Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്‍ കരയുന്ന സാഹചര്യമുണ്ടായി! കാറെടുത്തപ്പോൾ രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കി അത് വെച്ച് എടുത്തതാണെന്ന് പറഞ്ഞു.. ആ കാറിന്റെ യഥാര്‍ഥ വില ഒന്നരക്കോടിയാണ്... ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയത് അമ്പത് ലക്ഷവും... കൂടുതൽ വെളിപ്പെടുത്തലുമായി ദില്‍ഷ

14 MARCH 2023 01:41 PM IST
മലയാളി വാര്‍ത്ത

പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെങ്കിലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥികളെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ദില്‍ഷ പ്രസന്നന്‍ വിന്നറായി ചരിത്രം കുറിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. എന്നാല്‍ ദില്‍ഷ അര്‍ഹിക്കാതെ നേടിയ വിജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റോബിന്റെ ആരാധകരുടെ വോട്ട് കിട്ടിയത് കൊണ്ട് മാത്രമാണ് ദില്‍ഷ വിജയിച്ചതെന്നാണ് പലരും പറഞ്ഞു. എന്നാലിപ്പോഴിതാ താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിക്കുകയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷ പ്രസന്നന്‍.

സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെയാണ് ദില്‍ഷ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തമ്പ്‌നെയിലിലുള്ള വീഡിയോകളാണ് വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു.

ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ പുറത്ത് എന്താണ് നടക്കുന്നതെന്നോ റിയാലിറ്റി എന്താണെന്നോ അറിയില്ലായിരുന്നു. മാതാപിതാക്കള്‍ കാറില്‍ മുംബൈയിലേക്ക് യാത്ര ചെയ്ത് വന്നു. അന്ന് രാത്രി തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഒന്നും പോയില്ല. എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ആ സമയത്ത് ഒരുപാട് കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ എത്തിയതിന് ശേഷം ഇതൊക്കെയാണ് റിയാലിറ്റി എന്നവര്‍ പറഞ്ഞ് മനസിലാക്കി തന്നു. പുറത്ത് നടന്ന കാര്യങ്ങളൊക്കെ കുറച്ച് അറിഞ്ഞതിന് ശേഷമാണ് താന്‍ മീഡിയയ്ക്ക് മുന്നിലേക്ക് വന്നത് എന്നാണ് ദില്‍ഷ പറഞ്ഞത്. ഇതിനൊക്കെ പിന്നാലെ അച്ഛന്‍ കരയുന്ന സാഹചര്യമുണ്ടായി. അന്നേരം തോന്നി ബിഗ് ബോസില്‍ പോവേണ്ടായിരുന്നു എന്ന്. ഞാനെടുത്ത തീരുമാനം തെറ്റായി പോയോ എന്ന് വരെ ചിന്തിച്ചു. എന്നോട് ദേഷ്യമുള്ളവര്‍ എന്നെ പറഞ്ഞാല്‍ മതി. പകരം ചേച്ചിയെയും അനിയത്തിയെയും വരെ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ്ങാണ്. അത്രയധികം കേട്ടു. ഇനി അതില്‍ കൂടുതലൊന്നും കേള്‍ക്കാനില്ലല്ലോ. അതുകൊണ്ട് എല്ലാം നിസാരമായിട്ടാണ് ഇനി കാണുന്നതെന്നും ദില്‍ഷ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends