ഞാൻ റോബിൻ ചേട്ടനെ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണ്.. റോബിന്റെ മുൻ കാമുകിയെ പൊക്കി! ഷിയാസ് പുറത്ത് വിട്ട രഹസ്യങ്ങൾ; സോഷ്യൽമീഡിയ ഇളകുന്നു..

വൻ വിജയമായ നാല് സീസണുകൾക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഈ വരുന്ന മാർച്ച് 26ന് ആരംഭിക്കും. കഴിഞ്ഞ നാല് സീസണിലെ എന്നതുപോലെ തന്നെ അഞ്ചാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് അവതാരകൻ. സീസൺ ഫൈവ് ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെയും ഇപ്പോഴും സോഷ്യൽമീഡിയയിൽ തരംഗം ബിഗ് ബോസ് സീസൺ ഫോറും അതിലെ മത്സരാർഥികളുമാണ്. സീസൺ ഫോർ അവസാനിച്ചിട്ട് ഒരു വർഷത്തോട് അടുക്കാനായിട്ടും ഇപ്പോഴും ആർമിക്കാർ തമ്മിലുള്ള തർക്കവും മത്സരാർഥികൾ ആയിരുന്നവരുടെ റീച്ചും കുറഞ്ഞിട്ടില്ല. മത്സരാർഥികളിൽ ഇപ്പോഴും തരംഗമായി നിൽക്കുന്ന മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണൻ തന്നെയാണ്. ഫെയിമിനൊപ്പം തന്നെ നിരവധി വിമർശനങ്ങളും റോബിൻ കേൾക്കേണ്ടി വരുന്നുണ്ട്. പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ അലറികൂവി സംസാരിക്കുന്നുവെന്നതിന്റെ പേരിലാണ് റോബിന് ഏറെയും വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ളത്. മാത്രമല്ല 26 വയസുള്ള മനുഷ്യന്റെ പക്വത പോലും ചില സമയങ്ങളിൽ സംസാരിക്കുമ്പോൾ റോബിൻ കാണിക്കാറില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങളാണ് ശാലു പേയാടുൾപ്പെടെയുള്ളവർ റോബിനെതിരെ ഉന്നയിച്ചിരിക്കുന്നത്. റോബിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി മുൻ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം സംസാരിച്ചിരുന്നു. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തെ ഷിയാസ് കുറ്റപ്പെടുത്തുകയും ചെയ്തു. പിന്നാലെ വെല്ലുവിളികളുമായി റോബിനുമെത്തി. റോബിനെതിരെ മറ്റ് ചില ആരോപണങ്ങൾ കൂടി ഉന്നയിച്ചിരിക്കുകയാണ് ഷിയാസ് കരീം. റോബിനെ വിവാഹം കഴിക്കാനിരുന്ന മറ്റൊരു പെൺകുട്ടിയെക്കുറിച്ച് ഷിയാസ് വെളിപ്പെടുത്തി. ഞാൻ പറയാത്ത ഒരു കാര്യമുണ്ട്. ബിഗ് ബോസ് കഴിഞ്ഞ സമയത്ത് റോബിന്റെ ഒരു സുഹൃത്ത് എനിക്ക് മെസേജയച്ചു'. 'എന്റെയും സുഹൃത്താണ് അദ്ദേഹം. പിറന്നാളിന് റോബിന് വേണ്ടി ഒരു ബൈറ്റ് വേണമെന്ന് പറഞ്ഞു. റോബിൻ ചെയ്ത് നല്ല പ്രവൃത്തികളെക്കുറിച്ച്'. 'പുള്ളി ചാരിറ്റിയാെക്കെ ചെയ്യുന്നുണ്ട്.
ഇതൊക്കെ സത്യ മാണോയെന്ന് ചോദിച്ച ഞാൻ റോബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കി. എനിക്ക് പുള്ളിയെ അറിയില്ല. പക്ഷെ ഞാൻ വീഡിയോ അയച്ച് കൊടുത്തു' . 'വീഡിയോ ഇട്ട ശേഷം ഒരു പെൺകുട്ടി എനിക്ക് മെസേജയച്ചു. ഞാനിക്കയുടെ ഫാനാണ്. ഇക്ക റോബിൻ ചേട്ടനെ സപ്പോർട്ട് ചെയ്തതിൽ സന്തോഷമെന്ന്'. 'ഞാൻ റോബിൻ ചേട്ടനെ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണെന്നും പറഞ്ഞു. എനിക്കറിയില്ല. ഇത് റോബിനും അറിയാം' .'ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി വീണ്ടും മെസേജയച്ചു. റോബിനും ആ കുട്ടിയും തമ്മിൽ തെറ്റി. കല്യാണം വേണ്ടെന്ന് വെച്ചു. ഇതൊന്നും എന്നോട് പറയല്ലേ, എനിക്ക് റോബിനെയും അറിയില്ല നിങ്ങളെയും അറിയില്ലെന്ന് ഞാൻ പറഞ്ഞു' 'ഇക്കായുടെ നമ്പർ വേണമെന്ന് ആ കുട്ടി പറഞ്ഞു. ഞാൻ നമ്പർ കൊടുത്തു. എന്നെ പറ്റി റോബിൻ കുറ്റം പറഞ്ഞെന്ന് പറഞ്ഞു'
'നീ എന്തിനാണ് ഷിയാസിന് മെസേജിട്ടത് അവൻ കോഴിയാണെന്ന ഓഡിയോ എനിക്ക് അയച്ചു. അതാണ് പുള്ളിയോട് എനിക്ക് വ്യക്തിപരമായി വലിയ താൽപര്യമില്ലാത്തത്'. ആറടി പാെക്കമേ ഉള്ളൂ എന്ന റോബിന്റെ കമന്റിന് ഷിയാസ് മറുപടി. ആ വീഡിയോ കണ്ട് ഞാൻ ചിരിച്ചു. ഞാൻ കള്ളും കഞ്ചാവും ഉപയോഗിക്കാതെ ഉണ്ടാക്കിയ ശരീരമാണെന്ന് ഷിയാസ് പറഞ്ഞു. ആളുകളുടെ വിചാരം എനിക്ക് പുള്ളിയോട് ഈഗോ ആണെന്നാണ്. എനിക്ക് ഈഗോയില്ലെന്നും ഷിയാസ് വ്യക്തമാക്കി. ആരതിയെ പറ്റി ഞാനെന്തോ പറഞ്ഞെന്ന് പറഞ്ഞ് റോബിനെന്നെ വെല്ലുവിളിക്കുന്നുണ്ട്. വീട്ടിലിരിക്കുന്ന അച്ഛനെയോ അമ്മയെയോ കെട്ടാൻ പോവുന്ന പെണ്ണിനെക്കുറിച്ചോ ഞാൻ പറയില്ല. എനിക്ക് പറയാനുള്ളത് റോബിനോട് മുഖത്ത് നോക്കി പറയും. എനിക്ക് അലറലില്ല. പറയാനുള്ള കാര്യം വ്യക്തമായി പറയും. റോബിനെന്ന വ്യക്തിക്ക് എന്റെ മൂക്കിന് ഇടിക്കണമെങ്കിൽ സ്റ്റൂളിട്ട് വന്ന് ഇടിക്കേണ്ടി വരുമെന്നും ഷിയാസ് പരിഹസിച്ചു. റോബിനെതിരെ ഒരേസമയത്ത് തന്നെ നിരവധി ആരോപണങ്ങളാണ് വരുന്നത്. നിലവിലെ വിമർശനങ്ങളോട് പല വേദികളിലായി റോബിൻ മറുപടിയും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha