പ്രശസ്ത നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലതാ ദീക്ഷിത് അന്തരിച്ചു.... 91 വയസായിരുന്നു, മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം

പ്രശസ്ത നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലതാ ദീക്ഷിത് അന്തരിച്ചു. 91 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യമുണ്ടായത്. മാധുരി ദീക്ഷിതും ഭര്‍ത്താവ് ശ്രീറാം നേനേയുമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മുംബൈ വര്‍ളിയിലെ ശ്മശാനത്തില്‍ നടക്കും.സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധുരി ഇടയ്ക്കിടെ അമ്മയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമായിരുന്നു. അമ്മയുടെ 90-ാം പിറന്നാളിന് മാധുരി ദീക്ഷിത് അമ്മയേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധനേടിയിട്ടുണ്ടായിരുന്നു.
തനിക്കായി ചെയ്തു തന്ന എല്ലാ കാര്യങ്ങളും, പഠിപ്പിച്ചു തന്ന എല്ലാ പാഠങ്ങളും ആയിരുന്നു അമ്മയില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ പാരിതോഷികം എന്നാണ് അന്ന് മാധുരി കുറിച്ചത്.
"
https://www.facebook.com/Malayalivartha
























