Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ... കുടുംബത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി മഞ്ജു പത്രോസ്

08 MARCH 2023 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ... കുടുംബത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി മഞ്ജു പത്രോസ്. മഞ്ജു പുതിയതായി പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ഭര്‍ത്താവ് സുനിച്ചന്‍ എത്തിയില്ലെന്നും ഇരുവരും വിവാഹമോചിതരായെന്നും തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

നല്ലകാലം വന്നപ്പോള്‍ അവനെ ഒഴിവാക്കി അവള്‍ ആഘോഷിക്കുന്നു തുടങ്ങിയ തലക്കെട്ടുകള്‍ നല്‍കിയാണ് വാര്‍ത്തകള്‍ വന്നതെന്നും മഞ്ജു പറയുന്നു. വിദേശത്തായതിനാലാണ് ഭര്‍ത്താവിന് ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും ഞങ്ങള്‍ പിരിഞ്ഞാലും ഒരുമിച്ച് ജീവിച്ചാലും മാധ്യമങ്ങള്‍ക്ക് എന്താണെന്നും മഞ്ജു ചോദിക്കുന്നു.

മരിക്കാത്തവനെ കൊന്നും ഡൈവോഴ്‌സ് ആകാത്തവരെ തമ്മില്‍ പിരിച്ചും ഗര്‍ഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങള്‍ മാധ്യമധര്‍മ്മം നിറവേറ്റാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ... ഒരു മുറിയും ഒരു ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ?

കുറിപ്പിന്റെ പൂര്‍ണരൂപം

നമസ്‌കാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാന്‍ ഓടി... ഓടിയോടി ഓട്ടത്തിനൊടുവില്‍ ഞാന്‍ ആ സ്വപ്നത്തില്‍ എത്തി... അതെ ഞങ്ങളുടെ വീട്...

കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്.. എന്റെ ചോരയും വീയര്‍പ്പും സ്വപ്നങ്ങളും കൊണ്ടാണ്... നിങ്ങളില്‍ പലര്‍ക്കും അത് മനസ്സിലാകും... കാരണം നിങ്ങളില്‍ പലരും ആ വേവ് അറിഞ്ഞവരാണ്..

വളരെ ആലോചനകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാന്‍ എഴുതുന്നത്... ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കില്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതുന്നതല്ല..

കാരണം അവര്‍ക്കൊക്കെ എന്നെ മനസ്സിലാകും... മറിച്ച് ഇവിടെ അന്യായ കസര്‍ത്തുകള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമ അധര്‍മ്മികള്‍ക്ക് വേണ്ടിയാണ്.. നിങ്ങള്‍ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ?

മരിക്കാത്തവനെ കൊന്നും ഡൈവോഴ്‌സ് ആകാത്തവരെ തമ്മില്‍ പിരിച്ചും ഗര്‍ഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങള്‍ മാധ്യമധര്‍മ്മം നിറവേറ്റാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ... ഒരു മുറിയും ഒരു ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ?

ആരാണ് നിങ്ങള്‍ക്ക് ഇതിനൊക്കെയുള്ള ലൈസന്‍സ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കള്‍ക്ക് പോലും ഉണ്ട് ... ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട്...

ഞാനൊരു സെലിബ്രിറ്റി അല്ല... അഭിനയം എന്റെ തൊഴില്‍ മാത്രമാണ്... ജീവിതം കൈവിട്ടു പോകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷത്തില്‍ അത് കെട്ടിപ്പടുക്കാന്‍ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാന്‍.. എന്നെപ്പോലെ ഒരുപാട് സ്ത്രീകള്‍ ഇവിടെയുണ്ട്...

ബാങ്കില്‍നിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോള്‍ അത് കോടികളുടെ വീടാക്കി നിങ്ങള്‍... നിങ്ങളാണോ എന്റെ വീട്ടില്‍ കോടികള്‍ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോള്‍, നല്ലകാലം വന്നപ്പോള്‍ അവനെ ഒഴിവാക്കി അവള്‍ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങള്‍..

സുനിച്ചനെ ഡൈവോഴ്‌സ് ചെയ്തു പോലും.. അതൊക്കെ നിങ്ങള്‍ സ്വയമങ്ങ് തീരുമാനിച്ചാല്‍ മതിയോ? അല്ലെങ്കില്‍ ആ മനുഷ്യന്‍ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാന്‍ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്?

അതൊക്കെ പോട്ടെ ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങള്‍ക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്ബത്യം?

അടുത്ത നിങ്ങളുടെ പ്രശ്‌നം എന്റെ കൂട്ടുകാരിയാണ്.... എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാന്‍ വെച്ച വീട്ടില്‍ വരുമ്‌ബോള്‍ നിങ്ങള്‍ക്കൊക്കെ എവിടെയാണ് പൊള്ളുന്നത്?

അവള്‍ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടില്‍ വരും.. അതിന്റെ അര്‍ത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ? എന്റെ പൊന്ന് ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെ, എന്നാണ് നിങ്ങളുടെയെല്ലാം തലയില്‍ വെളിച്ചം വീഴുന്നത്? കഷ്ടം...

നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു.. എന്റെ സുഹൃത്തുക്കള്‍ ഇനിയും എന്റെ വീട്ടില്‍ വരും... അതിന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ ഇനിയും നിങ്ങള്‍ നുണക്കഥകള്‍ പടച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കില്‍,നിങ്ങള്‍ ചെയ്‌തോളൂ ...പക്ഷേ എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യും.. അതിനൊക്കെയുള്ള സാഹചര്യം ഇപ്പോള്‍ ഈ നാട്ടിലുണ്ട്..

ഞാനിപ്പോള്‍ ഇത് പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല ..നിങ്ങളുടെ കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേരുണ്ടിവിടെ... അവര്‍ക്ക് കൂടി വേണ്ടിയാണ്... അതുകൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം വിട്ടുകൊടുക്കുക.. എല്ലാവരും ജീവിക്കട്ടെ... അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ.. നിങ്ങള്‍ എഴുതി വിടുന്ന നുണക്കഥകളെ പേടിക്കാതെ...

ഒരു കാര്യം എടുത്തു പറയട്ടെ..ഞാന്‍ ഓണ്‍ലൈന്‍ വാര്‍ത്തമാധ്യമപ്രവര്‍ത്തകരെ അടച്ച് ആക്ഷേപിച്ചതല്ല... മറ്റുള്ളവരുടെ ജീവിതം കൊണ്ട് അമ്മാനമാടി നുണക്കഥകള്‍ മാത്രം വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം ചാനലുകള്‍ ഉണ്ട്..

അവരെയാണ്... എപ്പോഴും ആലോചിക്കും വീട്ടിലേക്ക് അരി മേടിക്കാന്‍ ആണല്ലോ ഇവര്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്... വീട്ടിലിരിക്കുന്നവര്‍ക്ക് ഇങ്ങനെ ചിലവിനു കൊടുത്തിട്ട് എന്താണ് കാര്യം?

 

ഇത്രയും പറഞ്ഞതുകൊണ്ട് നാളെ നിങ്ങള്‍ക്ക് ഞാന്‍ ശത്രു ആയിരിക്കും... പക്ഷേ എനിക്ക് നിങ്ങളെ പേടിയില്ല... കാരണം സത്യം മാത്രമേ എന്നും വിജയിക്കു.. സത്യം മാത്രം...ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ...?

സ്ത്രീകളോട്..നമുക്ക് ജീവിക്കണം.. ജയിക്കണം.. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കുടുംബത്തിനുവേണ്ടി... വഴിവക്കില്‍ തെരുവ് നായ്ക്കള്‍ ഇനിയും നമ്മളെ നോക്കി കുരച്ചുകൊണ്ടേയിരിക്കും.. അതില്‍ പതറാതെ നമുക്ക് മുന്നോട്ട് പോകാം. ലോകമെമ്ബാടുമുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാശംസകള്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (4 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (5 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (5 hours ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (7 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (7 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (9 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (9 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (9 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (10 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (10 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (10 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (10 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (12 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (12 hours ago)

Malayali Vartha Recommends