Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസുഖം ബാധിച്ച ശേഷം ഒരുപാട് പേർ പ്രസാദം, പൂജിച്ച ചരട് എന്നിവയെല്ലാം എനിക്ക് കൊണ്ടുതന്നു.. വയസായവർ വരെ കേറി വന്ന് കാണാൻ സാധിക്കാത്തതിനാൽ പ്രസാദം കൊണ്ടുവന്ന് ആശുപത്രിയിൽ ഏൽപ്പിച്ച് പോയി.. ഡോക്ടർ പോലും പേടിച്ചു.. എംആർഐ എടുത്തു; മൊത്തം സർവീസ് ചെയ്ത് ഇറങ്ങി; ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് നമ്മൾ കഴിച്ചിരിക്കണം! കൂടുതൽ തുറന്ന് പറച്ചിലുമായി മിഥുന്‍ രമേശ്

21 MARCH 2023 11:13 AM IST
മലയാളി വാര്‍ത്ത

ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് തന്‍റെ ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7ലാണ് മിഥുന്‍ പ്രവര്‍ത്തിക്കുന്നത്. മിഥുന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്.'
'ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ച് പാടുണ്ട്.' 'മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്' എന്നാണ് മിഥുൻ അസുഖത്തെ കുറിച്ച് ആരാധകരെ അറിയിച്ച് പറഞ്ഞത്
ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണ് മിഥുൻ. അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ മൈൻഡ് ചെയ്തില്ലെന്നും അങ്ങനെ ആരും ഇനി ചെയ്യരുതെന്നും മിഥുൻ രമേഷ് പറഞ്ഞു.

ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകുമെന്നും മിഥുൻ പറഞ്ഞു. ഇപ്പോൾ 'ഒരു രണ്ട് മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും.' 'കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല.' 'യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും മിഥുൻ വിശദീകരിച്ചു.

'അസുഖത്തിന് ഒരു കാരണം എന്താണെന്നത് കൃത്യമായി പറയാൻ പറ്റില്ലെന്നും വിശ്രമമില്ലാത്ത യാത്രയും ചെവ‍ിയിൽ അനിയന്ത്രിതമായി കാറ്റ് അടിക്കുന്നത് വരെ കാരണമാകുമെന്നും' മിഥുൻ പറഞ്ഞു. 'വേറെയും പലവിധ കാരണങ്ങൾക്കൊണ്ടും ബെൽസ് പാൾസി വരും.' 'ചെവിയിൽ കാറ്റടിച്ചാലും മതി. ഇത്രയും യാത്ര ചെയ്തത് കൊണ്ടും തടിയുള്ളത് കൊണ്ടും ഇമ്യൂണിറ്റി കുറവായിരിക്കും അതുകൂടി ഒരു കാരണമായിരിക്കാമെന്നുമാണ് പറയുന്നത്.' 'ആദ്യം ഞാൻ അസ്വസ്ഥതകൾ മൈൻഡ് ചെയ്തില്ല. ഉറക്കക്കുറവിന്റെ പ്രശ്നമായിരിക്കും വൈകുന്നേരമാകുമ്പോൾ ശരിയാകുമെന്ന് കരുതി.''പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും അസ്വസ്ഥതകൾ കൂടി. ആശുപത്രിയിൽ കാണിക്കാൻ പലരും പറഞ്ഞിട്ടും മൈൻഡ് ചെയ്തില്ല ഞാൻ. പിന്നെ പിറ്റേദിവസം രാവിലെ ഞാൻ വിതുരയിലുള്ള ഒരു ആശുപത്രിയിൽ കാണിച്ചു.' 'അവിടുത്തെ ഡോക്ടർ പേടിച്ചിട്ട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പ‍റഞ്ഞു. മുഖം കോടിയിരുന്നു.

സെൽഫി എടുത്ത് നോക്കിയപ്പോഴും പ്രശ്നങ്ങൾ തോന്നി. പിന്നെ ഉടൻ ആശുപത്രിയിൽ കാണിച്ചു. എംആർഐ എടുത്തു.''മൊത്തം സർവീസ് ചെയ്ത് ഇറങ്ങി. ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് നമ്മൾ കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും.' 'രണ്ട് വയസുള്ള കുട്ടിക്ക് വരെ ഈ അസുഖം വന്നിട്ടുണ്ട്. ​ഒരു കാരണം സ്പെസിഫിക്കായി ഈ അസുഖത്തിന് പറയാൻ പറ്റില്ലെന്നും മിഥുൻ പറഞ്ഞു.

അതേസമയം 'അസുഖം ബാധിച്ച ശേഷം ഒരുപാട് പേർ പ്രസാദം, പൂജിച്ച ചരട് എന്നിവയെല്ലാം എനിക്ക് കൊണ്ടുതന്നിരുന്നു.' 'വയസായവർ വരെ കേറി വന്ന് കാണാൻ സാധിക്കാത്തതിനാൽ പ്രസാദം കൊണ്ടുവന്ന് ആശുപത്രിയിൽ ഏൽപ്പിച്ച് പോയിരുന്നു. നിരവധി പ്രാർഥനകൾ നടന്നു.' 'ചിലർ വിളിച്ച് നക്ഷത്രം ചോദിച്ച് പ്രാർഥിച്ചു. ആദ്യ ദിവസം തന്നെ മമ്മൂക്ക വിളിച്ചു എന്ത് പറ്റിയെന്ന് അറിയാൻ വേണ്ടി. ശേഷം സുരേഷേട്ടൻ ദിലീപേട്ടൻ ഒക്കെ വിളിച്ചു.''ചാക്കോച്ചൻ വന്ന് കണ്ടിരുന്നു. മഞ്ജു ചേച്ചി അടക്കം എല്ലാവരും എന്നെ വിളിച്ച് തിരക്കിയിരുന്നു.' തന്നോട് സ്നേഹവും കരുതലും പ്രകടിപ്പിച്ചവരെ കുറിച്ച് സംസാരിച്ച് മിഥുൻ പറഞ്ഞു. മുഖത്തെ അസുഖം 98 ശതമാനം ബേധമായതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞ ദിവസം മിഥുൻ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. കൂടാതെ മിഥുന് ബ്രേക്ക് നൽകിയ കോമഡി ഉത്സവത്തിലേക്കും താരം തിരികെ എത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends