സാധാരണ ആളുകൾ വിചാരിക്കുന്നത് മഞ്ഞപ്പിത്തം ലിവറിനെ ബാധിക്കുന്നു എന്നായിരിക്കും... എന്നാൽ വാസ്തവം നേരെ തിരിച്ചാണ്! കരൾ രോഗം തീവ്രമാകുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കില്ല! ബാലയ്ക്ക് സംഭവിച്ചതും ഇതാണ്..

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാല ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രണ്ട് ദിവസം മുമ്പ് ബാല ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ നടൻ സ്റ്റേബിളാണെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർ പറയുന്നത്. കരൾ രോഗങ്ങളെക്കുറിച്ച് ഡോക്ടർ പറഞ്ഞതിങ്ങനെയാണ്.. കരൾ രോഗങ്ങൾക്ക് മദ്യം ഒരു പ്രധാന കാരണമാണ് എങ്കിലും, ഏകദേശം മുപ്പത് ശതമാനം രോഗികളെ മദ്യപാനികൾ ആയിട്ടുള്ളൂ. മദ്യപിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഗുരുതരമായി മാറുന്നതും കരൾ രോഗത്തിന് കാരണമാണ്. മദ്യപിക്കുന്ന കരൾ രോഗികൾ പൊതുവെ ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യുന്നവരാണ്. അവർ സാധാരണയായി SGPT , SGOT ഇത് രണ്ടുമാണ് ചെക്ക് ചെയ്യുന്നത്. ഇവ രണ്ടും മിക്കവാറും നോർമലായി തന്നെയാണ് കാണുക. ഈ റിസൾട്ട് നോക്കി അവർ കരുതും, ഇനിയും മദ്യപിക്കാം എന്ന്. ലിവർ ഫങ്ക്ഷൻ അമ്പതു ശതമാനം പ്രശ്‌നമാകുന്നത് വരെ ഈ രണ്ടു ഫാക്ടേഴ്‌സും നോർമൽ തന്നെ ആയിരിക്കും.
SGPT , SGOT വാല്യൂസ് അബ്നോര്മൽ ആയി കാണിക്കുന്ന സമയത്ത് ലിവറിന്റെ പകുതിയോളം നശിച്ചിരിക്കും. എല്ലാ ടെസ്റ്റുകളും നോർമൽ ആണെങ്കിൽ പോലും നമ്മൾ കരളിനെ സഹായിക്കുന്ന ജീവിതരീതി പാലിക്കേണ്ടതാണ്. സാധാരണ ആളുകൾ വിചാരിക്കുന്നത് മഞ്ഞപ്പിത്തം ലിവറിനെ ബാധിക്കുന്നു എന്നാണ്. എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലിവറിനെ സംബന്ധിച്ചിടത്തോളം ബിലിറൂബിൻ ഉത്പാദിപ്പിക്കുന്നത് എളുപ്പമാണ്, പക്ഷേ ഈ കൊഴുത്ത ദ്രാവകം പമ്പ് ചെയ്ത് കുടലിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതുമാണ്. കരളിന് പമ്പ് ചെയ്യാനുള്ള ശേഷി കുറയുമ്പോൾ ഈ ബിലിറൂബിൻ, കുടലിൽ എത്താതെ രക്തത്തിൽ കലരുകയും മഞ്ഞപ്പിത്തം ആവുകയും ചെയ്യുന്നു. ലിവറിനു ശേഷി കുറയുമ്പോൾ ആണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ രോഗം തീവ്രമാകുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. പകുതിയോളം നശിച്ച ശേഷമാണു രോഗലക്ഷണങ്ങൾ കാണിക്കുന്നത്. പക്ഷേ ലിവർ സ്വയം റിക്കവർ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്. എഴുപതു ശതമാനത്തോളം നശിച്ചാലും ലിവറിനു, രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് വീണ്ടും പൂർവസ്ഥിതിയിൽ എത്താൻ സാധിക്കുമെന്നും ഡോക്ടർ പറയുകയാണ്.
https://www.facebook.com/Malayalivartha























