സുജാത' ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്... മൂന്ന് വര്‍ഷമായി ഞാന്‍ അവിടെയായിരുന്നു.. നമ്മള്‍ പരിചയപ്പെടുന്നതും കല്യാണം കഴിക്കുന്നതും വാവ വരുന്നതുമെല്ലാം അവിടെ നിന്നാണ്! വീട്ടുകാർ പോലും അറിഞ്ഞില്ല.. കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ടോഷും ചന്ദ്രയും

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും. സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തി പിന്നീട് മിനിസ്‌ക്രീനിൽ തിളങ്ങിയ താരങ്ങളാണ് ഇരുവരും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുള്ളതാണ് ചന്ദ്ര ലക്ഷ്മൺ. അതുപോലെ ടോഷും നിരവധി ശ്രദ്ധേയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്‌തിയാണ്. ഇവരുടെ വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ ആരാധകർ അടുത്തിടെ ആഘോഷമാക്കിയ സംഭവങ്ങളാണ്. 2021 ലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ടു മതത്തിൽ പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്.
ഇപ്പോഴിതാ പരമ്പരയുടെ പാക്കപ്പ് വീഡിയോയിലൂടെയായി മകന്റെ പേര് പരസ്യമാക്കിയിരിക്കുകയാണ് ചന്ദ്രയും ടോഷും. ഞങ്ങളെ ആദ്യമായി ഒന്നിച്ച് ചേർത്ത സീരിയൽ കുടുംബത്തിൽ തന്നെ ആദ്യം പേര് പറയുന്നതിൽ സന്തോഷമേയുള്ളൂ, എന്നാൽ വീട്ടുകാരുടെ അനുവാദം ഇല്ലെന്നും താരങ്ങൾ എടുത്ത് പറയുന്നുണ്ട്. 'ഒരുപാട് പേര്‍ ഞങ്ങളോട് പേര് ചോദിച്ചിരുന്നു. ഞങ്ങളുദ്ദേശിച്ച പോലെ പറയുകയാണെങ്കില്‍ കുറേ കഴിയും. 'സുജാത' ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്. മൂന്ന് വര്‍ഷമായി ഞാന്‍ അവിടെയായിരുന്നു. നമ്മള്‍ പരിചയപ്പെടുന്നതും കല്യാണം കഴിക്കുന്നതും വാവ വരുന്നതുമെല്ലാം അവിടെ നിന്നാണ്. കുടുംബം തന്നെയാണ് ഈ പരമ്പര. സീരിയല്‍ തീരുകയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. വീഡിയോ ചെയ്യണമെന്ന് കരുതിയല്ല ഞങ്ങള്‍ ആ ചടങ്ങിലേക്ക് പോയത്. എല്ലാവരുടെയും ആകെ സ്വത്തായി ഞാന്‍ കാണുന്നയാളാണ് ടോഷിന്റെയും ചന്ദ്രയുടെയും കുഞ്ഞ്. കുഞ്ഞിന്റെ പേരെന്താണെന്നും 'സ്വന്തം സുജാത' ടീം പറഞ്ഞിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും പേര് അറിയില്ല. അവരോടൊന്നും അനുമതി ചോദിക്കാതെ തന്നെ ഞങ്ങള്‍ മോന്റെ പേര് പറയുകയാണ് 'അയാന്‍' എന്നാണ് മോന്റെ പേര്. 'അയാന്‍' എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം' എന്നാണ് ഇരുവരും ചേർന്ന് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























