Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും... അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല.. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും! എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്... എല്ലാം നഷ്ടപ്പെട്ട ദിവസം ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ല.. കൂടുതൽ തുറന്ന് പറച്ചിലുമായി സജി നായര്‍

21 MARCH 2023 07:45 AM IST
മലയാളി വാര്‍ത്ത

നടി ശാലു മേനോനെയും നടൻ സജി നായരെയും അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരങ്ങൾ തമ്മിൽ പിരിഞ്ഞതും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വേർപിരിയലിന്റെ കുറിച്ചും കടക്കെണിയിലൊക്കെയായതിനെക്കുറിച്ചും ആത്മഹത്യയെ കുറിച്ച്‌ വരെ ചിന്തിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് സജി നായര്‍ . ആ അവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ചത് കുടുംബശ്രീ ശാരദയാണെന്നും നടന്‍ പറയുന്നു. ‘കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട് സീരിയലുകള്‍ ചെയ്തു. ആലിലത്താലി എന്ന സീരിയല്‍ ചെയ്യുമ്ബോഴാണ് കുറച്ചുകൂടെ നന്നായി അടുക്കുന്നത്.

എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും. അവളെ കുറിച്ച്‌ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞിരിന്നതിനാല്‍ അതൊക്കെ അവള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്ക് അറിയില്ല. അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും. ഇപ്പോള്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകള്‍ മണ്ടന്‍ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല,’ എന്നും നടന്‍ പറയുന്നു. ‘ആലിലത്താലിക്ക് ശേഷം ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞതാണ്. അതിനിടയിലാണ് സോളാര്‍ കേസ് വരുന്നത്. അതിനു ശേഷം അവളും അമ്മയും കൂടെ എന്നെ വന്ന് കണ്ടു. ഞാന്‍ അഭിനയം വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍. ബാലെയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് ശാലു വന്നത്. അവള്‍ എനിക്ക് പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച്‌ ഞാന്‍ വീണ്ടും അഭിനയത്തില്‍ സജീവമായി. അതിന് മുന്‍പ് ഞാന്‍ ബാലെ ചെയ്തിട്ടില്ല.

എന്താണ് ബാലെ എന്നും അറിയുന്നതൊക്കെ അപ്പോഴാണ്. രണ്ട് വര്‍ഷത്തോളം ഞാന്‍ ശാലുവിന്റെ ട്രൂപ്പില്‍ ബാലെ ചെയ്തു. അതിനിടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. 2016 ല്‍ വിവാഹിതരായി. അതിനുശേഷം ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്,’ പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് ട്രൂപ്പില്‍ നിന്നും മാറി നില്‍ക്കേണ്ട വന്നു. സമിതിയിലെ ചില രീതികളില്‍ എനിക്ക് ചേര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. പറ്റുന്നില്ലെങ്കില്‍ മാറി നിന്നോളൂ എന്ന് ശാലുവാണ് പറഞ്ഞത്. അതിന് ശേഷം ആണ് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അത് പിന്നീട് രൂക്ഷമായി. ‘ഇപ്പോള്‍ ശാലു എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടും ഇല്ല. എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താല്‍ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്. അത് അവള്‍ക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂവെന്നും സജി നായര്‍ പറഞ്ഞു.

‘കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നു. ട്രൂപ് തകരില്ലായിരുന്നുവെന്നുമാണ് താന്‍ കരുതുന്നത്. ശാലുവിനെ ഞാന്‍ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. ആത്മഹത്യയെ കുറിച്ച്‌ പോലും ഞാന്‍ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലെന്നും സജി നായര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends