കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു.. ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല! ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ.. നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു… രൂക്ഷ വിമർശനവുമായി നടന്‍ ഹരീഷ് പേരടി

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ...
സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാർണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല…എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല…ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ..നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനീതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ…
https://www.facebook.com/Malayalivartha
























