Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി.. ദിസ് ഈസ് ബ്രൂട്ടല്‍! ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാ.. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.. ബാലയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് അഭിരാമി! കുടിച്ച് നശിച്ചവന് കരൾ ഞാൻ കൊടുക്കാനോ, പാപ്പുവിന്റെ മുന്നിൽ വച്ച് അമൃത അയാളോട് കയർത്തുവെന്ന് വ്യാജ വാർത്ത.. മാനനഷ്ടക്കേസ് കൊടുക്കാൻ അഭിരാമി സുരേഷ്

19 MARCH 2023 08:49 AM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷിനെയും മുൻ ഭർത്താവ് ബാലയേയും ചേർത്ത് വന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ പാപ്പുവിന്റെ കൺമുന്നിൽ വച്ച് അമൃത ബാലയോട് കയർത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തയോടാണ് അഭിരാമി പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ആ ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിച്ചെന്ന് അറിയിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോൾ.ഇന്ന് രാവിലെ ആ ചാനലിന്റെ ലിങ്ക് തപ്പിയപ്പോൾ അത് കാണാൻ സാധിച്ചില്ലെന്നും എന്ത് പറ്റി എന്നറിയില്ലെന്നും അഭിരാമിയുടെ കുറിപ്പിൽ പറയുന്നു. വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കിൽ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നും ഗായിക കുറിച്ചു. മകള്‍ പാപ്പുവിന്റെ കൺമുന്നിൽ വച്ച് അമൃത ബാലയോട് കയർത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള വ്യാജ വാർത്തയോടായിരുന്നു അഭിരാമി പ്രതികരിച്ചത്.

അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലയെ അമൃതയും മകളും ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചില യൂട്യൂബ് ചാനലുകളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട്‌ വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോള്‍ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്‍കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാന്‍ ഈ ചാനല്‍ ശ്രദ്ധിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തെറ്റാണ്.. പുറകെ ഒരുപാട് ന്യൂസുകളും കണ്ടു.. അതിലൊക്കെ ഡയറക്ടലി ആന്‍ഡ് ഇന്‍ഡയറക്ടലി വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്.. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വര്‍ത്തകള്‍ക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആര്‍ക്കും എന്തും പറയാം ആരെയും പറ്റി.. പക്ഷെ ഇതൊരുപാട് കൂടുതലാണ്.. ഇനിയുമുണ്ട് ഒരുപാട് ചാനല്‍സ്.. TO CINEMATALKSMALAYALAM - IT HURTS! ബ്രൂട്ടല്‍

ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ.. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് .. ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണ് .. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല.. അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പപ്പുമോള്‍ടെയും കൂടെ ഉണ്ട് ആയിരുന്നോ ? ഐസിയുവില്‍ കയര്‍ത്തു കയറി.. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ , ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളില്‍ ഒന്നാണിത് .. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണ ഇല്ല.. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴും..

പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍ .. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോളോവെഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ള കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം.. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയയില്‍ കണ്ടിട്ടുള്ളത് ..
അമൃത ചിരിച്ചാല്‍ പ്രശ്‌നം .. അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്നം.. അമൃതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം കോടതി മുറിയില്‍ ഇരുന്നു എന്നാല്‍ കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍.. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്.. അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു.. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനൽസ്.. സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്..ഇത് ഒരു മാതിരി....! എന്തായാലും.. ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാ.. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.. അത് പോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‌സ് നു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.. ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്‍ഥിക്കുന്നു..
ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനല്‍, അതില്‍ ഞങ്ങളെ പറ്റി പറയുന്ന ഓള്‍മോസ്‌റ് എല്ലാം തെറ്റായ കാര്യങ്ങളാണ്.. അത് കൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുകഎന്നും അഭിരാമി കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends