രാവിലെ എഴുന്നേറ്റത് മുതല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്! മേക്കപ്പ് ഇടുന്നത് ഇഷ്ടമില്ലാതിരുന്ന ഞാനിപ്പോൾ മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി.. മുഴുവന്‍ സമയവും കരച്ചിലായിരുന്നു; ഇപ്പോൾ ആയുര്‍വേദ ട്രീറ്റ്‌മെന്റിലാണ്; നിറം മാറുന്ന അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മംമ്ത

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. ആദ്യ കാഴ്ചയില്‍ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. ഓണ്‍ സ്‌ക്രീനില്‍ സന്തോഷം പടര്‍ത്തുന്ന മംമ്തയുടെ ഓഫ് സ്‌ക്രീനിലെ മംമ്തയുടെ ജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ എന്ന ത്വക്ക് രോഗവുമായുള്ള യുദ്ധത്തിലാണ്. അതില്‍ നിന്നും താന്‍ പുറത്തേക്ക് വരും എന്ന് തികഞ്ഞ് ആത്മവിശ്വാസത്തോടെ നടി പറയുന്നു. അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അസുഖത്തെ കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ ആ അവസ്ഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് താരം.
മേക്കപ്പ് ഇടുന്നത് ഇഷ്ടമില്ലാതിരുന്ന ഞാനിപ്പോൾ മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റത് മുതല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്. അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍, വേണ്ട ഞാന്‍ മേക്കപ്പ് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ട്രസ്സ് മാറാന്‍ മറ്റേതെങ്കിലും അസുഖം ആണെങ്കില്‍ പുറത്തേക്ക് പോകാം. എനിക്ക് അതിനും കഴിയുന്നില്ല എന്ന അവസ്ഥ. മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ എല്ലാം ഞാന്‍ കരയാത്ത ദിവസങ്ങളില്ല. ഇപ്പോൾ ആയുര്‍വേദ ട്രീറ്റ്‌മെന്റ് എടുത്ത് നിറത്തില്‍ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതും എനിക്ക് ആത്മവിശ്വാസം നല്‍കി തുടങ്ങി. അപ്പോഴാണ് എല്ലാം പബ്ലിക്ക് ആയി പറഞ്ഞത്. പ്രതീക്ഷയുണ്ട്. ഇപ്പോള്‍ മേക്കപ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയെന്നും തുറന്ന് പറയുകയാണ് മംമ്ത മോഹന്‍ദാസ്.
https://www.facebook.com/Malayalivartha























