അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറൽ മുസ്ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്... അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹത്തിൽ' എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല! ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരിക; ഷുക്കൂർ വക്കീലിന് ആശംസയുമായി റസൂൽ പൂക്കുട്ടി

കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിൽ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനെ ആരും അത്ര പെട്ടന്ന് മറക്കില്ല. ജീവിതത്തിലും അഭിഭാഷകനായ ഷുക്കൂര്‍ സോഷ്യല്‍ മീഡിയയിലും പരിചിതമായ പേരാണ്. ഷുക്കൂറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അദ്ദേഹം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.. ഭാര്യയായ പി.എ. ഷീനയെ തന്നെയായിരുന്നു അദ്ദേഹം വീണ്ടും വിവാഹം ചെയ്തത്. ഇപ്പോഴിതാ ഷുക്കൂറിന് ആശംസകളുമായി എത്തുകയാണ് പ്രശസ്ത ശബ്ദലേഖകനും സംവിധായകനുമായ റസൂൽ പൂക്കുട്ടി.
ഷുക്കൂർ വക്കീൽ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വിസ് മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങൾ എനിക്ക് അദ്ദേഹത്തിൽ കാണാം. ഒരു അഭിഭാഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തിൽ നിന്ന് അറിയാനാവും. ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറൽ മുസ്ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹത്തിൽ' എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. ധൈര്യപൂർവ്വമുള്ള ആ നിലപാടിനൊപ്പവും . താങ്കൾക്കും താങ്കൾ പുതുതായി വിവാഹം കഴിച്ച ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരികയെന്നും റസൂൽ പൂക്കുട്ടി കുറിച്ചു.
https://www.facebook.com/Malayalivartha























