Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം എന്നൊക്കെയുള്ള മെസ്സേജുകള്‍ വരാറുണ്ട്.. അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്... അതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്... തുറന്ന് പറഞ്ഞ് ഗായിക അഭയ ഹിരൺമയി

15 MARCH 2023 10:41 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. എന്നാൽ കരിയറിന് പുറമെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് അഭയ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതും ശ്രദ്ധനേടുകയും ചെയ്തിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ ജീവിതവും വേർപിരിയലുമൊക്കെയാണ് അഭയയെ പലപ്പോഴും ലൈംലൈറ്റിൽ കൊണ്ടുവന്നത്. ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ് അഭയ ഹിരൺമയി. സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ആയിട്ട് സജീവമാണ് താരം. ഇടയ്ക്ക് അഭയ പങ്കുവയ്ക്കാറുള്ള തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമായാണ് അഭയ മ്യൂസിക്കിലേക്ക് തിരിഞ്ഞത്. കുടുംബത്തിലെല്ലാവരും മ്യുസിഷ്യന്‍മാരാണ്. ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത് അവരാരും പോത്സാഹിപ്പിച്ചിരുന്നില്ലെന്നും അഭയ മുന്‍പ് പറഞ്ഞിരുന്നു. ശബ്ദം സംരക്ഷിക്കാനായി അങ്ങനെ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ചെയ്യാറില്ല. എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോളാണ് നല്ല ശബ്ദം വരുന്നത്. എന്റെ ശബ്ദവും മനസും ഏകദേശം ഒന്ന് തന്നെയാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് എന്നെ ബാധിക്കും. അധികം തണുപ്പ് പറ്റാത്തതിനാല്‍ അങ്ങനെയുള്ളതൊന്നും കഴിക്കാറില്ല.

അമ്മയും അമ്മൂമ്മയും എന്നെ മ്യൂസിക്ക് പഠിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് അടിയായിരുന്നു. പാട്ടുകാരിയായിരുന്നുവെങ്കിലും മകളും അതേ വഴിയില്‍ വരുന്നതില്‍ ആശങ്കയായിരുന്നു അമ്മയ്ക്ക്. ഞാനങ്ങനെ സൂപ്പര്‍ കോണ്‍ഫിഡന്റായ സ്ത്രീയല്ല. എനിക്ക് എന്റേതായ ഇന്‍സെക്യൂരിറ്റീസുണ്ട്, അത് എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ. അതിനെയൊക്കെ മറച്ചുവെച്ചാണ് ഞാനും മുന്നേറുന്നത്. അങ്ങനെയല്ലാതെ നമുക്ക് ജോലി ചെയ്യാനാവില്ല. ആള്‍ക്കാര്‍ എന്നെ ജഡ്ജ് ചെയ്യുമോയെന്ന തരത്തിലുള്ള പേടിയൊക്കെ എനിക്കുണ്ടാവറുണ്ട്. അതൊക്കെ മറച്ചുവെച്ചാണ് ഞാന്‍ മുന്നേറുന്നത്. സോഷ്യല്‍മീഡിയയില്‍ പല തരത്തിലുള്ള മെസ്സേജുകളാണ് വരാറുള്ളത്. എല്ലാ ദിവസവും അങ്ങനെ എന്തെങ്കിലും കാണും. ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം എന്നൊക്കെയുള്ള മെസ്സേജുകള്‍ വരാറുണ്ട്. അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്.

 

പല തരത്തിലാണ് ആളുകള്‍ നമ്മെ സ്വീകരിക്കുന്നത്. നെഗറ്റീവ് മെസ്സേജുകളും വരാറുണ്ട്. ചില സമയത്ത് റിപ്ലൈ മറുപടി കൊടുക്കാറുണ്ട്. ആ സമയത്തെ മൂഡ് അനുസരിച്ചിരിക്കും അത്. അറ്റന്‍ഷന് വേണ്ടിയായിരിക്കും ചിലര്‍ ചോദിക്കുന്നത്. അതിന് വേണ്ടിയാണ് മോശം കമന്റിട്ടത്. നിങ്ങള്‍ മറുപടി തന്നല്ലോ, സന്തോഷം എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അതേസമയം 2001 ലായിരുന്നു പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇരുവരുടേയും വിവാഹമോചന കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. ആദ്യ ഭാര്യ പ്രിയ ഗോപി സുന്ദറുമായി നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് അഭയയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഗോപി സുന്ദറിന് മേല്‍ ഉണ്ടായിരുന്നു. ഈ ബന്ധത്തില്‍ മാധവ്, യാദവ് എന്നീ രണ്ട് ആണ്‍മക്കളും ഗോപി സുന്ദറിനുണ്ട്. പ്രിയയുമായി വേർപിരിഞ്ഞ ശേഷം ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ​താരം.

പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു ഇരുവരും. അതിനു ശേഷമാണ് പിരിഞ്ഞത്. ​ആ ബന്ധം പിരിഞ്ഞതിന് ശേഷമാണു അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അവഗണിച്ച് സന്തോഷപൂർവ്വമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവും ഇവര്‍ക്കൊപ്പമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends