Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്.. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇവർക്ക് മാത്രം കിട്ടുന്നത് എങ്ങനെയാണ്? സജി നന്ത്യാട്ടിന്റെ തുറന്ന് പറച്ചിൽ...

14 MARCH 2023 07:52 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ മറ്റ് എല്ലാ പ്രതികളും പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ 2017 മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സർ. നിരവധി തവണ കോടതികള്‍ക്ക് മുമ്പില്‍ ജാമ്യാപേക്ഷയുമായി എത്തിയെങ്കിലും ഒരു തവണ പോലും പ്രതിയെ പുറത്തിറങ്ങാന്‍ കോടതി അനുവദിച്ചില്ല. കേസിൽ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്.

ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിയതോടെ കേസിൽ കൂടുതൽ എളുപ്പത്തിൽ തന്നെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം ദിലീപിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ചാനല്‍ ഒഴികെ ബാക്കിയെല്ലാ ചാനലുകളും ചർച്ച നിർത്തിയിരിക്കുകയാണ്. രഹസ്യവിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഊഹം വെച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ചർച്ച നിർത്തിയത്. എന്നാല്‍ സാമൂഹമാധ്യങ്ങളില്‍ കുറേയാളുകള്‍ ഇതൊന്നും കാര്യമാക്കാതെ രാത്രിയും പകലുമൊക്കെയായി ഇല്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ നിരന്തരം തട്ടിവിട്ടുകൊണ്ടിരിക്കും.

ഇത് കേള്‍ക്കുന്ന പാവപ്പെട്ട ജനങ്ങള്‍ കരുതും ഇതെല്ലാം ശരിയാണെന്ന്. പത്രപ്രവർത്തകനെ വ്യാജേനെയാണ് ചിലരുടെ കളി. എന്നാല്‍ ഇവന്‍ പത്രപ്രവർത്തകനൊന്നും അല്ല. അമ്മയെന്ന രണ്ട് അക്ഷരം എഴുതിയാല്‍ അഞ്ച് തെറ്റ് വരുത്തുന്നവരെങ്ങനെ പത്രപ്രവർത്തകനാവും. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് ആളുകളെക്കുറിച്ച് ഇല്ലാത്ത കാര്യം വിളിച്ച് പറഞ്ഞ് സ്വഭാവഹത്യ നടത്തുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ ആളുകളുമുണ്ട്. എന്തൊക്കെ സംഭവിച്ചാലും ചില ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. അവർക്ക് സംസ്കാരം എന്ന് പറയുന്നതും മനുഷ്യത്വവും ഇല്ല.

തങ്ങളുടെ യൂട്യൂബ് ചാനലുകള്‍ പത്ത് പേർ കാണുന്നതിന് വേണ്ടി എന്ത് തോന്നിവാസവും പറയും. അതിന് വേണ്ടി എന്തും ഇവർ വിളിച്ച് പറയും. നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇവർക്ക് മാത്രം കിട്ടുന്നത് എങ്ങനെയാണ്. ഒരു വിവരവും കിട്ടിയിട്ടല്ല ഇതൊന്നും വിളിച്ച് പറയുന്നത്. ഊഹിച്ചിട്ട് എന്തെങ്കിലും വിളിച്ച് പറയുകയാണ്. ദിലീപിന്റെ കാര്യം പറഞ്ഞാലാണ് പത്ത് പേർ ചാനല്‍ വന്ന് കാണുകയുള്ളു. ദിലീപിനെ പത്ത് തെറിപറഞ്ഞാല്‍ ആളുകള്‍ വന്ന് ചാനല്‍ കാണുകയും പൈസ ലഭിക്കുകയും കിട്ടും. ഈ ഒരു ഒറ്റ ലക്ഷ്യം മുന്‍ നിർത്തി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് ചില യൂട്യൂബ് ചാനലുകള്‍ സജി നന്ത്യാട്ട് മുങ്ങി, ദിലീപിനെ ഉപേക്ഷിച്ചു എന്നൊക്കെ പറയാന്‍ തുടങ്ങിയത്. ദിലീപ് ഇപ്പോള്‍ കാഷ് ഒന്നും കൊടുക്കുന്നില്ലേ, അല്ലേല്‍ ഇപ്പോള്‍ അഭിപ്രായം ഒന്നും ഇല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. സ്വന്തം കണ്ണില്‍ തൂമ്പാ ഇരിക്കുമ്പോള്‍ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന്‍ പോവുന്ന സ്വഭാവമാണ് ഇവിടെ ചിലർക്കുള്ളത്. ഒരു സംസ്കാരവും ഇല്ലാത്ത കുറേ ആളുകളുണ്ട്. സജി നന്ത്യാട്ട് എവിടേയും പോവില്ല. ഇതിന്റെയൊക്കെ അവസാനം കണ്ടിട്ടേ ഞാന്‍ പോവുകയുള്ളു.

 

സജി നന്ത്യാട്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ ശരിയായി വരികയാണ്. ഞങ്ങളൊന്നും പാതിവഴിയില്‍ ഇട്ടേച്ച് പോവുന്നവരല്ല. ഇവിടെ തന്നെയുണ്ട്. എന്നാല്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അനാവശ്യ കാര്യങ്ങള്‍ ഊഹിച്ചെടുത്ത് സംസാരിക്കാന്‍ എന്നെ കിട്ടില്ല. പണി വരുന്നുണ്ട് അവറാച്ചാ... അത് എന്തായാലും ഞങ്ങള്‍ക്കല്ല. വിസ്താരം മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സത്യം സത്യമായി പുറത്ത് വരട്ടെ. സാമൂഹ്യ മാധ്യമങ്ങളില്‍ കുറേയാളുകള്‍ക്ക് ചൊറിച്ചിലാണ്. ഇങ്ങനെ കുരുപൊട്ടിക്കൊണ്ടിരിക്കുകയാണ്. ശാന്തിവിള ദിനേശിനൊക്കെ വെറുതെ ഇരുന്നിട്ട് ഒരാള്‍ തള്ള് പറയുകയാണ്. വീട്ടുകാരെയൊക്കെ പറഞ്ഞതിന് ശേഷം പറയുകയാണ് കൂടുതല്‍ പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്ന്. ഇതിനൊക്കെ എന്താണ് പറയേണ്ടതെന്നും ചോദിച്ച് കൊണ്ട് അദ്ദേഹം വാക്കുകൾ നിർത്തുകയാണ്. എന്തായാലും വരും ദിവസങ്ങളിൽ തന്നെ കാത്തിരിക്കുകയാണ് രാജ്യം ഉറ്റുനോക്കുന്ന ആ വിധി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends