Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം... ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല.. അന്ന് അയാൾ ചെയ്തത് എന്താണെന്ന് പോലും മനസിലായിരുന്നില്ല! ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്... ജീവിതത്തിലുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനശ്വര രാജൻ

09 MARCH 2023 11:36 AM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയതോടെ അനശ്വര യുവനായികമാരിലെ പ്രധാനികളിൽ ഒരാളായി തന്നെ മാറി. അതിനു ശേഷം വാങ്ക്, സൂപ്പർ ശരണ്യ. മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര നായിക നടിയായി മാറുകയായിരുന്നു. ഇതിനിടെ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അനശ്വര അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും അനശ്വര പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അനശ്വര രാജന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. വലുതായ ശേഷം അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends