Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലയുടെ അടുത്തേക്ക് ഇനി പാപ്പു വരുമോ? പാപ്പുവിനെ അച്ഛനരികിൽ കുറച്ച് ദിവസം കൂടി നിർത്താമോ? അമൃതയോട് നെഞ്ച് തകരുന്ന ചോദ്യവുമായി സോഷ്യൽമീഡിയ...

14 MARCH 2023 08:51 AM IST
മലയാളി വാര്‍ത്ത

നടൻ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് കൊണ്ട് ബാലയുടെ ഇപ്പോഴത്തെ അവസ്ഥ നല്ല മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ബാലയുടെ അടുത്തേക്ക് ഇനി പാപ്പു വരുമോ എന്ന ചോദ്യമാണ്. ബാല ആരോഗ്യകരമായി തിരിച്ച് വരാൻ അത് അത്യാവശ്യകരമായ മരുന്നാണെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം പറയുകയാണ്. അതുകൊണ്ട് തന്നെ പാപ്പുവിനെ അച്ഛനരികിൽ കുറച്ച് ദിവസം കൂടി നിർത്തമോ എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പു. ഇപ്പോൾ അമൃതയ്ക്കും ഗോപിസുന്ദറിനൊപ്പവുമാണ് താമസം.

എപ്പോഴും മകളെ കാണണമെന്ന ആഗ്രഹമായിരുന്നു ബാലയ്ക്ക് പറയാനുണ്ടായിരുന്നത്. സുഹൃത്തുക്കളോട് മകളെ കാണണമെന്ന ആഗ്രഹം പറഞ്ഞതിന് പിന്നാലെ അമൃത പാപ്പുവിനെയും കൂട്ടി ആശുപത്രിയിൽ എത്തിയിരുന്നു. ഐ സി യുവിൽ മകൾ അച്ഛനെ കയറി കാണുകയും മുക്കാൽ മണിക്കൂറോളം അവർ സംസാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ബാല ആശുപത്രിയിൽ ആയതുമുതൽ പാപ്പു തന്നെയാണ് ചർച്ച വിഷയം. അതേസമയം കാണുമ്പോൾ അഹങ്കാരിയായി തോന്നുമെങ്കിലും അമൃത നല്ലൊരു മനസിന് ഉടമയാണെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകൾ. അതുപോലെ തന്നെ ഇത്തരമൊരു സന്ദർഭത്തിൽ ഗോപി സുന്ദർ എത്തിയതും പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ.

അതേസമയം അതേസമയം ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം ഒട്ടുമിക്ക ആളുകളും ആദ്യം അറിഞ്ഞത് സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു. ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് കൂ‍ടി സൂരജ് പറഞ്ഞതോട് ആരാധകരടക്കം എല്ലാവരും പ്രാർഥനയിലായിരുന്നു. സൂരജിന്റെ വീഡിയോ വൈറലായതോടെ ബാലയ്ക്ക് അസുഖം വളരെ സീരിയസാണെന്നത് തെറ്റാണെന്നും നടൻ സ്റ്റേബിളാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു. മറ്റുള്ള വാർത്തകൾ ഫേക്കാണെന്നും നടന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു. ശേഷം ബാലയെ അടുത്തറിയാവുന്നവരെല്ലാം സൂരജ് പാലാക്കാരനോട് ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞതിൽ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടു പിന്നാലെ തന്നെ താൻ എന്തിനാണ് അങ്ങനൊരു നുണ പറഞ്ഞതെന്ന് വ്യക്തമാക്കി സൂരജ് പാലാക്കാരൻ എത്തിയിരുന്നു.

'യുട്യൂബിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ പണമുണ്ടാക്കാനായി വീഡിയോ ചെയ്യുന്നയാളല്ല ഞാൻ‌. മാസത്തിൽ ഒന്നോ, രണ്ടോ വീഡിയോ മാത്രം ചെയ്യുന്നയാളാണ് ഞാൻ‌. വാർത്തകൾ സൃഷ്ടിക്കാനായി ഞാൻ‌ ഇറങ്ങി തിരിക്കാറില്ല. എനിക്ക് ജെനുവിനായി തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു.' 'അത് ചിലർക്ക് ഇഷ്ടപ്പെടാം മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. കഴിഞ്ഞ ദിവസം ഞാൻ നടൻ ബാല വളരെ സീരിയസായി അമൃത ഹോസ്പിറ്റലിൽ‌ ചികിത്സയിലാണെന്ന് പറഞ്ഞ് ആദ്യമായി വാർത്ത പ്രേക്ഷകരിലേക്കും മീഡിയയിലേക്കും എത്തിച്ചത് ഞാനാണ്. പക്ഷെ ആ വീഡിയോയിൽ ഞാൻ ഉപയോഗിച്ച ഒരു വാക്ക് ബാലയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ബാലയെ സ്നേഹിക്കുന്ന ഒരുപാട് പേർക്കും വലിയ വിഷമമുണ്ടായി.' 'ബാല തിരിച്ച് വരാൻ സാധ്യത വളരെ കുറവാണ് എന്നതായിരുന്നു ആ വാക്ക്. ശരിയാണ് ബാല തിരിച്ച് വരാൻ സാധ്യത വളരെ കുറവാണെന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ എന്തിനാണ് ഞാൻ പറഞ്ഞതെന്ന് വെച്ചാൽ എനിക്ക് വ്യക്തമായ ഒരു ഉദ്ദേശമുണ്ടായിരുന്നു.' 'ബാലയുടെ സുഹൃത്തുക്കളിൽ പലരും എന്നോട് എന്തിനാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചത് എന്നതിൽ വിശദീകരണം ചോദിച്ചിരുന്നു. അങ്ങനെ പറയാനുള്ള കാരണം... കുറെ കാലങ്ങളായി ബാല ആഗ്രഹിക്കുന്ന ഒന്നായിരുന്നു ബാലയുടെ കുട്ടിയെ കാണണം, ബാലയുമായി പിണക്കത്തിലായ ചില സൗഹൃദങ്ങൾ കൂട്ടി യോജിപ്പിക്കണം, പിണങ്ങിയിരിക്കുന്ന ബന്ധുക്കളുമായുള്ള ബന്ധം കൂട്ടി യോജിപ്പിക്കണം എന്നുള്ളത്. ബാലയുടെ ഈ ആഗ്രഹം സാധിക്കുന്നതിന് വേണ്ടിയാണ് ഞാൻ ബാല തിരികെ ജീവിതത്തിലേക്ക് വരാൻ സാധ്യതയില്ലെന്ന് പറഞ്ഞത്.

ബാലയ്ക്ക് അസുഖമാണേ.... ആശുപത്രിയിലാണേ എന്നൊക്കെ മാത്രമാണ് അന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നതെങ്കിൽ ബാലയ്ക്ക് ആ കുഞ്ഞിനെ കാണാൻ കഴിയുമായിരുന്നില്ല.' 'കുറെനാളുകളായി ആ കുട്ടിയെ ബാലയ്ക്ക് ഒന്ന് കാണിച്ചുകൊടുക്കാൻ പലരും ശ്രമിച്ചതാണ് പക്ഷെ നടന്നില്ല. ഇനി നടക്കില്ലെന്നും ഉറപ്പായിരുന്നു. പക്ഷെ ബാലയ്ക്ക് ആ കുഞ്ഞിനെ നമ്മുടെ ഭാഗ്യം കൊണ്ട് കാണാൻ പറ്റി. മാത്രമല്ല ബാലയുടെ ജേഷ്ഠൻ‌ കാണാൻ വന്നു. ഉണ്ണി മുകുന്ദൻ കാണാൻ വന്നു. പിന്നെ ഞാൻ കാപ്ഷനിൽ കൊടുത്തത് പോലെ ആ ശാപം ഞാനേൽക്കുകയാണ്.' 'കാരണം ഒരു നല്ല ഉദ്ദേശത്തോട് കൂടി മാത്രമാണ് ഞാൻ അത് പറ‍ഞ്ഞത്. ഒരിക്കലും ഒരാൾ വീണ് കിടക്കുമ്പോൾ അയാൾ ഇനി തിരിച്ചുവരില്ലെന്ന് പറയാൻ പാടില്ലാത്തതാണ്. പക്ഷെ എന്റെ ഉദ്ദേശ ശുദ്ധി നടന്നു. അമൃതയുടെ അനിയത്തിയോട് കുഞ്ഞിനെ കാണാൻ ബാല ആഗ്രഹിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് ഞാനാണ്.' പിന്നെ എന്തിനാണ് ഈ നിർമാതാവ് ബാദുഷയൊക്കെ ബാല ആഗ്രഹം പറഞ്ഞുവെന്നൊക്കെ മീഡിയയോട് പറയുന്നത്. ഇത്രയും കാലം ഈ സിനിമക്കാരൊക്കെ എവിടെയായിരുന്നു. അയാൾക്ക് ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് നിങ്ങൾക്ക് ഇതൊക്കെ ചെയ്യാമായിരുന്നില്ലേ. പക്ഷെ ഞാൻ നുണ പറയേണ്ടി വന്നില്ലേ അത് നടക്കാൻ വേണ്ടി.' 'ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ലേ. ആ ഒരു വാക്ക് ഞാൻ‌ ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നു. കുഞ്ഞിനെ കൊണ്ട് കാണിക്കാൻ മനസ് കാണിച്ച അമൃതയ്ക്കും കുടുംബത്തിനും നന്ദി പറയുന്നുവെന്നും സൂരജ് പാലാക്കാരൻ പറഞ്ഞു. അതേസമയം സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends