Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു അച്ഛനെന്ന നിലയിൽ ബാലയ്ക്ക് മകളെ കാണണമെന്നുള്ള ആഗ്രഹം പറഞ്ഞത് ന്യായം: ബാല ഇനിയും ആവശ്യപ്പെട്ടാൽ അത് ചെയ്യും..?

11 MARCH 2023 03:45 PM IST
മലയാളി വാര്‍ത്ത

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ബാലയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുവെന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നടൻ ബാലയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വാർത്തകളും അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃതയും മകളും ഉള്‍പ്പടേയുള്ളവർ ആശുപത്രിയിൽ എത്തിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. മലയാളികൾക്ക് ബാലയോട് എത്രമാത്രം ഇഷ്ടമുണ്ടെന്ന് കഴിഞ്ഞദിവസം ബാലാ ആശുപത്രിയിൽ ആയതിനുശേഷം ആണ് കൂടുതലും മനസ്സിലായത്.

സോഷ്യൽ മീഡിയയിൽ ബാലയെ കുറിച്ചുള്ള വിശേഷങ്ങൾ വൈറലാകുമ്പോൾ ബാലയുടെ മകൾ പാപ്പുവിനെ കുറിച്ചുള്ള കാര്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു അച്ഛനെന്ന നിലയിൽ ബാലയ്ക്ക് മകളെ കാണണമെന്നുള്ള ആഗ്രഹം പറഞ്ഞത് ന്യായം തന്നെയാണ്. അത് എല്ലാവരും സാധിച്ചു കൊടുക്കേണ്ട ഒരു കാര്യം തന്നെയാണ്. വയ്യാതാകുമ്പോൾ മാത്രമല്ല അതിന് മുമ്പും ആ മനുഷ്യന് അതിന് അവകാശമുണ്ട് എന്ന് നിരവധി പേരാണ് കമൻറ് ചെയ്തത്.

ബാല വയ്യാതായി അഡ്മിറ്റ് ആയി എന്ന് അറിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ തന്നെ അമൃത പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചതും മലയാളികൾ കണ്ടിരുന്നു. ഇപ്പോഴിതാ പാപ്പുവിനെ ഇനിയും കാണാൻ സാധിക്കുമെന്നും ബാല ആവശ്യപ്പെട്ടാൽ പാപ്പുവിനെ കൊണ്ടുവരാൻ അമൃത തയ്യാറാണെന്നും പറയുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ അമൃത എപ്പോഴും ബാലയുടെ അമ്മയെയും ഭാര്യയെയും കാണാൻ എത്താറുണ്ട്. എന്നാൽ കുഞ്ഞ് ആയതുകൊണ്ട് തന്നെ പാപ്പുവിനെ ആശുപത്രിയിൽ എപ്പോഴും കൊണ്ടുവരാൻ സാധിക്കില്ല എന്ന് അമൃത അറിയിച്ചു.

 

ബാല ഇനിയും ആവശ്യപ്പെട്ടാൽ പാപ്പുവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞാലോ കാണണമെന്ന് ആഗ്രഹിച്ചാലോ അത് ഞാൻ അറിഞ്ഞാൽ പാപ്പുവിനെ ഞാൻ എന്തായാലും കൊണ്ടുവരും എന്ന് അമൃത തന്നെ ഇപ്പോൾ വാക്ക് പറയുന്നതായാണ് റിപ്പോർട്ടുകൾ. അവന്തിക എന്നാണ് പാപ്പുവിന്റെ യഥാർത്ഥ പേര്. സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ആ യൂട്യൂബ് ചാനലിലൂടെയാണ് താരം എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ പാപ്പുവിനോടുള്ള ഇഷ്ടം എപ്പോഴും ആരാധകരും അറിയിക്കാറുണ്ട്. പാപ്പു എപ്പോഴും അമൃതയുടെയും അഭിരാമിയുടെയും അമ്മയോടൊപ്പം ആണ്. പാപ്പുവിന്റെ സ്കൂളിലെ വിശേഷങ്ങളും പാപ്പു സ്കൂളിൽ പോകുന്ന കാര്യങ്ങൾ ഉൾപ്പെടെല്ലാം പറയുന്നത് അമ്മമ്മ തന്നെയാണ്.

ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ജോലിയിൽ നിന്ന് നീണ്ട കാല അവധി എടുത്ത് ബാലയ്‌ക്കൊപ്പവും, അമ്മയ്‌ക്കൊപ്പവും ആശ്വാസമായി തന്നെ ആശുപത്രിയിൽ കൂടെ നിൽക്കുകയാണ്. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് മൂന്ന് വർഷമായി ചികിത്സ തേടുന്നതായാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു താരം. വീട്ടിൽ വച്ച് മഞ്ഞ നിർത്താതെ ഛർദ്ദിച്ചു. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ആംബുലൻസ് വീട്ടിലേയ്ക്ക് വരുത്തിച്ചാണ് ബാലയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ആംബുലൻസിൽ കയറാൻ കൂട്ടാക്കാതിരുന്ന ബാല ബഹളമുണ്ടാക്കിയതായും ഒപ്പമുള്ളവർ പറയുന്നു. വീട്ടിൽ ആകെ ഛർദ്ദിച്ച് അവശനായി കണ്ടെത്തുകയായിരുന്നു ബാലയെ.

 

ബാലയുടെ സഹായിയാണ് ആംബുലൻസ് സഹായം ആവശ്യപ്പെട്ട് അമൃത ആശുപത്രിയിലേയ്ക്ക് വിളിച്ചത്. ഇതേ തുടർന്ന് ആംബുലൻസ് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. 'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends