Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിൽ ദിലീപ്... പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെ കാവ്യ.. ചിത്രങ്ങള്‍ വൈറൽ; മകളായ മഹാലക്ഷ്മി എവിടെയെന്ന് ആരാധകർ

16 MARCH 2023 10:38 AM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. അതുപോലെ തന്നെ ദിലീപും കാവ്യ മാധവനും മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു കാവ്യ. നായികയായി വേഷമിട്ട ആദ്യ ചിത്രത്തില്‍ നായകനായെത്തിയത് ദിലീപായിരുന്നു. പിന്നീട് മീശമാധവൻ, കൊച്ചിരാജാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ദിലീപ്-കാവ്യ കൂട്ടുകെട്ടിൽ പിറന്നു. സിനിമയിൽ നിന്നും ഒരിടവേള വന്ന സമയത്ത് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ കാവ്യയെ തിരിച്ച് കൊണ്ട് വരുന്നതും ദിലീപാണ്.

ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയൊരു കാര്യം പോലും വലിയ വാര്‍ത്തയായി മാറുന്നതാണ് പതിവ്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാപ്പരാസികള്‍ ദിലീപിന്റെ കുടുംബത്തിനൊപ്പം ചേരുന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിക്കാനുള്ള കാരണമെന്താണെന്ന് കണ്ടെത്തി ഒടുവിലത് നടി കാവ്യ മാധവനിലെത്തി. മഞ്ജുവുമായി പിരിഞ്ഞ് അധികം വൈകാതെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് പോലെ ദിലീപും കാവ്യയും വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ മക്കളുടെ കൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി കഴിയുകയാണ് ദിലീപും കാവ്യയും. സിംഗിള്‍ ലൈഫിലേക്കാണ് മഞ്ജു വാര്യര്‍ തിരിഞ്ഞതും. ഒപ്പം സിനിമയുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.

2016 നവംബർ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2018 ഒക്‌ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. മാമാട്ടിയെന്ന മഹാലക്ഷ്മിയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. വിശേഷാവസരങ്ങളില്‍ കുടുംബസമേതമായുള്ള ചിത്രങ്ങളുമായി ദിലീപ് എത്താറുണ്ട്. കുഞ്ഞനിയത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ മീനാക്ഷിയും പങ്കിടാറുണ്ട്. ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ് കാവ്യ. അവസരങ്ങളൊക്കെ വരുന്നുണ്ടെങ്കിലും അതൊന്നും നടി സ്വീകരിക്കുന്നില്ല. ഇനി സിനിമ ചെയ്യണമോ എന്നുള്ളത് കാവ്യയുടെ തീരുമാനമാണെന്നും, ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുകളൊന്നുമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. അഭിമുഖങ്ങളിലെല്ലാം ഞാന്‍ ഇതേ ചോദ്യം നേരിടുന്നുണ്ട്. കാവ്യയോട് ചോദിക്കുന്നതിനെക്കാളും കൂടുതല്‍ തിരിച്ചുവരവിനെക്കുറിച്ച് തന്നോടാണ് ചോദിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. കുടുംബകാര്യങ്ങളൊക്കെയായി തിരക്കിലാണെന്നും പെട്ടെന്ന് സിനിമ ചെയ്യുന്നില്ലെന്നുമാണ് കാവ്യ തീരുമാനിച്ചതെന്നായിരുന്നു ഇവരോട് അടുപ്പമുള്ളവര്‍ പറഞ്ഞത്.

സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലേക്കുമെല്ലാം കാവ്യ എത്താറുണ്ട്. ദിലീപിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുമുണ്ട്. ദിലീപും കാവ്യയും ഒന്നിച്ചുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ്. പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെയാണ് കാവ്യയെ കാണുന്നത്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുള്ളത്. മകളായ മഹാലക്ഷ്മി എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിദേശ യാത്രയിലാണോ, എന്താണ് പരിപാടി എന്നുള്ള ചോദ്യങ്ങളുമുണ്ട്. എന്നാൽ കാവ്യയുടെ അനുജൻ മിഥുനെ എയർപോർട്ടിൽ സ്വീകരിക്കാനെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

അതേസമയം ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം പൊതുവേദികളിൽ നിന്നും അകലം പാലിച്ച് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. മകള്‍ക്ക് കൂടി ജന്മം കൊടുത്തതിന് ശേഷം താരവിവാഹങ്ങള്‍ക്ക് മാത്രമേ കാവ്യ പങ്കെടുക്കാറുള്ളു. അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വരുന്നത് വളരെ ചുരുക്കമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends