Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്.. എനിക്ക് പുല്ലാണ്.. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്.. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്! എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല.. ഞാന്‍ തിരിച്ച് പണിയും’! ഒടുവിൽ തുറന്ന് പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

16 MARCH 2023 08:16 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് എന്നിവർ ഉയർത്തിയ ആരോപണങ്ങളാണ്. എന്നാലിപ്പോഴിതാ ഈ ആരോപണങ്ങൾ തനിക്ക് ഏൽക്കില്ലെന്നും തനിക്ക് നേരെ ഇപ്പോൾ നടക്കുന്നത് മാസ് ഡീഗ്രേഡിങ് ആണെന്നും തുറന്ന് പറയുകയാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ പറയുന്നു. ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. താൻ ഒറ്റയ്ക്ക് വന്നവനാണെന്നും തനിക്ക് ഇതൊന്നും ഏൽക്കില്ലെന്നുമാണ് റോബിൻ പറയുന്നത്. ‘മാസ് ഡീഗ്രേഡിംഗാണ്. നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്. എനിക്ക് പുല്ലാണ്. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്. ബിഗ് ബോസിനകത്തു വച്ച് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരുത്തനും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല.

കാരണം ഞാന്‍ തോറ്റു പോകുന്നവരുടെ മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കാനുള്ള ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ വാശി മാത്രമല്ല എന്റെ തീരുമാനമാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നതാണ് റോബിന്‍ മാറണം മാറണം എന്നത്. സൗകര്യമില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിച്ച് മരിക്കും. ഒരുത്തനും വേണ്ടി എന്റെ ഐഡന്റിറ്റി ഞാന്‍ മാറ്റില്ല. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരിടത്തും പറഞ്ഞിട്ടില്ല പുണ്യാളന്‍ ആണെന്നോ മഹാത്മാ ഗാന്ധിയാണെന്നോ. ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്. ബിഗ് ബോസില്‍ നിന്നും വന്ന ശേഷം എന്നെ ചിലര്‍ സമീപിച്ചത് ദുരുദ്ദേശത്തോടെയായിരുന്നു. അവര്‍ക്ക് അവരുടെ നേട്ടമായിരുന്നു വലുത്. അതൊന്നും നടക്കാതെയായപ്പോള്‍ എനിക്കിട്ട് പണിയും തന്നാല്‍ പോകാമെന്ന് കരുതി. എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല. ഞാന്‍ തിരിച്ച് പണിയും’, റോബിൻ പറയുന്നു. ഞാന്‍ വേണ്ട, വേണ്ട എന്ന് വിചാരിക്കുമ്പോള്‍ ആവശ്യമില്ലാതെ എന്റെ അച്ഛനേയും ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാവരും പരിധികള്‍ വിട്ടപ്പോഴാണ് എന്റേതായിട്ടുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാമെന്ന് ഞാനും കരുതിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം പലരും എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു അഞ്ച്-ആറ് ആളുകള്‍ എന്റെ അടുത്തത് വന്നത് മോശം ലക്ഷ്യളുമായിട്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു.

കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഞാനുമായി പ്രശ്നമുള്ളത്. അവർ എന്റെ ഇത്തിള്‍കണ്ണികള്‍ മാത്രമാണ്. ഞാന്‍ വഴിയാണ് ഇവർ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അല്ലാതെ ഒരു കുന്തവും ചെയ്തിട്ടല്ല. പല രീതിയിലുള്ള ആരോപണങ്ങള്‍ വന്നപ്പോഴും ഞാന്‍ മിണ്ടാതിരുന്നു. ഇനി ഇങ്ങോട്ട് പണിയാന്‍ വന്നാല്‍ അങ്ങോട്ടും പണിയും. ഇവരൊക്കെ പരമാവധി എന്ത് ചെയ്യുമെന്ന് അറിയാം. എന്റെ അടുത്ത് നല്ല രീതിയില്‍ സ്നേഹത്തോടെ നില്‍ക്കുകയാണെങ്കില്‍ ഞാനും അതുപോലെ തന്നെ നില്‍ക്കും. എന്നാല്‍ ദുരുദ്ദേശത്തോട് കൂടി എന്റെ അടുത്ത് വന്ന്, എന്നെ ഉപയോഗിച്ച്, എനിക്കിട്ട് പണി തന്നാല്‍ ഞാനും തിരിച്ച് പണിയും. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയേയും മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. ഒന്നും ഇല്ലാതിരുന്ന സീറോയില്‍ നിന്നാണ് റോബിന്‍ ഇവിടെ വരെ എത്തിയത്. ഇനി വീണ്ടും സീറോയിലേക്ക് പോയാലും ഞാന്‍ അവിടുന്ന് ഉയർത്തെഴുന്നേറ്റ് വരും. ഞാന്‍ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ അന്തസ്സായി ജീവിച്ച് കാണിക്കും.

അത് വാശി മാത്രമല്ല, തീരുമാനവും കൂടിയാണ്. ഞാന്‍ സിനിമയിലേക്ക് രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നു എന്ന് പറഞ്ഞതിന് ശേഷം സംഘടിതമായ ആക്രമമാണ് നടക്കുന്നത്. നിനക്കൊക്കെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും. എനിക്കൊരു കുന്തവും ഇല്ല. ആരെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വന്ന് ഡീഗ്രേഡ് ചെയ്താല്‍ അങ്ങ് താഴ്ന്ന് പോവുന്നവനല്ല റോബിന്‍. ശാലു പേയാട് കുറേ ആരോപണങ്ങളുമായി വന്നല്ലോ. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുകയാണ്. അതോടൊപ്പമുള്ള മറ്റൊരു ആരോപണമായിരുന്നു എന്റെ ബിഎം ഡബ്ല്യൂവിന്റെ മൂന്ന് മാസത്തെ അടവ് ബാക്കിയുണ്ടായിരുന്നു എന്നത്. അതും ഇവിടെ പൊളിക്കാന്‍ പോവുകയാണെന്നും റോബിന്‍ വ്യക്തമാക്കുന്നു. തുടർന്ന് ശാലുപേയാടിന്റെ സുഹൃത്തും റോബിന് കാർ എടുത്ത് നല്‍കിയ വ്യക്തിയുമായ ജിജോയെ ലൈവ് ആയി വിളിച്ച് തന്റെ ഭാഗത്ത് നിന്നും അടവും മുടക്കിയിട്ടില്ലെന്ന കാര്യവും റോബിന്‍ വ്യക്തമാക്കുന്നു. ഒരോരുത്തന്മാരും ഓരോ ആരോപണങ്ങളുമായി വരികയാണ്. ഇതുകൊണ്ടൊന്നും തളർന്ന് പോവുന്നവനല്ല ഞാന്‍. എത്ര വീണാലും ഉയർത്തെഴുന്നേല്‍ക്കുമെന്നും റോബിൻ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends