Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു.. ന്യൂസ് പബ്ലിക്ക് ആയതാണ് പുള്ളിക്ക് വിഷമം.. 'പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്... കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങളുണ്ട്... അദ്ദേഹം ബലവാനായി തിരിച്ച് വരും... നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക; ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് എലിസബത്ത് പറയുന്നതിങ്ങനെ...

08 MARCH 2023 03:07 PM IST
മലയാളി വാര്‍ത്ത

കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ നിരവധി പേരാണ് ബാലയുടെ ആയുസിനും ആരോ​ഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ കഴിയുന്നത്. ഇപ്പോഴിത ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബാല ചേട്ടൻ ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ലെന്നും ഭാര്യ എലിസബത്ത് ഉദയൻ കുറിച്ചു.

കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലുള്ള വിഷയങ്ങൾ ബാലക്കുള്ളതായും എലിസബത്ത് സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നു. 'ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു.' 'പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക എന്നും എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ​ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തിരുന്നു. ബാല സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. തമിഴ്നാട് സ്വദേശിയാണെങ്കിൽ കൂടിയും ബാല സെറ്റിലായിരിക്കുന്നത് കേരളത്തിലാണ്.

ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് തൃശൂർ സ്വദേശിനിയും മലയാളിയുമാണ്. ഇരുവരുടേയും വിവാ​ഹം കഴി‍ഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളു. അതേസമയം മുൻ ഭാര്യ അമൃതയും മകൾ അവന്തികയും മറ്റ് കുടുംബാം​ഗങ്ങളും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുഞ്ഞിനെ കാണണമെന്ന ആ​ഗ്രഹം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ബാല നിരന്തരമായി പറഞ്ഞിരുന്നു. അതിനാലാണ് സിനിമാക്കാർ അടക്കം ഇടപെട്ട് കുഞ്ഞും അമൃതയും ആശുപത്രിയിൽ എത്തിയത്. മുക്കാൽ മണിക്കൂറുകളോളം ബാലയും അമൃതയും മകളും സംസാരിച്ചു. 2019ലാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. ശേഷമാണ് 2021 അവസാനത്തോടെ ബാല എലിസബത്തിനെ വിവാഹം ചെയ്തത്.

സിനിമാ രം​ഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends