മലൈക്കോട്ടൈ വാലിബനിൽ ഞാൻ ഉണ്ട്... സിനിമയിൽ നിന്നും ഇനി എന്നെ കട്ട് ചെയ്ത് കളയോ? - സുചിത്ര നായർ

ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സീരിയൽ നടിയാണ് സുചിത്ര നായർ. സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ സുചിത്ര അമ്പത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് ഷോയിൽ നിന്നും പുറത്തായത്. അടുത്തിടെ മോഹൻലാലിന്‍റെ മലൈക്കോട്ടൈ വാലിബനിൽ നടി അഭിനയിക്കുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.
മോഹന്‍ലാലുമൊത്തുന്ന ഒരു ഫോട്ടോ പങ്കുവച്ചത് ആയിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സുചിത്ര. മലൈക്കോട്ടൈ വാലിബനിൽ താൻ അഭിനയിക്കുന്നു എന്നാണ് സുചിത്ര അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന അശ്വിന്റെ പിറന്നാൾ ആഘോഷ വേളയിൽ ആണ് സുചിത്ര ഇക്കാര്യം അറിയിച്ചത്.
മലൈക്കോട്ടൈ വാലിബൻ എന്ന നമ്മുടെ ലാലേട്ടന്റെ സിനിമ ചെയ്തിട്ട് വന്നേക്കുവാണ്. അത് ഓണം റിലീസ് ആണെന്ന് തോന്നു. കറക്ടായിട്ട് അക്കാര്യം അറിയില്ല. രാജസ്ഥാനിൽ ഇപ്പോഴും ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കയാണ്. ഞാൻ വാലിബനിൽ ഉണ്ടോ ഇല്ലയോ എന്ന ഉഹാപോഹങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്.
ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ കണ്ടപ്പോൾ എല്ലാവരും അത് ഉറപ്പിച്ചു. ഇപ്പോൾ ഞാനായിട്ട് പറയുകയാണ് മലൈക്കോട്ടൈ വാലിബനിൽ ഞാൻ ഉണ്ട്. സിനിമയിൽ നിന്നും ഇനി എന്നെ കട്ട് ചെയ്ത് കളയോ? സിനിമയിലേത് നല്ലൊരു കഥാപാത്രമാണ് എന്ന് സുചിത്ര പറയുന്നു.
https://www.facebook.com/Malayalivartha
























