Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെറ്റിക്കോട്ടുമിട്ട്, കക്ഷവും മറ്റ് സ്ഥലങ്ങളുമൊക്കെ കാണിച്ചോണ്ട് വന്നിരിക്കരുത്... അങ്ങനെ വന്നാൽ പെണ്ണുങ്ങൾ അടി മേടിക്കും! റിയാലിറ്റി ഷോകളോ മറ്റ് ടാലന്റ് ഷോകളോ സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ഇതുപോലെയുള്ള കുലസ്ത്രീകളല്ലേ ഉള്ളത്.. എന്ത് പറയാനാണെന്ന് മുൻ ബിഗ്‌ബോസ് താരം ഡെയ്സി

23 MARCH 2023 10:09 AM IST
മലയാളി വാര്‍ത്ത

മൂന്ന് പകലുകൾ മാത്രം ബാക്കി, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല ഉയരുന്നത് കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. മാർച്ച് 26 ഞായറാഴ്ച ഏഴു മണിയ്ക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാവും ഇത്തവണത്തെ സീസൺ എന്നാണ് പ്രെമോ നൽകുന്ന സൂചന. ‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ. തീപ്പാറുന്ന മത്സരത്തിനായി എത്തുന്ന ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നടൻ ഷിജു എആർ, ജിഷിൻ മോഹൻ, സംവിധായകരായ ഒമർ ലുലു, അഖിൽ മാരാർ, വൈബർ ഗേൾ ദേവു, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമല ഷാജി, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ എന്നിവരുടെയെല്ലാം പേരുകൾ ഇത്തവണത്തെ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി, ഏഷ്യാനെറ്റ് പുറത്തുവിട്ട പോസ്റ്ററുകളിലും മത്സരാർത്ഥികളെ കുറിച്ച് സൂചനകൾ നൽകുന്നുണ്ട്. അമല ഷാജി, അനിയൻ മിഥുൻ എന്നിവരിലേക്ക് ഉള്ള സൂചനകൾ നൽകിയതും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പോസ്റ്ററുകളായിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിലും അവതാരകനായ മോഹൻലാൽ ആണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്. സംഭവബഹുലമായ നാലാം സീസണിന് ശേഷം ഇത്തവണ ബിഗ് ബോസ് എന്തായിരിക്കും ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരെല്ലാം.

അതേസമയം ബിഗ്‌ ബോസ് ആരാധകരുടെ പ്രതികരണം അത്ര സുഖകരമല്ലെന്ന് തുറന്നു പറയുകയാണ് മുൻ ബിഗ് ബോസ് താരവും ഫോട്ടോഗ്രാഫറുമായ ഡെയ്സി ഡേവിഡ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഡെയ്സി പങ്കുവെച്ച വീഡിയോയിൽ ബിഗ് ബോസിനെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ‘ബിഗ് ബോസിൽ പോവുന്ന സ്ത്രീകൾ മര്യാദയ്ക്ക് വസ്ത്രം ധരിച്ചോണം, അല്ലെങ്കിൽ അടികിട്ടും. കുടുംബ പ്രേക്ഷകർക്ക് കാണാനുള്ളതാണ്. മോഹൻലാലിന്റെ സിനിമയിലെ പെണ്ണുങ്ങൾ എങ്ങനെ വേണമെങ്കിലും ഡ്രസ് ഇട്ടോട്ടെ. എന്നാൽ കുടുംബമായി ടെലിവിഷന് മുന്നിൽ കാണാൻ ഇരിക്കുന്നവർക്ക് മുന്നിൽ പെണ്ണുങ്ങൾ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം. പെറ്റിക്കോട്ടുമിട്ട്, കക്ഷവും മറ്റ് സ്ഥലങ്ങളുമൊക്കെ കാണിച്ചോണ്ട് വന്നിരിക്കരുത്. അങ്ങനെ വന്നാൽ പെണ്ണുങ്ങൾ അടി മേടിക്കും’, എന്നാണ് ഡെയ്സി പങ്കുവെച്ച വീഡിയോയിൽ ഒരു ബിഗ് ബോസ് പ്രേക്ഷക പറയുന്നത്. അതേസയം, ‘ബിഗ് ബോസ് പോലൊരു ഷോ മലയാളത്തിലെ പ്രേക്ഷകർ ഒരിക്കലും അർഹിക്കുന്നതല്ലെന്ന് എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. കാരണം റിയാലിറ്റി ഷോകളോ മറ്റ് ടാലന്റ് ഷോകളോ സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ഇതുപോലെയുള്ള കുലസ്ത്രീകളല്ലേ ഉള്ളത്. എന്ത് പറയാനാണ്’, ഡെയ്സി വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നു.

അതേസമയം പ്രഡിക്ഷൻ ലിസ്റ്റിൽ ഉള്ള ചിലരൊക്കെ ഇതിനകം മുംബൈയിൽ എത്തിയതായാണ് മനസിലാകുന്നത്. പലരുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇത്തവണ നല്ല ഒര്‍ജിനല്‍ ആള്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും ഇത്തവണ തീ പാറുമെന്നും പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്ററിൽ സംപ്രേക്ഷണം ഉണ്ടാവും. കഴിഞ്ഞ വര്‍ഷം മുതലാണ് 24 മണിക്കൂറും ഷോ പ്രേക്ഷകരിലേക്ക് എത്താൻ തുടങ്ങിയത്. ഇതിനെല്ലാം പുറമെ ഇതവണത്തേക്ക് എന്തെല്ലാം പുതുമകളാണ് ബിഗ് ബോസ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends