ആശുപത്രിയിൽ അഡ്മിറ്റ് ആയ ദിവസം അബോധാവസ്ഥയിലായിരുന്നു.. പിത്തരസത്തിന്റെ അളവ് കൂടി! 20,30 ശതമാനം മാത്രമേ കരളിന്റെ പ്രവർത്തനം ഉണ്ടായിരുന്നുള്ളു; ബാലയെ ചികിത്സിക്കുന്ന ഡോക്ടർ ഡോ.എസ്.സുധീന്ദ്രൻ പറയുന്നതിങ്ങനെ..

കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ബാലയെ കുറിച്ച് ചികിത്സിക്കുന്ന ഡോക്ടർ എസ്.സുധീന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്. സിറോസിസ് ബാധിച്ച് ബാലയ്ക്ക് ഇൻഫെക്‌ഷൻ ആയി. കരളിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയ ദിവസം അബോധാവസ്ഥയിലായിരുന്നു. പിത്ത രസത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. ടെസ്റ്റുകളൊക്കെ ചെയ്ത് വന്നപ്പോഴേക്കും 20,30 ശതമാനം മാത്രമേ കരളിന്റെ പ്രവർത്തനം ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കുറച്ച് ശരിയായി വരുന്നുണ്ട്. എങ്കിലും പൂർണമായും ശരിയാകുമെന്ന് പ്രതീക്ഷയില്ല.
ഇത്തരം അവസ്ഥയിൽ കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ ആണ് ചെയ്യേണ്ടത്. ബന്ധുക്കളോടൊക്കെ തയ്യാറായിരിക്കാൻ പറഞ്ഞിട്ടുണ്ട്. മരുന്ന് കഴിച്ച് ഈ അസുഖം മാറാനുള്ള സാധ്യത കുറവാണ്. ഇത് വർഷങ്ങളോളം കൊണ്ട് അലട്ടുന്ന പ്രശ്നമാണ്. കരളിനെ ബാധിച്ച പ്രശ്നമായത് കൊണ്ട് പൂർണമായും ഭേദമാക്കാവുന്ന മരുന്നുകൾ ഇല്ല. അതുകൊണ്ട് തന്നെ കരൾ മാറ്റിവെക്കുന്നത് തന്നെയാണ് ഉചിതമെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തിരുന്നു. ബാല സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. തമിഴ്നാട് സ്വദേശിയാണെങ്കിൽ കൂടിയും ബാല സെറ്റിലായിരിക്കുന്നത് കേരളത്തിലാണ്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് തൃശൂർ സ്വദേശിനിയും മലയാളിയുമാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളു. അതേസമയം മുൻ ഭാര്യ അമൃതയും മകൾ അവന്തികയും മറ്റ് കുടുംബാംഗങ്ങളും ബാലയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുഞ്ഞിനെ കാണണമെന്ന ആഗ്രഹം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ബാല നിരന്തരമായി പറഞ്ഞിരുന്നു. അതിനാലാണ് സിനിമാക്കാർ അടക്കം ഇടപെട്ട് കുഞ്ഞും അമൃതയും ആശുപത്രിയിൽ എത്തിയത്.
മുക്കാൽ മണിക്കൂറുകളോളം ബാലയും അമൃതയും മകളും സംസാരിച്ചു. 2019ലാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. ശേഷമാണ് 2021 അവസാനത്തോടെ ബാല എലിസബത്തിനെ വിവാഹം ചെയ്തത്. സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.
https://www.facebook.com/Malayalivartha























