ഷൂട്ടിങ് തിരക്കുകളിൽ നിന്നൊക്കെ വിട്ടു പ്രഭാസ്! ആരോഗ്യം മോശമാകുന്നു.. ചികിത്സയ്ക്കായി വിദേശത്തേക്ക്? കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

രാജ്യത്തെ മുൻനിര നായകമാരില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ പ്രഭാസാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രഭാസിന്റേതായി വരാനുണ്ട്. എന്നാലിപ്പോഴിതാ പ്രഭാസിന് സുഖമില്ലെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താരത്തിനെ പരിശോധിച്ച ഡോക്ടർമാർ കുറച്ച് നാളത്തേക്ക് നടന് വിശ്രമം നിർദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. അതുകൊണ്ട് ഷൂട്ടിങ് തിരക്കുകളിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം. ഇപ്പോൾ വിദഗ്ദ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. പ്രഭാസിന്റെ ഫിറ്റ്‌നസ് വളരെക്കാലമായി ആരാധകരിലും ആശങ്കയ്ക്ക് കാരണമായ ഒന്നായിരുന്നു.
അതേസമയം ജൂൺ 16ന് പ്രഭാസിന്റെ ആദിപുരുഷിന്റെ റിലീസ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 12ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അതിന്റെ ടീസറിന് മോശം പ്രതികരണം ലഭിച്ചതിനെ തുടർന്ന് സംവിധായകൻ ഓം റൗട്ട് ചിത്രം പുതുക്കി മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടിരിക്കുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
https://www.facebook.com/Malayalivartha























