എല്ലാ സുരക്ഷാ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ചാടിക്കടന്നു! മൂന്നാം നിലയിലെ മേയ്ക്കപ്പ് മുറിയിൽ കയറി ഒളിച്ചിരുന്നത് മണിക്കൂറുകളോളം.. പ്രതികളെ കണ്ട ഷാരൂഖ് പോലും ഞെട്ടി; ബോളിവുഡിനെ നടുക്കിയ സംഭവം ഇങ്ങനെ...

ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം. 20ഉം 22ഉം വയസ് പ്രായമുള്ള ഗുജറാത്തിലെ ബറൂച്ച് സ്വദേശികളായ യുവാക്കളാണ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. പഠാൻ' താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കെെമാറിയത്. പുലർച്ചെ 3 മണിയോടെയാണ് എല്ലാ സുരക്ഷാ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പ്രതികൾ വീടിനകത്തേക്ക് എത്തിയത്.
മതിൽ ചാടിക്കടന്ന് ആരുടേയും കണ്ണിൽ പെടാതെ അകത്ത് കയറി. ഒളിച്ചിരിക്കാനുള്ള സ്ഥലമാണ് പ്രതികൾ ആദ്യം തിരക്കിയത്. മൂന്നാം നിലയിലെ മേയ്ക്കപ്പ് മുറിയിൽ കയറി ഇരുന്നു. നേരം പുലർന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. രാവിലെ 10.30ഓടെ വീട്ടു ജോലിക്കാരാൻ സന്ദീപാണ് മെയ്ക്ക് റൂമിൽ രണ്ട് പേരെ കണ്ടത്. ഉടൻ എല്ലാവരെയും വിവരം അറിയിച്ചു. സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി. ഇവരുവരെയും മൽപ്പിടുത്തത്തിൽ കീഴ്പെടുത്തി പ്രധാന ഹാളിലേക്ക് എത്തിച്ചു. വിവരം അറിഞ്ഞ് ഹാളിലേക്കെത്തിയ ഷാരൂഖും സംഭവം കണ്ട് ഞെട്ടുകയായിരുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്ക്ക് രണ്ട് പേർ വീട്ടിൽ കടന്നതായി സുരക്ഷാ ജീവനക്കാരൻ വിളിച്ച് അറിയിച്ചതായി ഷാരൂഖിന്റെ മാനേജർ കോളിൻ ഡിസൂസ പൊലീസിനോട് പറഞ്ഞു.
ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പീന്നിട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ ബാന്ദ്ര പൊലീസിന് കെെമാറിയത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് പിടിയിലായവർക്ക് 20നും 22നും ഇടയിലാണ് പ്രായം. പ്രതികൾക്കെതിരെ അതിക്രമിച്ച് കയറിയതിനടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha























