോൾ ബാലയെ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ ചികിത്സ ഉറപ്പാക്കുന്നതിനും നീരിക്ഷണത്തിനും കൂടിയാണ് ഐസിയുവില നിന്നും താരത്തെ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയത്. കരള്‍ മാറ്റ ശസ്ത്രക്രിയയാണ് നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു. ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം ബാല തന്നെ സുഹൃത്തുക്കളോട് പറയുകയും എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും താരം ചെയ്യുന്നുണ്ട്. ബാലയ്‌ക്കൊപ്പം ഭാര്യയും ബന്ധുക്കളും ഉണ്ട്. മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്, 24 -48 മണിക്കൂറിന് ശേഷം മാത്രമേ ബാല മരുന്നുകളോട് എങ്ങിനെ പ്രതികരിക്കുന്നൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.

അതേസമയം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ആശുപത്രിയിലെ വിവരങ്ങൾ എല്ലാം തന്നെ ബാദുഷ തുറന്ന് പറഞ്ഞിരുന്നു. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആണ് എന്നെ വിവരം വിളിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ബാലയുടെ കൂടെയുള്ള രാജേഷിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പേ ഞാന്‍ ഉണ്ണി മുകുന്ദനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഞാനും വരുന്നു ബാദുക്കാ എന്ന് ഉണ്ണി പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ആണ് ആശുപത്രിയിലേക്ക് പോയത്. പോയപ്പോള്‍ തന്നെ ഞങ്ങള്‍ ആദ്യം കണ്ടത് ഡോക്ടറെ ആണ്. മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്, 24 -48 മണിക്കൂറിന് ശേഷം മാത്രമേ ബാല മരുന്നുകളോട് എങ്ങിനെ പ്രതികരിക്കുന്നൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.

കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ബെറ്റര്‍ എന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. അതിന് ശേഷം ആണ് ഞങ്ങള്‍ ബാലയെ കണ്ടത്. ആദ്യം കയറിയത് ഉണ്ണി മുകുന്ദനാണ്. കുറച്ചധികം നേരം അവര്‍ സംസാരിച്ചു. പുറത്തേക്ക് വന്ന ഉണ്ണി കരയുന്നുണ്ടായിരുന്നു. അതിന് ശേഷം ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ബാലയുടെ കണ്ണുകളും നിറഞ്ഞ് കണ്ടു. മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ നേരിയ അസ്വസ്ഥതകളും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ബാലയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആണ് ബാല സംസാരിച്ചത്. എന്റെ കൈ പിടിച്ച് പുതിയ സിനിമയെ കുറിച്ച് ഒക്കെ സംസാരിച്ചു. അക്കൂട്ടത്തിലാണ് മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ ബാലയെ മകളെ കാണിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. അധികം വൈകാതെ തന്നെ അമൃത മകള്‍ക്കൊപ്പം എത്തി. കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു. അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചിരുന്നു. ഉച്ചയോടെ ബാലയുടെ സഹോദരന്‍ എത്തിയിരുന്നു. അദ്ദേഹം ഡോക്ടറെ കണ്ട് സംസാരിക്കുമ്പോഴും ഞാന്‍ കൂടെയുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അപ്പോഴും ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകിട്ടോടെ സഹോദരന്‍ തിരിച്ച് ചെന്നൈയിലേക്ക് പോയി, മറ്റ് ബന്ധുക്കളുമായി അദ്ദേഹം അടുത്ത ദിവസം എത്തും. ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും ആണ് ആശുപത്രിയില്‍ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends