Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ ഒരുപാട് ആളുകൾ വിളിച്ചിരുന്നു, ലിവർ ആണോ വേണ്ടത് കിഡ്‌നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു... ഇപ്പോൾ ഓൾറെഡി ഫോമിൽ ആയിട്ടുണ്ട്... എന്തായാലും ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തേ പറ്റൂ! ബാലയുടെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞ് ടിനി

15 MARCH 2023 01:02 PM IST
മലയാളി വാര്‍ത്ത

നടൻ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. ബാലയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ടിനി ടോം ആണ് ബാലയുടെ ഇപ്പോഴത്തെ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബാല ആശുപത്രിയിൽ ആകുന്നതിന്റെ അന്ന് നമ്മൾ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെന്നൈയിൽ നിൽക്കുകയായിരുന്നു. നമ്മളുടെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം എന്ന് പറഞ്ഞിരുന്നു. എന്നെ ഒരുപാട് ആളുകൾ വിളിച്ചിരുന്നു, ലിവർ ആണോ വേണ്ടത് കിഡ്‌നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു. ഇപ്പോൾ ഓൾറെഡി ഫോമിൽ ആയിട്ടുണ്ട്. കുറച്ചു ദിവസം അദ്ദേഹത്തിന് റെസ്റ്റ് കൊടുക്കാൻ ആണ് വിളിച്ച ആളുകളോട് ഞാൻ പറഞ്ഞത്. എന്തായാലും ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തേ പറ്റൂ. ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാലയുടെ ശബ്ദം മലയാള സിനിമ ഉപയോഗിച്ചത്. അത് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒരു നടന് സ്വന്തമായി ശബ്ദം കൊടുക്കാൻ കഴിയാത്തത് ഒരു വേദനയാണ്. ശരീരവും ശാരീരികവുമായി ഒരു നടന് സിനിമയിൽ സമർപ്പിക്കാൻ കഴിയണം. ഇത് വരെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാരീരം ഉണ്ടായിരുന്നില്ലെന്നും ടിനി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ബാല ചേട്ടൻ ഐസിയുവിൽ ആണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെ ആണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ചു വരും. എന്നാണ് ഭാര്യ എലിസബത്ത് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു വർഷം മുമ്പായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ എറണാകുളത്താണ് സെറ്റിലായിരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു എലിസബത്തുമായി നടന്നത്. ആദ്യ വിവാഹം അമൃത സുരേഷുമായിട്ടായിരുന്നു. ആ ബന്ധത്തിൽ‌ ഒരു മകളും അമൃതയ്ക്കുണ്ട്. മകൾക്ക് ഒരു വയസ് തികഞ്ഞപ്പോഴേക്കുമാണ് അമൃതയും ബാലയും പിരിഞ്ഞത്. അതേസമയം മകളെ അമൃതയും കുടുംബവും തന്നിൽ നിന്നും അകറ്റി എന്നാണ് ബാല പറയുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും ബാലയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാണ്. അടുത്തിടെ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല പ്രശ്നത്തിന്റെ പേരിൽ ബാല കുറച്ചുനാൾ‌ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി പ്രതിഫലം നൽകാതെ പറ്റിച്ചുവെന്നാണ് അന്ന് ബാല ആരോപിച്ചത്.

എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത് നവാഗതനായ അനൂപ് പന്തളമായിരുന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബാലയ്ക്ക് പിന്നാലെ അമൃതയും അടുത്തിടെ താൻ പുതിയ പ്രണയം കണ്ടെത്തിയ സന്തോഷം പങ്കുവെച്ചിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായാണ് അമൃത പ്രണയത്തിലായിരിക്കുന്നത്. മകൾ പാപ്പുവിന്റെ പിന്തുണ തനിക്കുണ്ടെന്ന് അമൃത വ്യക്തമാക്കിയിരുന്നു. അടുത്തിടെ അമൃതയ്ക്ക് ഗോൾഡൻ വിസയും ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. അതിനിടെ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ബാലയെ ചികിത്സിക്കുന്ന കരൾ രോഗ വിദഗ്‌ധനായ ഡോക്ടർ സുധീദ്രൻ പങ്കുവെച്ചിരുന്നു. ആശുപതിയിൽ എത്തിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അൽപം മോശം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറോസിസ് ബാധിച്ച കരൾ മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക എന്നത് പ്രയാസമാണ്. അതിന് എഫക്ടീവ് ആയ മരുന്ന് ഇല്ല.

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്. രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരൾ രോഗം ആദ്യമേ കണ്ടു പിടിച്ച് അതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തനിയെ അത് സ്റ്റേബിളായി മാറും. ലിവറിന്റെ പകുതുയിലധികവും ഡാമേജ് ആയിരിക്കുന്ന ആളുകൾക്ക് അത് മാറ്റിവയ്ക്കാതെ എത്രനാൾ മുന്നോട്ട് പോവാനാകുമെന്ന് അങ്ങനെ പറയാൻ സാധിക്കാത്ത കാര്യമാണ്. കാരണം അത്തരത്തിൽ ഉള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. അങ്ങനെയാകുമ്പോൾ ഇൻഫെക്ഷനുകൾക്കുള്ള സാധ്യത കൂടും. അതുപോലെ ബ്ലീഡിങ്ങിനുള്ള സാധ്യതകളും ഉണ്ട്. ശരീരത്തിലെ ബ്ലഡിനെ ക്ളോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഏറെയും ഉല്പാദിപ്പിക്കുന്നത് ലിവർ ആണ്. അതില്ലാതാകുമ്പോൾ ബ്ലീഡിങ് കൂടും. അങ്ങനെ ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും. ആ ഒരു അവസ്ഥ നാളെയാണോ അതോ ഒരു വർഷം കഴിഞ്ഞാണോ വരികയെന്നൊന്നും പറയാൻ സാധിക്കുന്നതല്ലെന്നും ഡോക്ടർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends