ഉയിരിനെയും ഉലകത്തെയും ഒരേപോലുള്ള വസത്രങ്ങൾ ധരിപ്പിച്ച് നെഞ്ചോട് ചേർത്ത് പിടിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും... വിമാനത്താവളത്തില്‍ വെച്ച് ആളുകൾ കൂടിയതോടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മുഖം മറച്ച് പിടിച്ചു; ചിത്രങ്ങൾ വൈറൽ

വാടക ഗർഭ ധാരണത്തിലൂടെ കുട്ടികളെ സ്വീകരിച്ച തെന്നിന്ത്യൻ താരങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നപ്പോൾ നല്ല രീതിയിൽ താനേ സൈബറാക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനോടൊന്നും താര ദമ്പതികൾ പ്രതികരിച്ചില്ല. ആഘോഷ ദിവസങ്ങൾ കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഫോട്ടോ വിഘ്നേശ് ശിവൻ പങ്കുവെക്കാറുണ്ട്. എന്നാൽ ഫോട്ടോകളിൽ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം മറയ്ക്കാറാണ് പതിവ്. ഇപ്പോഴിതാ ഇരുവരും കുഞ്ഞുങ്ങളോടൊപ്പം പുറത്തിറങ്ങിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് പോവുകയായിരുന്നു നയൻസും കുടുംബവും.
ജവാൻ എന്ന സിനിമയുടെ അവസാന ഭാഗത്തെ ഷൂട്ടിനായി 9 ദിവസത്തേക്ക് മുംബൈയിലെത്തിയതായിരുന്നു നയൻതാര. ഒരു കുഞ്ഞിനെ വിഘ്നേശും ഒരു കുഞ്ഞിനെ നയൻതാരയും കൈയിലേന്തി. കുഞ്ഞുങ്ങളുടെ മുഖം താര ദമ്പതികൾ മറച്ചു പിടിച്ചു. ഒരേപോലുള്ള വസത്രങ്ങളാണ് കുഞ്ഞുങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മുഖം നിലവിലെ മാധ്യമങ്ങളെ കാണിക്കേണ്ടെന്ന തീരുമാനത്തിലാണ് താരം.
https://www.facebook.com/Malayalivartha























