ശാരീരിക പീഡനം നേരിടേണ്ടി വന്നിട്ടില്ല... പക്ഷേ! മീടു ആരോപണവുമായി സായ് പല്ലവി; നടിയുടെ വാക്കുകൾ ചർച്ചയാകുന്നു...

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തന്റെ ഇടം കണ്ടെത്തിയത്. വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ സായ് പല്ലവി ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. തന്റെ അഭിനയ മികവും നൃത്തവും കൊണ്ട് ഒരുപാട് പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു സായ് പല്ലവി. ഇപ്പോഴിതാ തെലുങ്ക് ചാറ്റ് ഷോയായ നിജാമില്‍ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. വാക്കുകള്‍ കൊണ്ട് നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായി പല്ലവി മനസ് തുറന്നത്. ‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയാണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. ഒപ്പം എന്‍ടിആര്‍, ബണ്ണി, രാംചരണ്‍ എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. ‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെങ്കില്‍ അത് പീഡനമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിട്ടിരിക്കുകയാണ് നടി.
https://www.facebook.com/Malayalivartha























