Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

240 കോടിയുടെ ആസ്തി.. പക്ഷെ ആ ദുശീലം ഈ അവസ്ഥയിൽ എത്തിച്ചു! മാനസിക സംഘർഷം കൊണ്ടായിരുന്നു അതിന് അടിമപെട്ടത്... പല വിഷമങ്ങളും മറക്കുന്നത് അങ്ങനെ ആയിരുന്നു... നിർത്താൻ ഞാൻ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ നമ്മൾ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല.. ബാലയെ കുറിച്ച് സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ...

08 MARCH 2023 02:39 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ബാലയെ കുറിച്ച് സുഹൃത്തുക്കൾ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ്. ഇപ്പോഴിത സന്തോഷ് വർക്കി പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. എന്നോട് ഒരു അനുജനോടുള്ള സ്നേഹം പോലെ തന്നെ ആയിരുന്നു സാറിന്. എന്നോടുള്ള ഇഷ്ടത്തെക്കാൾ എനിക്കും അദ്ദേഹത്തെ ഇഷ്ടം ആണ്. എന്നെക്കാളും കുറച്ചു വയസ്സ് മൂത്തതാണ്.

പുള്ളി ടിപ്പിക്കൽ തമിഴൻ ആണ്. ഇമോഷണലി ഭയങ്കര ഡൌൺ ആയ വ്യക്തിയുമാണ് സർ. പുള്ളിക്ക് ചുറ്റിനും എപ്പോഴും ആളുകൾ ഉണ്ടാകുമെന്നും സന്തോഷ് പറഞ്ഞു തുടങ്ങുന്നു. ഓരോ സമയത്തും ഓരോ ആളുകൾ ആണ് ഉള്ളത്. പുള്ളിക്ക് ഒരു ദുശീലം ഉണ്ട് അതാണ് ഈ അവസ്ഥയിൽ എത്തിച്ചത്. മീഡിയയോട് ഞാൻ അത് അറിയാതെ പറഞ്ഞു പോയി. ഇപ്പോൾ അത് ഞാൻ പറയുന്നില്ല. കാരണം പുളളിയുടെ മാനസിക സംഘർഷം കൊണ്ടാണ് പുള്ളി അതിന് അടിമപെട്ടത്. പല വിഷമങ്ങളും പുള്ളി മറക്കുന്നത് അങ്ങനെ ആയിരുന്നു.

നിർത്താൻ ഞാൻ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ പുള്ളിക്ക് അങ്ങനെ നമ്മൾ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല. 240 കോടിയുടെ ആസ്തി ഉണ്ട് പുള്ളിക്ക്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുത് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. മലയാളികൾ ഫ്രോഡുകൾ ആണ് എന്ന് ഞാൻ പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. പുള്ളിയുടെ മുത്തച്ഛനും അച്ഛനും ഒരു നിർമ്മാതാവ് ആയിരുന്നു. മോഹൻലാലിൻറെ ഭാര്യയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ട് ബാലയുടെ കുടുംബത്തിന്.

കാശൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷെ വല്ലാത്ത ഏകാന്തതയിൽ ആയിരുന്നു അദ്ദേഹം. പേഴ്സണൽ ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ സാറിന് ഉണ്ട്. പാവം മനുഷ്യൻ ആണ് . അകെ ശുദ്ധൻ ആയിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു. അതേസമയം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെ നടൻ ബാലയെ കരൾ സംബന്ധമായ അസുത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ വന്ന റിപ്പോർട്ട്.

സോഷ്യൽമീഡിയയിൽ സജീവമായ നടനായതുകൊണ്ട് തന്നെ ബാലയുടെ അസുഖ വിവാരം അറിഞ്ഞപ്പോൾ മുതൽ‌ പ്രാർഥനകളുമായി കഴിയുകയാണ് ആരാധകർ. സിനിമാ രം​ഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു.പിന്നാലെ ബാലയുടെ മുൻ ഭാര്യ അമൃതയും മകൾ പാപ്പവും ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു.

ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ‌ മുതൽ അവിടെ തന്നെ സന്ദർശിക്കാൻ എത്തിയവരോടെല്ലാം മകളെ കാണണമെന്ന ഒറ്റ ആ​ഗ്രഹം മാത്രമാണ് ബാല പറഞ്ഞത്. അതേസമയം ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ സുഹൃത്തായിട്ടാണ് ബാല അഭിനയിച്ചത്. അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ആയി സക്സസായ ശേഷം നിർമാതാവ് ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം തന്നില്ലെന്ന് ആരോപിച്ച് ബാല രം​ഗത്തെത്തുകയും പിന്നീട് നിരവധി വിവാദങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

ആ സംഭവത്തിന് ശേഷം ബാല ഉണ്ണി മുകുന്ദൻ അടക്കമുള്ളവരുമായി അകൽച്ചയിലായിരുന്നു. ബാല എത്രയും ​വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകരും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ആശുപത്രിയിൽ തന്നെയുണ്ട്. 2019ലാണ് ബാലയും അമൃതയും ബന്ധം വേർപ്പെടുത്തിയത്. ഇപ്പോൾ‌ അമൃത ​ഗായകനും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends