Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തില്‍ ബാലയ്ക്ക് എവിടെയാണ് അടി പറ്റിയതെന്ന് എംജി ശ്രീകുമാര്‍! ഈ ചോദ്യം നിങ്ങള്‍ തന്നെ എന്നോട് ചോദിക്കണം... എന്നേക്കാളും നന്നായിട്ട് ഇതിന്റെ ഉത്തരം നിങ്ങള്‍ക്കറിയാമെന്ന് ബാല!പൊട്ടിച്ചിരിച്ച് എംജി ശ്രീകുമാര്‍

19 MARCH 2023 07:19 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ബാല. തമിഴിൽ നിന്ന് മലയാളത്തിലെത്തിയ നടന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അടുത്തിടെ നടൻ ആശുപത്രിയിൽ ആയപ്പോൾ മലയാളികൾക്കുള്ള സ്നേഹം എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞതാണ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ ഗുരുതരാവസ്ഥയിലാണ് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. വാർത്ത പുറത്തുവന്നപ്പോൾ മുതൽ ബാലയുടെ ആരാധകരെല്ലാം വലിയ സങ്കടത്തിലായിരുന്നു. എന്നാൽ നടന് കുഴപ്പമില്ലെന്നും സ്റ്റേബിൾ ആണെന്നും സിനിമയിലെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുകയായിരുന്നു. അതേസമയം സോഷ്യൽമീഡിയയിൽ സജീവമായ ബാലയുടെ അഭിമുഖങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ പല ഡയലോഗുകളും പിന്നീട് ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ബാലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ബാല എത്തിയപ്പോഴുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുന്നയാളാണ് ബാല എന്ന് എംജി പറഞ്ഞപ്പോള്‍ അതൊക്കെ മുന്‍പ് എന്നായിരുന്നു ബാലയുടെ മറുപടി. അതേസമയം, ജീവിതത്തില്‍ ബാലയ്ക്ക് എവിടെയാണ് അടി പറ്റിയതെന്നും ബാലയോട് എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യം നിങ്ങള്‍ തന്നെ എന്നോട് ചോദിക്കണം. എന്നേക്കാളും നന്നായിട്ട് ഇതിന്റെ ഉത്തരം നിങ്ങള്‍ക്കറിയാമെന്ന് ബാല പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ഈ വീഡിയോയാണ് ചര്‍ച്ചയായി മാറുന്നത്.

അതേസമയം തന്റെ ജീവിതത്തില്‍ ബാല ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും കരള്‍ മാറ്റി വെക്കേണ്ടി വരുമെന്നുമൊക്കെയായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്ര ഗുരുതരമല്ല അവസ്ഥയെന്നും ഉടനെ തന്നെ ബാല തിരികെ വരുമെന്നും ഭാര്യ എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നേരത്തെയും അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുപോലെ ഇത്തവണയും തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. ബാലയുടെ സുഹൃത്തും വ്‌ളോഗറുമായ സൂരജ് പാലാക്കാരനാണ് താരം ഇനി തിരികെ വരില്ലെന്ന് ഉറപ്പില്ലെന്ന് വീഡിയോയിലൂടെ പറഞ്ഞത്.

ഇതോടെ താരത്തെ കാണാനായി സുഹൃത്തുക്കളും മറ്റും ആശുപത്രിയലേക്ക് ഓടിയെത്തുകയായിരുന്നു. മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ കാണാനെത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ മനപ്പൂര്‍വ്വം പറഞ്ഞതാണെന്നും ബാലയുടെ അവസ്ഥ ഗുരുതരമല്ലെന്നും സൂരജ് പാലാക്കാരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബാലയ്ക്ക് മകളെ കാണാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു സൂരജിന്റെ വിശദീകരണം. മകളെ അമൃത ബാലയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. അതിനാല്‍ ബാലയ്ക്ക് മകളെ കാണാന്‍ അവസരം സൃഷ്ടിക്കാനായിരുന്നു താന്‍ താരത്തിന്റെ അസുഖ വിവരം പെരുപ്പിച്ച് കാണിച്ചതെന്നായിരുന്നു സൂരജ് പറഞ്ഞത്. ബാലയെ കാണാനായി ആശുപത്രിയില്‍ നടന്‍ ഉണ്ണി മുകുന്ദനുമെത്തിയിരുന്നു. നേരത്തെ ഉണ്ണിയും ബാലയും തമ്മില്‍ പിണങ്ങിയിരുന്നു.

ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചതിന് നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചിരുന്നു. എന്നാല്‍ ബാലയ്ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. എന്നാല്‍ ബാലയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തി. ഐസിയുവില്‍ കയറി ബാലയെ കാണുകയും ചെയ്തിരുന്നു. ബാല ഇപ്പോഴും ചികിത്സയിലാണ്. താരം അധികം വെെകാതെ തന്നെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends