Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോപി സുന്ദറും അമൃതയും വന്നതില്‍ അവരോട് ബഹുമാനമാണ് തോന്നുന്നത്... അവര്‍ക്ക് വേണമെങ്കില്‍ വാശി കാണിക്കാമായിരുന്നു... അങ്ങനെയല്ലല്ലോ അവര്‍ ചെയ്തത്! സീക്രട്ട് എജന്റിന്റെ വാക്കുകൾ വൈറൽ

09 MARCH 2023 07:28 AM IST
മലയാളി വാര്‍ത്ത

കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട് വരുകയാണ്. ബാലയെ അടുത്ത് അറിയാവുന്നവർ നടനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ്. ഇപ്പോഴിതാ ബാലയുമായി അടുത്ത സൗഹൃദമുണ്ടെന്ന് പറയുകയാണ് സീക്രട്ട് ഏജന്റ്. അടുത്തിടെയും ഇവര്‍ കണ്ടുമുട്ടിയിരുന്നു. ഇവരൊന്നിച്ചുള്ള ചിത്രം വൈറലായിരുന്നു. വളരെ ജനുവിനായാണ് അദ്ദേഹം ഇടപെടാറുള്ളത്. സാധാരണ ഒരു സെലിബ്രിറ്റിക്ക് നമ്മളെയൊന്നും വിളിച്ച് ഇങ്ങനെ സംസാരിക്കണ്ട കാര്യമില്ല. നമ്മളിലൊരാളായാണ് അദ്ദേഹം സംസാരിക്കാറുള്ളത്. കുറേക്കാലമായി സൗഹൃദമുള്ളവര്‍ സംസാരിക്കുന്നത് പോലെയാണ് തോന്നാറുള്ളത്. ബാല ചേട്ടന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ പലരോടും ചോദിച്ചിരുന്നു. അദ്ദേഹം ഓക്കെയായി വരുന്നുണ്ടെന്നാണ് അറിഞ്ഞത്. അതൊരു നല്ല വാര്‍ത്തയാണ്.

അമൃതയും മകളുമെല്ലാം ബാലയെ സന്ദര്‍ശിച്ചിരുന്നു. ബാലയെ കണ്ട് മടങ്ങുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും വിഷ്വല്‍സ് കണ്ടിരുന്നു. അവര്‍ വന്ന് കണ്ട് പോവുമ്പോള്‍ അവരുടെ ഒരു മെന്റല്‍ സ്‌റ്റേറ്റുണ്ട്. അവർ വന്ന് കണ്ടത് റെസ്‌പെക്ടാണ്. ഒരാളുടെ സിറ്റുവേഷന് കൊടുക്കുന്ന റെസ്‌പെക്ടാണ് അത്. അതിനിടയില്‍ കമന്റ് ചെയ്യുമ്പോള്‍ മിനിമം റെസ്‌പെക്ട് കൊടുക്കുക. ഗോപി സുന്ദറും അമൃതയും വന്നതില്‍ അവരോട് ബഹുമാനമാണ് തോന്നുന്നത്. അവര്‍ക്ക് വേണമെങ്കില്‍ വാശി കാണിക്കാമായിരുന്നു. അങ്ങനെയല്ലല്ലോ അവര്‍ ചെയ്തത്. അത് മനസിലാക്കുക. അതിന് താഴെ വന്ന ചില കമന്റുകളെക്കുറിച്ച് പറയാതെ വയ്യ.

ഇവള്‍ക്ക് വട്ടുണ്ടോ, ബാലക്ക് കുഞ്ഞിനെ അത്രക്ക് ഇഷ്ടമാ, കുഞ്ഞിനെ അല്ലേ കാണിക്കാനുള്ളത്. ഇത് കണ്ടാല്‍ ബാലയുടെ ഉള്ള സമാധാനം കൂടെ കളയാന്‍ വന്നതാണെന്ന് തോന്നും. ഇതാണോ സ്‌നേഹമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അവിടെ കുട്ടി വന്നിട്ടുണ്ടോ എന്ന് കമന്റിട്ട വ്യക്തിക്ക് എങ്ങനെയറിയാം, കുട്ടിയും വന്നിരുന്നു. ഇത് കണ്ടാല്‍ ബാലയുടെ സമാധാനം പോവുമെന്ന് പറയാന്‍ നിങ്ങളാണോ ബാലയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. ഇവരെ കണ്ടതോടെ ബോധം പോയിട്ടുണ്ടാവുമെന്നായിരുന്നു വേറൊരു കമന്റ്. കമന്റിട്ടവരുടെ മാതാപിതാക്കള്‍ ആശുപത്രിയിലായാലും ഇങ്ങനെ തന്നെ പറയണം. ബാലയുടെ സ്വത്തിനെക്കുറിച്ചുള്ള കമന്റുമുണ്ടായിരുന്നു. ഇതൊക്കെയാണോ ഈ സമയത്ത് ചിന്തിക്കുന്നതെന്നായിരുന്നു സീക്രട്ട് ഏജന്റ് ചോദിച്ചത്.

അതേസമയം കരൾ രോഗത്തെ തുടർന്ന് കൊച്ചി അമൃതഹോസ്പിറ്റലിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോൾ ബാലയെ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ ചികിത്സ ഉറപ്പാക്കുന്നതിനും നീരിക്ഷണത്തിനും കൂടിയാണ് ഐസിയുവിൽ നിന്നും താരത്തെ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയത്. കരള്‍ മാറ്റ ശസ്ത്രക്രിയയാണ് നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു. ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം ബാല തന്നെ സുഹൃത്തുക്കളോട് പറയുകയും എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും താരം ചെയ്യുന്നുണ്ട്. ബാലയ്‌ക്കൊപ്പം ഭാര്യയും ബന്ധുക്കളും ഉണ്ട്. മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്, 24 -48 മണിക്കൂറിന് ശേഷം മാത്രമേ ബാല മരുന്നുകളോട് എങ്ങിനെ പ്രതികരിക്കുന്നൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ആശുപത്രിയിൽ തന്നെയുണ്ട്.

അതേസമയം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെയാണ് ബാലയെ കരൾ സംബന്ധമായ അസുത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന വാർത്ത. സോഷ്യൽമീഡിയയിൽ സജീവമായ നടനായതുകൊണ്ട് തന്നെ ബാലയുടെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ‌ പ്രാർഥനകളുമായി കഴിയുകയാണ് ആരാധകർ. സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ‌ മുതൽ അവിടെ തന്നെ സന്ദർശിക്കാൻ എത്തിയവരോടെല്ലാം മകളെ കാണണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ബാല പറഞ്ഞത്. 2019ലാണ് ബാലയും അമൃതയും ബന്ധം വേർപ്പെടുത്തിയത്. ഇപ്പോൾ‌ അമൃത ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends