Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു, കുടുംബജീവിതത്തിൽ പലതും അനുഭവിച്ചു.. അതൊക്കെ ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചതാണ്.. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം.. അവരെ സൂക്ഷിക്കാൻ പറ്റാഞ്ഞവർ ഭാഗ്യമില്ലാത്ത ജന്മമായി പോയി! തുറന്ന് പറഞ്ഞ് ജീജ

11 MARCH 2023 07:22 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ഇഷ്ട നായികയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് കുറച്ചുകാലം വിട്ടുനിന്ന താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് ഒട്ടേറെ മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇതര ഭാഷകളിലും വേഷമിട്ടു. പതിനാലു വർഷത്തെ വിവാഹജീവിതം അവസാനിച്ച് മഞ്ജുവാര്യർ വീണ്ടും സിനിമയിൽ എത്തിയപ്പോൾ ഇരു കൈയും നീട്ടിയാണ് മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചത്. അമൃകി പണ്ഡിറ്റ് എന്ന തന്റെ ആദ്യ ഹിന്ദി സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ മഞ്ജു. വെള്ളരി പട്ടണം, കയറ്റം എന്നീ ചിത്രങ്ങള്‍ റിലീസിനായി തയ്യാറെടുക്കുന്നുണ്ട്. അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ആണ് മഞ്ജുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം മഞ്ജു വാര്യരുടെ എളിമ നിറഞ്ഞ സ്വഭാവ വിശേഷണത്തെപ്പറ്റി പലരും തങ്ങളുടെ അനുഭങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ലൊക്കേഷനിൽ സഹപ്രവർത്തകരോടുള്ള ഇടപെടലുകൾ. സുഹൃത്തുക്കളോടുള്ള ആത്മാർത്ഥത- ഇതിനെക്കുറിച്ചൊക്കെയും പലപ്പോഴും ചർച്ചകളും നടന്നു കഴിഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന ജീവിത കഥയാണ് മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത്.

വീട്ടുകാർ എതിര് നിന്നിട്ടും ദിലീപുമായുള്ള വിവാഹം അതിരഹസ്യമായി നടക്കുന്നു. എന്നാൽ ഇരുവരും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളിൽ ആ ബന്ധം അവസാനിക്കുന്നു. മഞ്ജു തിരികെ അഭിനയത്തിൽ സജീവം ആകുന്നു. ഇതൊക്കെയും പ്രേക്ഷകർക്ക് അറിയുന്ന കഥകളുമാണ്. എന്നിരുന്നാലും മഞ്ജുവിനെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. മഞ്ജുവിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു, കുടുംബജീവിതത്തിൽ പലതും അനുഭവിച്ചു. അതൊക്കെ ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചതാണ്. പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നാൽ എല്ലാവരോടും നിൽക്കുന്ന ആ കാഴ്ച. വളരെ ചെറിയ ആൾ മുതൽ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ് മഞ്ജുവിനെന്നും പറയുകയാണ് ജീജ. മഞ്ജുവിനെ കണ്ട് കഴി‍ഞ്ഞാൽ‌ നമ്മളാ സംഭവം ചിന്തിക്കുക പോലുമില്ല. അതൊക്കെ പഴയകഥ. പക്ഷെ ഇന്ന് വരുന്ന മഞ്ജു. മഞ്ജു ആണ് പെണ്ണ് അവളാണ് ഭാര്യ. അങ്ങനെ ഒക്കെ സംഭവിച്ച ഒരു പെൺകുട്ടി എന്ത് മൗനമായിട്ടാണ് നടക്കുന്നത്.

ആർക്കെങ്കിലും ആ കുട്ടിയുടെ നാക്കിൽ നിന്നും എന്തെങ്കിലും കിട്ടിയോ. അവർ അത് പറഞ്ഞു ഇത് പറഞ്ഞു എന്നും പറഞ്ഞുകൊണ്ട് യൂ ട്യൂബ് ചാനലുകാർക്ക് എന്തെങ്കിലും കലക്കാൻ കിട്ടിയോ. അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെ ഉള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്തുകൊണ്ട് മരണം വരെ സൂക്ഷിക്കാൻ പറ്റാത്ത ആളുകൾ ഹതഭാഗ്യരാണ്. പുരുഷന്മാരെ ഞാൻ പറയുകയുള്ളൂ. അവരെ സൂക്ഷിക്കാൻ പറ്റാഞ്ഞവർ ഭാഗ്യമില്ലാത്ത ജൻമമായി പോയി എന്നേ ഞാൻ പറയുള്ളൂവെന്നും ജീജ സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഈ വാക്കുകൾ തന്നെയാണ്.

1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയലോകത്ത് എത്തിയത്. 18-മത്തെ വയസില്‍ സല്ലാപം (1996) എന്ന ചിത്രത്തിലെ നായികയായിട്ടാണ് താരം ശ്രദ്ധേയയായത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്കെത്തിയത്. ദിലീപുമായി വിവാഹമോചന ശേഷമാണ് താരം സിനിമയിലേക്കെത്തിയത്. 2014-ലിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു കിടിലന്‍ തിരിച്ചുവരവ് നടത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയത്.

അതേസമയം ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിന് മഞ്ജുവാര്യര്‍ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായത്. ആര് എന്ത് പറഞ്ഞാലും ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഈ വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കുമിടയിലാണ് മഞ്ജുവാര്യരെ വിസ്തരിച്ചത്. എന്നാൽ മഞ്ജു കോടതിയിലെത്തിയതിന് പിന്നാലെ ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.. മഞ്ജുവാര്യര്‍ കോടതിയിലെത്തിയതായി വാര്‍ത്തകളില്‍ നിന്ന് കണ്ടു.

വളരെ സന്തോഷമുണ്ട്. അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ് എന്നാണ് എന്റെ വിശ്വാസം. അവര്‍ക്ക് പറയാനുള്ളത് സത്യസന്ധമായി കോടതിയില്‍ പറയും എന്ന വിശ്വാസം തനിക്കുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. കൂടാതെ മഞ്ജുവാര്യര്‍ക്ക് ദിലീപിനോട് ശത്രുതയുള്ളതായി ആരും പറയില്ല. ദിലീപില്‍ നിന്ന് അകന്ന ശേഷം വാക്കു കൊണ്ടുപോലും മഞ്ജുവാര്യര്‍ മോശമായി പറഞ്ഞിട്ടില്ല. മഞ്ജുവാര്യര്‍ക്ക് വൈരാഗ്യമുണ്ടെങ്കില്‍ അവരുടെ മകളെ കൊടുത്തിട്ട് പോകുമോ. മകളെ നേടാനല്ലേ ശ്രമിക്കൂ. സ്വത്ത് പോലും വേണ്ട എന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends