Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി പി. ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്​​താ​രം ഇന്നും തുടരും! നടിയെ ആക്രമിച്ച കേസ് എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി

22 MARCH 2023 08:32 AM IST
മലയാളി വാര്‍ത്ത

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി​യാ​യ സം​വി​ധാ​യ​ക​ൻ പി. ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്​​താ​രം ബു​ധ​നാ​ഴ്​​ച​യും തു​ട​രും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ൽ​നി​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി​യാ​ണ്​ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ വി​സ്​​ത​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച​യാ​ണ് വി​സ്​​താ​രം തു​ട​ങ്ങി​യ​ത്. കേസിലെ സുപ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ തുടർ വിചാരണ ആരംഭിച്ചപ്പോൾ തന്നെ ബാലചന്ദ്രകുമാറിനെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വിസ്താരം ആരംഭിക്കാനിരിക്കെ ബാലചന്ദ്രകുമാറിന് വൃക്കാരോഗം മൂർച്ഛിക്കുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഇതോടെയാണ് തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. രോഗം ഗുരുതരമായ സാഹചര്യത്തിൽ എറണാകുളത്തേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും അതിനാൽ വീട്ടിൽ വെച്ച് തന്നെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഉയർത്തിയത്. ബാലചന്ദ്രകുമാർ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നായിരുന്നു ദിലീപിന്റ വാദം. ബാലചന്ദ്രകുമാർ ചാനലുകളിൽ അഭിമുഖം നൽകുന്നുണ്ടെന്നും അതിനാൽ വിചാരണ നേരിട്ട് തന്നെ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാലചന്ദ്രകുമാറിന്റെ ഹർജി പരിഗണിച്ച വിചാരണ കോടതി തിരുവനന്തപുരത്ത് വെച്ച് നേരിട്ട് വിസ്താരം നടത്താനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമ തടസം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇത് തടഞ്ഞതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിലേക്ക് മാറ്റിയത്.

ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചതിനു ശേഷമായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.നാല് ദിവസത്തിനുളളിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം വിചാരണ വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റിയത് പ്രതിഭാഗത്തിന് എന്ന പോലെ തന്നെ പ്രോസിക്യൂഷനും ദോഷം ചെയ്തേക്കാമെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു നേരത്തേ അഭിഭാഷകനായ പ്രിയദർശൻ തമ്പി അഭിപ്രായപ്പെട്ടത്. വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടെന്നും ഇത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകാൻ സാധ്യത ഉണ്ടെന്നും പ്രിയദർശൻ തമ്പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കുന്നതോടെ ഇനി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉൾപ്പെടെ ചുരുക്കം സാക്ഷികളെ മാത്രമാണ് വിസ്തരിക്കാൻ ഉണ്ടാകുക. കേസിൽ നേരത്തേ വിചാരണ ജനവരി മാസത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുകയായിരുന്നു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വിചാരണ കോടതി ഹൈക്കോടതിയോട് തേടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയാനായിരിക്കും വിചാരണ കോടതിയുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends