Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗം മൂർച്ഛിച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം കൂടി! ആശുപത്രിയിലേക്ക് എത്തുന്ന സുഹൃത്തുക്കളോട് ബാല പറഞ്ഞത് ആ ഒരൊറ്റ കാര്യം... പുറത്ത് വരുന്നത് കൂടുതൽ വെളിപ്പെടുത്തലുകൾ

09 MARCH 2023 12:21 PM IST
മലയാളി വാര്‍ത്ത

നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലയെ അടുത്ത് അറിയാവുന്നവർ നടനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നുമുണ്ട്. ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ താരത്തെ കാണുന്നുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു വെളിപ്പെടുത്തലാണ്.

ബാലയോട് സംസാരിക്കുന്നവരോടൊക്കെ തിരിച്ച് കണ്ണീരോടെയും സന്തോഷത്തോടെയുമൊക്കെ മറുപടി നൽകുന്നുണ്ട്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ ജീവിതത്തിലേയ്ക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരാനാണ് ബാല ആഗ്രഹിക്കുന്നത്. സുഹൃത്തുക്കളോട് അത് തുറന്ന് പറയുകയും ചെയ്തു. മനസ് നിറയെ മകളെ കുറിച്ചുള്ള ടെൻഷനാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇനിയും ജീവിക്കണമെന്ന് ബാല പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്.

എഫക്ടീവ് ആയ മരുന്ന് ഇല്ല എന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുക ആണ് നല്ലത് എന്നും കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ പറഞ്ഞു. ലിവർ ട്രാൻസ്പ്ലാന്റേഷൻ ഒരു വലിയ ഓപറേഷനാണ്. രോഗിയുടെ ലിവർ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നത്. വിദേശങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങളാണ് പൊതുവെ അവയവദാനത്തിന് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലത്തരം സംഭവങ്ങൾ വളരെ കുറവാണ്. ബാലയ്‌ക്കൊപ്പം ഭാര്യയും ബന്ധുക്കളും ഉണ്ട്. മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്, 24 -48 മണിക്കൂറിന് ശേഷം മാത്രമേ ബാല മരുന്നുകളോട് എങ്ങിനെ പ്രതികരിക്കുന്നൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ആശുപത്രിയിൽ തന്നെയുണ്ട്.

അതേസമയം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെയാണ് ബാലയെ കരൾ സംബന്ധമായ അസുത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന വാർത്ത. സോഷ്യൽമീഡിയയിൽ സജീവമായ നടനായതുകൊണ്ട് തന്നെ ബാലയുടെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ‌ പ്രാർഥനകളുമായി കഴിയുകയാണ് ആരാധകർ.

സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു രാജ്, സുരേഷ് കൃഷ്ണ അടക്കമുള്ളവർ ബാലയുടെ അസുഖ വിവരം അറിഞ്ഞതോടെ താരത്തെ കാണാനായി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ‌ മുതൽ അവിടെ തന്നെ സന്ദർശിക്കാൻ എത്തിയവരോടെല്ലാം മകളെ കാണണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ബാല പറഞ്ഞത്. 2019ലാണ് ബാലയും അമൃതയും ബന്ധം വേർപ്പെടുത്തിയത്. ഇപ്പോൾ‌ അമൃത ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. ബാല അഭിനയിച്ചതിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ പുതിയമുഖം, എന്ന് നിന്റെ മൊയ്തീൻ, ഷെഫീക്കിന്റെ സന്തോഷം എന്നിവയാണ്. രണ്ടാം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ബാല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends