ചോര കൊണ്ട് അയാൾ എനിക്ക് കത്തെഴുതി വീട്ടിലേക്ക് അയച്ചു... ആരാധകന്‍ ആവുന്നതില്‍ കുഴപ്പമില്ല... പക്ഷെ! ഞാന്‍ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേര്‍ണലിസ്റ്റ് വഴി അയാളുടെ നമ്പര്‍ എടുത്ത് വിളിച്ചു.. പിന്നാലെ സംഭവിച്ചത്...തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലെത്തിച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരമായിരുന്നു ശ്വേതയുടെ ആദ്യ സിനിമ. ഈ മമ്മൂട്ടി ചിത്രത്തിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശ്വേത പിന്നീട് ശക്തമായ തിരിച്ചു വരവ് മലയാളത്തിലേക്ക് നടത്തി. പാലേരി മാണിക്യം, സാൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, ഇത്രമാത്രം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് കഴിഞ്ഞു. അന്നും അന്നും ഇടയ്ക്കിടെ വാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും അകപ്പെടുന്ന നടിയാണ് ശ്വേത. 2013 ൽ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി പ്രസവം ചിത്രീകരിച്ചത് ശ്വേതയെ വിവാദത്തിലാക്കിയിരുന്നു. നടിക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ അന്ന് വന്നു. എന്നാൽ ഇതൊന്നും നടിയെ ബാധിച്ചില്ല. ഇപ്പോഴിതാ ആരാധക സ്‌നേഹം അതിരു കടന്ന സംഭവം പങ്കുവെക്കുകയാണ് നടി ശ്വേത മേനോന്‍.
ആരാധന മൂത്ത് തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടില്‍ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറയുന്നത്. ചോര കൊണ്ട് കത്തെഴുതി ഒരാള്‍ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാന്‍ അവരെ വിളിച്ച് നന്നായി കൊടുത്തു. ആരാധകന്‍ ആവുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്. ഫാന്‍ മൊമന്റ് എന്നാല്‍ അത് നമ്മുക്ക് ഒരിക്കലും സ്ട്രെസ് നല്‍കുന്നത് ആവാന്‍ പാടില്ലെന്നും ശ്വേത പറഞ്ഞു. എനിക്ക് ആ എഴുതിയ ചോരകത്തില്‍ അഡ്രസ് ഉണ്ടായിരുന്നു. ഞാന്‍ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേര്‍ണലിസ്റ്റ് വഴി അയാളുടെ നമ്പര്‍ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. മേലാല്‍ ഈ പരിപാടി ചെയ്യരുതെന്ന് താന്‍ വിലക്കിയെന്നും ശ്വേത പറഞ്ഞു.
https://www.facebook.com/Malayalivartha
























