Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്കും ആ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണം! സുബിയുടെ അവസാനത്തെ ആഗ്രഹം വെളിപ്പെടുത്തി സുബി സുരേഷിന്റെ സഹോദരൻ

10 MARCH 2023 06:52 AM IST
മലയാളി വാര്‍ത്ത

സുബി സുരേഷ് ലോകത്തോട് വിട പറഞ്ഞിട്ട് ദിവസങ്ങളായി എങ്കിലും ഇപ്പോഴും സുബിയെ കുറിച്ചുള്ള ഓര്‍മകള്‍ സഹപ്രവര്‍ത്തകരെയും ആരാധകരെയും വിട്ട് പോയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും സുബിയെ സംബന്ധിച്ച വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാവുകയാണ്. ഇപ്പോഴിതാ സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് സഹോദരൻ എബി സുരേഷ് വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാവരോടും നന്ദി പറയാനാണ് ഞാൻ വീഡിയോയില്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് എബി സുരേഷ് സംസാരിച്ച് തുടങ്ങിയത്. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്. ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്സ്മാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയില്‍ തന്നെ അവര്‍ പരിചരിച്ചു.

കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങള്‍ കഷ്‍ടപ്പെട്ടപ്പോള്‍ അതിന്റെ പേപ്പര്‍ വര്‍ക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്‍മ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. വളരെയധികം എല്ലാവരും കഷ്‍ടപ്പെട്ടു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്‍ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്കും ആ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു.

വീഡിയോകള്‍ നീ അപ്‍ലോഡ് ചെയ്‍തോ, ഞാൻ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദിയെന്നും പറഞ്ഞാണ് വീഡിയോ എബി സുരേഷ് അവസാനിപ്പിക്കുന്നത്.

പ്രതിസന്ധികളിൽ നിന്ന് ദൃഢനിശ്ചയവും സ്ഥിരോൽസാഹവും കൊണ്ട് ഉയർന്നുവന്ന അഭിനേത്രിയായിരുന്നു സുബി സുരേഷ്. മലയാളി കുടുംബ സദസുകളുടെ പ്രിയം നേടിയ അവതാരക കൂടിയായിരുന്ന സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമ-സീരിയൽ ലോകം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ‌ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാനാരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി മാസം വിവാഹം കഴിക്കാനിരിക്കെയായിരുന്നു മരണം. സുബി സുരേഷിന്റെ അവതരണം മികച്ചതായതുകൊണ്ട് മാത്രം വിജയിച്ച കുട്ടിപട്ടാളം അടക്കമുള്ള നിരവധി പരിപാടികളുണ്ട്. ഒട്ടും കൃത്രിമത്വമില്ലാതെ അഭിമുഖങ്ങൾ ചെയ്തിരുന്ന പ്രതിഭ കൂടിയാണ് സുബി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends