Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ കാര്യത്തിലും ബാലു എക്സ്ട്രീം ആണ്... ശരിക്കും ലക്ഷ്മി മാനസിക പീഡനത്തിലൂടെ ആണ് കടന്നു പോകുന്നത്! ബാലുവിന്റെ മൂഡ് സ്വിങ്സ് ഉണ്ടായിരുന്നു! അന്ന് മൂന്നരക്ക് തീരുമാനിച്ചു അഞ്ചരക്ക് ഇറങ്ങി! വീട്ടുകാരെപോലും ഞെട്ടിച്ച തീരുമാനം; വീഡിയോ വൈറൽ

20 MARCH 2023 10:38 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിര്‍ണായക മൊഴിയുമായി കഴിഞ്ഞ ദിവസം ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ ലക്ഷ്മിയും ബാലഭാസ്കറും പങ്കെടുത്ത ജെബി ജങ്ഷനിലെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ വീഡിയോ വീണ്ടും വൈറൽ ആകുമ്പോൾ ഇപ്പോഴും ബാലുവിന്റെ മരണം വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. അഹങ്കാരമില്ലാത്ത ഒരു പ്രതിഭ. നമ്മുടെ ആരുമല്ലായിരുന്നു എങ്കിലും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞു പോയപോലെ... അത്രയും സങ്കടം.... കണ്ണ് നിറയുന്നു ഇത് വീണ്ടും കാണുമ്പോൾ.... ഇത്രയും നല്ലൊരു മകനെ ഭർത്താവിനെ സുഹൃത്തിനെ എല്ലാത്തിലുമുപരി ഒരു മനുഷ്യനെ കാണുന്നത് തന്നെ ഭാഗ്യമാണ്... ആദരാഞ്ജലികൾ.... ഒരുപുനർജന്മം ഉണ്ടെങ്കിൽ ഇതേ ബാലുവായി തന്നെ വരണം എന്നാണ് ആരാധകർ പറയുന്നത്.

ബാലുവിനെക്കുറിച്ച് ലക്ഷ്മി പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എല്ലാ കാര്യത്തിലും ബാലു എക്സ്ട്രീം ആണ്. മറ്റാർക്കും മത്സരിക്കാൻ ആകാത്ത അത്രയും എക്സ്ട്രീം ആണ്. അതിപ്പോൾ മൂഡ് ഔട്ട് ആണേലും ഹാപ്പി ആകുന്നത് ആണെങ്കിലും, എക്സൈറ്റ് മെന്റ് ആണെങ്കിലും എല്ലാം ബാലു എക്സ്ട്രീം ലെവൽ ആണ്. എന്ന് ലക്ഷ്മി പറയുമ്പോൾ ശരിക്കും ലക്ഷ്മി മാനസിക പീഡനത്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന മറുപടിയാണ് ബാലു നൽകിയത്. എല്ലാവരും പറയും ഇങ്ങനെ ഒരു ആളെ ഭർത്താവായി കിട്ടിയതിൽ നിങ്ങൾ ഭാഗ്യവതിയാണ് എന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. ഞാൻ അത്തരക്കാരോട് പറയാറുണ്ട്, ഒന്നര രണ്ട് മണിക്കൂർ നിങ്ങൾ സ്റ്റേജിൽ കാണുന്ന ആളല്ല ഞാൻ എന്ന്. അതുപോലെയല്ല പതിനഞ്ചു വര്ഷത്തോളമായി എന്റെ കൂടെയുള്ള ലക്ഷ്മി എന്ന്. എന്റെ കൂടെ ജീവിക്കുകയാണ്. എന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് മാറ്റുന്നതല്ല. സ്റ്റേജിൽ വച്ചും എനിക്ക് സെന്സിറ്റിവ് ആയ തോന്നലുകൾ ഉണ്ടായിട്ടുണ്ട്. സ്റ്റേജിൽ നിന്നും ഞാൻ ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ ഒക്കെയും ഉണ്ടായിട്ടുണ്ടെന്നും ബാലു പറയുന്നു. ഒളിച്ചോടി പോയാണ് വിവാഹം നടന്നത്. കോളേജിൽ നിന്നാണ് ഇറങ്ങി പോരുന്നത്. കുറെ ആളുകൾ ഒപ്പം നിന്നു. പെട്ടെന്ന് എടുത്ത തീരുമാനം ആണ് എന്റെ വിവാഹം. മൂന്നരക്ക് തീരുമാനിച്ചു അഞ്ചരക്ക് ഇറങ്ങി.

അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞു, വിവാഹം കഴിക്കുന്നു എന്ന്. വിവാഹം കഴിഞ്ഞശേഷം അച്ഛന്റെ അനുജന്റെ വീട്ടിൽ ഒരാഴ്ച താമസിച്ചു. എന്നിട്ട് തിരികെ ട്രിവാൻഡ്രം വന്നു, ഞങ്ങൾ ജീവിതം സ്റ്റാർട്ട് ചെയ്തു. ജീവിതത്തിൽ സ്കിഡ് ചെയ്തു പോകുന്ന ഘട്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ബാലു പറഞ്ഞു. ജീവിതത്തിൽ എപ്പോഴും എന്റെ കംഫർട്ട് സോൺ ലക്ഷ്മിയാണ്. ഞാൻ ഏതുവരെ പോകും, എവിടെ വരെ നിൽക്കും എന്നൊക്കെ അവൾക്ക് കൃത്യമായി അറിയാം. എന്ന് ബാലു പറയുമ്പോൾ പിന്നീട് കാണിക്കുന്നത് ലക്ഷ്മിയെ ആണ്. ആളുടെ ലൈഫ് പാർട്ണർ ആയി വന്നപ്പോൾ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ് എനിക്ക് വേണ്ടി വന്നു. കാരണം ഞാൻ മ്യൂസിക്കൽ ഫാമിലിയിൽ നിന്നും വരുന്ന ആളല്ല. അദ്ദേഹം പാരമ്പര്യമായി മ്യൂസിക്കൽ ഫാമിലി ആണ്. ലൈഫ് സ്റ്റൈൽ തന്നെ ഡിഫെറൻറ് ആയിരുന്നു. ഉറങ്ങുന്നത് പോലും വ്യത്യസ്തമായിരുന്നു. പലപ്പോഴും നല്ല സപ്പോർട്ട് ആയിരുന്നു. ഇങ്ങനെ ആണ് ട്രാവൽ, ഇങ്ങനെ ആണ് പ്രോഗ്രാം എന്ന് കൂടെ കൊണ്ട് പോയി മനസിലാക്കി തന്നു. ഞാനും അതിനുശേഷം കാര്യങ്ങൾ മനസിലാക്കുകയും, അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. പുള്ളിക്കാരി ആദ്യമായി കാണുന്ന മ്യൂസിഷ്യൻ ഞാൻ ആണ് എന്നും ബാലു പറയുന്നു. എന്തായാലും വീഡിയോ വീണ്ടും വൈറലാകുമ്പോൾ കണ്ണുനിറയാതെ ആരാധകർക്ക് ഇത് കണ്ടിരിക്കാനാകില്ല.

2018 സെപ്റ്റംബര്‍ 25-ന് ആയിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറിനെ കൂടാതെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. പാലക്കാട് സ്വദേശി അര്‍ജുന്‍ നാരായണനാണ് കാര്‍ ഓടിച്ചിരുന്നു. ഇയാള്‍ ആണ് കേസിലെ ഏക പ്രതിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends