Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

പുതിയ ചാനലിനും ഫേക്ക് ഐഡി വന്നിരിക്കുകയാണ്.. അതിലെ രസകരമായ കാര്യം നമ്മുടെ കണ്ടന്റുകള്‍ അടിച്ചു മാറ്റി അവരും ചെയ്യുന്നുണ്ടെന്നാണ്.. അവരോട് പറയാനുള്ളത് മോഷ്ടിക്കുകയാണെങ്കിലും കുറച്ചൂടി മാന്യമായി ചെയ്തൂടേ! എന്തായാലും ആ കാര്യങ്ങളൊക്കെ ഇനി ലീഗലി പോകുന്നതേ ഉള്ളൂ... തുറന്ന് പറഞ്ഞ് മീനാക്ഷി

23 MARCH 2023 02:53 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് മീനാക്ഷി. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മീനാക്ഷി അനൂപ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ അവതാരക കൂടിയാണ് മീനാക്ഷി. 2014 മുതലാണ് മീനാക്ഷി അഭിനയിച്ച് തുടങ്ങുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമായിരുന്നു മീനൂട്ടിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ശേഷം ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിരുന്നു.

തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മീനാക്ഷി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഞാനിന്ന് ഒത്തിരി സന്തോഷത്തിലാണെന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. പഴയ യൂട്യൂബ് ചാനല്‍ പോയി, പുതിയത് തുടങ്ങിയെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതിന് പിന്നാലെ ഇത്രയും സ്‌പ്പോര്‍ട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പുതിയ ചാനലില്‍ വീഡിയോ ഇട്ട് കുറച്ച് സമയത്തിനുള്ളില്‍ ഒത്തിരി വ്യൂസ് വന്ന് തുടങ്ങി. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ ഇടപെടാനായി കുറേ ആളുകള്‍ ഉണ്ടെന്ന് പറയുന്നത് തന്നെ സന്തോഷം നല്‍കുന്നതാണ്.ഇനി ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തന്റെ പിതാവ് പറയുമെന്ന് പറഞ്ഞ് മീനാക്ഷി പിതാവിന് വീഡിയോ കൈമാറി. 'എല്ലാരും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ടാണ് പറ്റിച്ച ആളുകളുടെ പേര് വിവരങ്ങള്‍ ഞങ്ങള്‍ പുറത്ത് വിടാത്തതെന്ന്. അതാരണെന്ന് ആ വീഡിയോ കണ്ട മിക്ക ആളുകള്‍ക്കും മനസിലായിട്ടുണ്ടാവും. ചാനലുമായി ബന്ധപ്പെട്ടുള്ള മിക്ക സെലിബ്രിറ്റികള്‍ക്ക് പോലും ഇതാരാണെന്ന് അറിയാവുന്നതാണ്. ഞങ്ങള്‍ പിന്നെ അങ്ങനെ ഒരു വീഡിയോ ചെയ്തത് ഞങ്ങളെ കാണാത്തത് കൊണ്ട് സോഷ്യല്‍ മീഡിയ വഴി പലരും അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെയാണ്.

ഒരുപാട് ആളുകള്‍ ഞങ്ങളെ പറ്റി ചോദിച്ചിരുന്നു. പ്രത്യേകിച്ചും നമ്മളെ ഇഷ്ടം ഉള്ള ആളുകള്‍. അവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് ആ വീഡിയോ പുറത്ത് വിട്ടത്.പിന്നെ ചാനലുമായി ബന്ധപ്പെട്ട് പറ്റിച്ചനര്‍ക്ക് എതിരെ ലീഗലി മുന്‍പോട്ട് പോകുന്നുണ്ട്. നമ്മുടെ കൈയ്യിലുള്ള തെളിവുകള്‍ ഒക്കെയും ഇന്‍കം ടാക്സിലും മറ്റും ഹാജരാക്കിയിയിട്ടുണ്ട്. ബാക്കി ഉള്ള കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്‍പോട്ട് പോകും. ബാക്കി കാര്യങ്ങള്‍ അതിന്റേതായ വശം നോക്കിയിട്ടേ ചെയ്യുന്നുള്ളു. പുതിയ ചാനല്‍ തുടങ്ങിയത് ഞങ്ങളെ കാണാന്‍ ഇഷ്ടപ്പെടുന്നവരോടും ഞങ്ങളുടെ വീഡിയോയ്ക്ക് കാത്തിരുന്ന പ്രിയപ്പെട്ടവരുമായി സംവദിക്കാനാണ്. അല്ലാതെ കഴിഞ്ഞു പോയ കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയാനല്ല. നേരത്തെ പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് കേള്‍ക്കുന്നവര്‍ക്കും മടുപ്പാകും. ഒന്ന് പറഞ്ഞല്ലോ, ഇനിയും അത് പറഞ്ഞോണ്ടിരിക്കണോ എന്നായിരിക്കും അവര്‍ ചിന്തിക്കുക.

എന്തായാലും ആ കാര്യങ്ങളൊക്കെ ഇനി ലീഗലി പോകുന്നതേ ഉള്ളൂ. ഞങ്ങള്‍ക്ക് സന്തോഷം പങ്കിടാന്‍ വേണ്ടിയാണ് ഇപ്പേള്‍ വന്നിരിക്കുന്നത്. പിന്നെ പുതിയ ചാനല്‍ ഞങ്ങളുടേതാണ്. അതിന്റെ മെയില്‍ ഐഡിയും പാസ്‌വേര്‍ഡും ബാങ്ക് അക്കൗണ്ടുമൊക്കെ ഞങ്ങളുടേത് തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇനിയൊരു പ്രശ്‌നം വരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ ചാനലിനും ഫേക്ക് ഐഡി വന്നിരിക്കുകയാണ്. അതിലെ രസകരമായ കാര്യം നമ്മുടെ കണ്ടന്റുകള്‍ അടിച്ചു മാറ്റി അവരും ചെയ്യുന്നുണ്ടെന്നാണ്. അവരോട് പറയാനുള്ളത് മോഷ്ടിക്കുകയാണെങ്കിലും കുറച്ചൂടി മാന്യമായി ചെയ്തൂടേ എന്നാണ്. സ്‌ക്രീന്‍ഷോട്ടില്‍ നിന്നും മൗസ് എടുത്ത് മാറ്റാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. അടുത്ത തവണ സൂക്ഷിക്കണം കേട്ടോ എന്നാണ് മീനാക്ഷിയുടെ അച്ഛന്‍ പറയുന്നത്. കക്കുവാണേല്‍ അതിന്റേതായ കല വേണ്ടേ? എന്ന് അനൂപ് ചോദിക്കുന്നു. ഒരു കമ്പനി ഞങ്ങളെ പറ്റിച്ചു. അവരെ പറ്റി പറഞ്ഞ് വന്നപ്പോള്‍ ഒരുപാട് ആളുകളാണ് പിന്തുണ അറിയിച്ച് വന്നത്. ഇതിനെ പറ്റി അറിയുന്ന പലരും നമ്മള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് തന്നു. ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.
ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒത്തിരി നന്ദിയുണ്ട്. നിങ്ങളെല്ലാവരും നമ്മുടെ മനസ്സില്‍ ഉണ്ട്. ഞങ്ങളുടെ നന്ദിയും കടപ്പാടും ഇപ്പോള്‍ നിങ്ങളെ അറിയിക്കുകയാണെന്നും അനൂപ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (44 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (51 minutes ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (53 minutes ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (57 minutes ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (1 hour ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (1 hour ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (1 hour ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (2 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (2 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (5 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (6 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (7 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (7 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (8 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (8 hours ago)

Malayali Vartha Recommends