Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുർത്തയും മുണ്ടും ധരിച്ച് ദിലീപ്.. നീല നിറത്തിലുള്ള സാരിയുടുത്ത്, തലയില്‍ മുല്ലപ്പൂവ് ചൂടി കാവ്യ!കല്യാണ പെണ്ണിനെയും ചെറുക്കനെയും കണ്ട് ആശംസിച്ച് പുറത്തേക്ക് ഇറങ്ങവെ, പൊതിഞ്ഞു വന്ന മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞത് കേട്ടോ! വീഡിയോ വൈറൽ

19 MARCH 2023 11:31 AM IST
മലയാളി വാര്‍ത്ത

ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ ഇഷ്ട താരം കാവ്യ മാധവൻ. ഇപ്പോൾ മകളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി പൂർണമായും അഭിനയം വിട്ട് കഴിയുകയാണ് കാവ്യ. ഇടക്കാലത്ത് താരത്തെ കുറിച്ച് ഒന്നും തന്നെ ആരാധകർ അറിഞ്ഞിരുന്നില്ല. വളരെ വിരളമായിട്ടാണ് താരത്തെ വീടിന് പുറത്ത് കണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ അവിടെയും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ കുറച്ചു നാളുകളായി പൊതുവേദികളിൽ ഒക്കെ എത്താറുണ്ട് കാവ്യ. സോഷ്യൽമീഡിയ പേജുകൾ വഴി മിക്കപ്പോഴും ആ ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ, കാവ്യയുടേയും ദിലീപിന്റേയും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹത്തിനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

അങ്കമാലി അഡ്ലക്സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസം ആയിരുന്നു താരപുത്രിയുടെ വിവാഹം. കുർത്തയും മുണ്ടും ആയിരുന്നു ദിലീപിന്റെ വേഷം. നീല നിറത്തിലുള്ള സാരിയുടുത്ത്, തലയില്‍ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. മുഖത്ത് അപ്പോഴും ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. കല്യാണ പെണ്ണിനെയും ചെറുക്കനെയും കണ്ട് ആശംസിച്ച് പുറത്തേക്ക് ഇറങ്ങവെ, പൊതിഞ്ഞു വന്ന മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു, നല്ല ഭക്ഷണമാണ്, എല്ലാവരും പോയി ഭക്ഷണം കഴിക്കൂ എന്ന്.

ഇരുവരും കാറിൽ നിന്നുറങ്ങുന്നതിന്റെയും സഹതാരങ്ങൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്നതിന്റെയുമൊക്കെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാവ്യയെ സാരിയിൽ കണ്ടതിന്റെ സന്തോഷമാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്. സാരി കാവ്യക്ക് നന്നായി ചേരുന്നുണ്ട്. ലുക്കിന്റെ കാര്യത്തിൽ കാവ്യ കഴിഞ്ഞേ ഉള്ളു ആരും എന്നൊക്കെയാണ് കമന്റുകൾ. ആദിത്യ മേനോനാണ് ഉത്തരയെ വിവാഹം കഴിച്ചത്. ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെ മലയാള സിനിമയിൽ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്. അതേസമയം മലയാളികളുടെ എന്നെന്നും പ്രിയപ്പെട്ട താരജോഡിയാണ് ദിലീപും കാവ്യ മാധവനും. പണ്ടു മുതലേ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇരുവരുടെയും ആരാധകർ ഒരുപോലെ ആ വിവാഹം ആഘോഷമാക്കിയിരുന്നു. 2016 നവംബർ 25 ന് ആണ് ദിലീപും കാവ്യയും പ്രേക്ഷകരെയും മലയാള സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നോട്ട് പോവുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്. താൻ കാരണം ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യയെന്നും അതിനാലാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ കാവ്യയെ തന്നെ ജീവിത സഖിയാക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ദിലീപ് വിവാഹ ശേഷം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ആറ് വർ‌ഷങ്ങൾക്ക് ശേഷമാണു ഇവർക്ക് മഹാലക്ഷ്മി എന്ന മകൾ ജനിച്ചത്. മഞ്ജുവുമായുള്ള ബന്ധത്തിൽ ദിലീപിന് പിറന്ന മകൾ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends