Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞുവെന്ന് കേട്ടു എന്ന് ഭാമ! മഞ്ജു വാര്യർക്കോ, സിദ്ധീഖ്, നാദിർഷയ്ക്കോ ഒന്നും ഈ ഗൂഡാലോചനയെക്കുറിച്ച് അറിയില്ല.. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടെന്ന് രാഹുല്‍ ഈശ്വർ

20 MARCH 2023 08:10 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ തുടർ വിചാരണ ആരംഭിച്ചപ്പോൾ തന്നെ ബാലചന്ദ്രകുമാറിനെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വിസ്താരം ആരംഭിക്കാനിരിക്കെ ബാലചന്ദ്രകുമാറിന് വൃക്കാരോഗം മൂർച്ഛിക്കുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെയാണ് തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയിൽ നിന്നും അനുകൂല വിധി വന്നതോടെ ബാലചന്ദ്രകുമാറിന്റെ വിസ്താരം കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വിസ്താരം നടക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. വിചാരണയുടെ ആദ്യഘട്ടത്തില്‍ മൂന്നു തവണയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു.

എന്നാലിപ്പോഴിതാ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടെന്ന് പറയുകയാണ് രാഹുല്‍ ഈശ്വർ. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.. ഒരു നരേറ്റീവാണ് കോടതിയില്‍ പ്രസന്റ് ചെയ്യുന്നത്. അതില്‍ ശരീരഭാഷക്ക് അടക്കം വലിയ പ്രധാന്യമുണ്ട്. ബാലചന്ദ്രകുമാർ നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ അദ്ദേഹത്തിന് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരു നിയമപ്രശ്നം എന്ന രീതിയില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കോ-ഓർഡിനേറ്റർ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. അത്തരം കാര്യങ്ങള്‍ ഉറപ്പിച്ചില്ലെങ്കില്‍ പല കാര്യങ്ങളും ബെറ്ററായി പറയാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നാലും വീടിന്റെ കംഫർട്ട് സോണില്‍ അല്ലാതെ കോടതിയില്‍ പോയി പറയുന്നതില്‍ വലിയ പ്രധാന്യം ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ലാന്‍ഡ്മാർക്ക് ആവുന്ന കേസായി മാറും എന്നതില്‍ ആർക്കും തർക്കമില്ല. പൊലീസിന്റെ വലിയ തോതിലുള്ള അവകാശവാദങ്ങളും, മലയാള ചലച്ചിത്ര ലോകത്തെ ടോപ് ഫൈവില്‍ ഉള്‍പ്പെടുന്ന ഒരാള്‍ ഈ കേസിന്റെ ഭാഗമാവുകയും എല്ലാവർക്കും ഈ വിഷയത്തില്‍ ഒരു അഭിപ്രായമുണ്ടാവുകയും ചാനല്‍ ചർച്ചയാവുകയും കോടതി വലിയ താല്‍പര്യത്തോടെ കണ്ട കേസുമാണ് ഇത്. ഇത്തരം സാങ്കേതിക വിദ്യയുടേതാണ് ഭാവി എന്നതില്‍ തർക്കമില്ല.

ഈ കേസില്‍ ആര് ജയിച്ചാലും തോറ്റാലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലെ മെച്ചങ്ങളും ന്യൂനതകളും പരിശോധിക്കുകയും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവാം. ചരിത്രം നിർമ്മിക്കുന്നതും അതിന്റെ ഭാഗമാവുകയുമാണ് ഞങ്ങള്‍. നാളെ മറ്റൊരു കേസ് വരികയാണെങ്കില്‍ ദിലീപ് കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടപ്പെടും. എട്ടാംപ്രതിയായ ദിലീപിനെതിരായുള്ള കുറ്റം എന്ന് പറയുന്നത് ഗൂഡാലോചന നടത്തി എന്നുള്ളതാണ്. ആദ്യം ഈ കേസിലേക്ക് അദ്ദേഹത്തിന്റെ പേര് വന്നിരുന്നില്ല. പിന്നീടാണ് അദ്ദേഹം ഇതിലേക്ക് വരുന്നത്. മഞ്ജു വാര്യർക്കോ, സിദ്ധീഖ്, നാദിർഷയ്ക്കോ ഒന്നും ഈ ഗൂഡാലോചനയെക്കുറിച്ച് അറിയില്ല. പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞുവെന്ന് കേട്ടു എന്നാണ് ഭാമ പറഞ്ഞത്.

ഹിയർ സേ ആണെന്ന് പറഞ്ഞ് കോടതി ഇത് റെക്കോർഡ് ചെയ്തില്ല. അത്തരം ഒരു ആരോപണം കോടതിക്കെതിരായി ഉണ്ടായി. പച്ചക്ക് കത്തിക്കും എന്നത് ആ അർത്ഥത്തില്‍ അല്ലാലോ അവന് ഒരു പണി കൊടുക്കണമെന്ന് പറഞ്ഞാല്‍ അത് ആ അർത്ഥത്തില്‍ ഒന്നും അല്ലാലോ. ശാപവാക്കുകളോ ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ സാഹചര്യം മാറ്റി വേറെ രീതിയില്‍ അവതരിപ്പിച്ചാല്‍ അതിന്റെ സാധ്യതതകള്‍ മാറും. എന്തായാലും കോടതി അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. നാല് ദിവസത്തിനുളളിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം വിചാരണ വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റിയത് പ്രതിഭാഗത്തിന് എന്ന പോലെ തന്നെ പ്രോസിക്യൂഷനും ദോഷം ചെയ്തേക്കാമെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു നേരത്തേ അഭിഭാഷകനായ പ്രിയദർശൻ തമ്പി അഭിപ്രായപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends