Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടത്തിൽ ബോധം നഷ്ടപ്പെട്ട എനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്... മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ല.. വർഷങ്ങൾക്ക് ശേഷം ലക്ഷ്മി മൗനം വെടിഞ്ഞു.. വള്ളിപുള്ളി വിടാതെ തുറന്ന് പറഞ്ഞ് ലക്ഷ്മി

19 MARCH 2023 01:21 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്നായിരുന്നു. ബാലഭാസ്‌ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു പകൽ പുലർന്നു തുടങ്ങുമ്പോൾ ഉണ്ടായ അപകടം ആ താരത്തിന്റെ അസ്തമയത്തിനു വഴിതെളിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു. ഒക്ടോബർ 2ന് ബാലഭാസ്‌കറും യാത്രയായി. ഇരുവരും മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്, കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടമുതൽ തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലം വരെയുള്ള യാത്രയ്ക്കിടയിൽ എന്താണ് സംഭവിച്ചത്. തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു.

ഇപ്പോഴിതാ രണ്ടുപേരുടെയും മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകിയതോടെ വർഷങ്ങൾക്ക് ശേഷമുള്ള മൗനമാണ് ലക്ഷ്മി വെടിഞ്ഞത്. കേസിന്റെ വിചാരണയാണ് ഇപ്പോൾഅന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. അപകടസമയത് കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. പ്രതിയെ ലക്ഷ്മി തിരിച്ചറിയുകയും ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. അപകടമുണ്ടായ ദിവസം പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായാണ് അവിടെ പോയത്. പൂജ കഴിഞ്ഞ് 2018 സെപ്തംബർ 24 ന് രാത്രി തിരിച്ചു. 25 ന് പുലർച്ചെ 3.30 ന് പളളിപ്പുറത്ത് വച്ച് അപകടം ഉണ്ടായി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴി നൽകി. അപകട വിവരങ്ങൾ പൊലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി.അർജുനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്.

2018 സെപ്റ്റംബർ 25-ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ ഏകമകൾ തേജസ്വിനി ബാല മരിച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്‌കറും മരിച്ചു. ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സിബിഐ.ക്ക് കൈമാറുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends