Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും... ഇതിലെങ്കിലും ഉറച്ച് നിൽക്കട്ടെയെന്ന് പ്രാർത്ഥിക്കാം,... കമന്റ് കണ്ട ഗോപിസുന്ദർ ഇടഞ്ഞു.. എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്.. മകന്റെ തീരുമാനങ്ങളിൽ അമ്മയ്ക്ക് ഉറപ്പുണ്ട്.. നിൽക്കാൻ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല! ഗോപി സുന്ദറിന്റെ മാസ് മറുപടി ഏറ്റെടുത്ത് സോഷ്യൽമീഡിയ

14 MARCH 2023 12:23 PM IST
മലയാളി വാര്‍ത്ത

ഗായകനും സംഗീതസംവിധായകനുമായ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റിന് ​ഗോപി സുന്ദർ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചത്. അമ്മയുടെ കവിളില്‍ ഉമ്മ വെക്കുന്ന ഫോട്ടോയാണ് വീഡിയോയിലുള്ളത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്. പതിവ് പോലെ തന്നെ ഇത്തവണയും വിമര്‍ശനങ്ങളുണ്ടായിരുന്നു.'പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നിൽക്കട്ടെയെന്ന് പ്രാർത്ഥിക്കാം,' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ​ഗോപി സുന്ദർ മറുപടിയും നൽകി. എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാൻ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളിൽ അമ്മയ്ക്ക് ഉറപ്പുണ്ട്. നിൽക്കാൻ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല,' ​ഗോപി സുന്ദർ നൽകിയ മറുപടിയിങ്ങനെ. നേരത്തെയും സമാന കമന്റുകൾക്ക് ​ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്.

അമൃത സുരേഷുമായി ഒന്നിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നേരത്തെയുണ്ടായിരുന്ന ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചായിരുന്നു അദ്ദേഹം അമൃതയുമായി ഒന്നിച്ചത്. ലോകം എന്നേ മാറി, നമ്മള്‍ മലയാളികളാണ് മാറാത്തതെന്നായിരുന്നു മുന്‍പ് ഗോപി സുന്ദര്‍ തന്നെ പരിഹസിച്ചയാള്‍ക്ക് മറുപടി കൊടുത്തത്. അങ്കൂട്ടനെന്നാണ് അച്ഛനും അമ്മയും തന്നെ വിളിക്കുന്നത്. സംഗീത ജീവിതത്തില്‍ അവരുടെ പിന്തുണ പറഞ്ഞറിയിക്കാനാവുന്നതല്ല. ജീവിതത്തെക്കുറിച്ച് തീരുമാനമെടുത്തപ്പോഴും അവര്‍ പിന്തുണച്ചിരുന്നു. അമൃതയെക്കുറിച്ച് അമ്മയും അച്ഛനും അന്വേഷിക്കാറുണ്ടെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അമൃതയ്‌ക്കൊപ്പം ലൈവില്‍ വന്നപ്പോള്‍ അമ്മയും അവരോട് വിശേഷം ചോദിച്ചിരുന്നു. നേരത്തെയും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചിട്ടുണ്ട്. മകനെ മാന്യനായി വളര്‍ത്തിയ അമ്മ എന്നായിരുന്നു അന്ന് ചിലര്‍ പരിഹസിച്ചത്. എന്റെ ജീവിതത്തിലെ ചില ദുര്‍ഘട സാഹചര്യങ്ങളില്‍ ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടെന്ന് കരുതി താങ്കളെന്തിനാണ് അമ്മയെ വിമര്‍ശിക്കുന്നത്. ഈ മകനെ മാന്യനായി തന്നെയാണ് അമ്മ വളര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരക്കുകള്‍ക്കിടയിലും അച്ഛനേയും അമ്മയേയും കാണാനായി ഓടിയെത്തുന്ന മകനാണ് താനെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.

കരിയറിനപ്പുറത്ത് നിരന്തരം ​​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നയാളുമാണ് ​ഗോപി സുന്ദർ. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ, പിന്നീ‌ടുണ്ടായ പ്രണയങ്ങൾ എന്നിവയെല്ലാം ​ഗോപി സുന്ദറിനെ ചർച്ചാ വിഷയമാക്കി, ​ഗായിക അഭയ ഹിരൺമയിയുമായി ദീർഘ നാൾ ലിവിം​ഗദ് ടുഗെദറിലായിരുന്നു ​ഗോപി സുന്ദർ. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചവൻ എന്ന കുറ്റപ്പെടുത്തൽ അന്നേ ​ഇദ്ദേഹത്തിന് കേട്ടു. പിന്നീട് അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ച ​ഗോപി സുന്ദർ ​ഗായിക അമൃത സുരേഷിനെ ജീവിത പങ്കാളിയാക്കി. ഇതോടെ ​ഗോപി സുന്ദറിനെ സ്ത്രീലമ്പടനായി വിമർശകർ ചിത്രീകരിച്ചു. ​ അമൃതയ്ക്കൊപ്പം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കളിയാക്കലുകളും വരാറുണ്ട്. എന്നാൽ തന്റെ വ്യക്തി ജീവിതത്തിലേക്ക് കൈ കടത്താൻ ആർക്കും അനുവാദമില്ലെന്നാണ് ​ഗോപി സുന്ദർ വ്യക്തമാക്കിയത്.

അടുത്തിടെ സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ച് ​ഗോപി സുന്ദർ സംസാരിച്ചിരുന്നു. വെറുതെയിരിക്കുമ്പോൾ ഒരു വിനോദ​ത്തിന് വേണ്ടി കമന്റുകൾ നോക്കാറുണ്ട്. ചില കമന്റുകളൊക്കെ തമാശയാണ്. അതേ ലാഘവത്തോടെ ചിലപ്പോൾ അങ്ങോട്ടും പറയും. ആരെയും വേദനിപ്പിക്കാനല്ല. കൂടി വന്നാൽ ഒരു 15 സെക്കന്റിനപ്പുറത്തേക്ക് മോശം കമന്റുകൾ തന്റെ മനസ്സിൽ നിൽക്കാറില്ലെന്നും ​ഗോപി സുന്ദർ വ്യക്തമാക്കി.​ ഗോപി സുന്ദറിനെ പോലെ തന്നെ സമാന കുറ്റപ്പെടുത്തലുകൾ അമൃത സുരേഷിന് നേരെയും വരാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങൾക്കിപ്പുറമാണ് ​ഗോപി സുന്ദറുമായി അമൃത അടുക്കുന്നത്. ആദ്യ വിവാഹത്തിലെ മകൾ അമൃതയ്ക്കൊപ്പമാണുള്ളത്. മകളെ കാണാനനുവദിക്കുന്നില്ലെന്ന് ബാല നേരത്തെ പല തവണ ആരോപിച്ചിരുന്നു. അടുത്തിടെ കരൾ രോ​ഗത്തെത്തുടർന്ന് ആശുപത്രിയിലായപ്പോഴാണ് നാളുകൾക്ക് ശേഷം മകളെ കാണാൻ ബാലയ്ക്ക് കഴിഞ്ഞത്. അമൃതയ്ക്കും സഹോദരി അഭിരാമിക്കുമൊപ്പമെത്തിയ മകൾ ബാലയെ കണ്ട് കുറച്ച് സമയത്തിനുള്ളിൽ പോവുകയും ചെയ്തു. ​ഗോപി സുന്ദറും‌‌‌ അമൃതയുടെ മകളും ഒരുമിച്ചുള്ള ഫോട്ടോകൾക്കും വിമർശനം വരാറുണ്ട്. സ്വന്തം മക്കളെ നോക്കാത്ത വ്യക്തിയാണ് മറ്റൊരാളുടെ മകളെ സ്നേഹിക്കുന്നതൊണ് പലരും ആക്ഷേപിക്കാറ്. അമൃതയ്ക്കും ഇതിന്റെ പേരിൽ വിമർശനങ്ങൾ വരാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends