Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമലിനൊപ്പം അഭിനയിച്ചാൽ കിസ്സിങ് സീനുകൾ ചെയ്യേണ്ടി വരുമെന്നും മകളുടെ ഇമേജിനെ അത് ബാധിക്കുമെന്നും അമ്മ ദേവിക ചിന്തിച്ചു; കനകയ്ക്ക് ഒരു പ്രണയമുണ്ടായി; കാമുകനൊപ്പം കുറച്ചുനാൾ ലിവിങ് ടുഗെതറായിരുന്നു; വിദേശത്തേക്ക് പോയ കാമുകൻ പിന്നീട് കനകയെ കാണാൻ വന്നില്ല; അമ്മ കൂടി മരിച്ചതോടെ കനക ഏകാന്തതയിൽ; ഇപ്പോഴും തേടുന്നത് ആ കാമുകനെ; നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥ

18 APRIL 2023 06:57 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കനക. ഒരുകാലത്ത് നായികയായി തിളങ്ങിയ താരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. വീടിന് തീ പിടിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായിരുന്നു. ബയില്‍വന്‍ രംഗനാഥന്‍ കനകയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളി വെളിച്ചത്തിൽ നിന്ന് മറഞ്ഞത്. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാള ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

20 വർഷത്തോളമായി സിനിമാ മേഖലയിൽ നിന്ന് അകന്ന് ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു.

അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ തൊണ്ണൂറുകളിലെ മുൻനിര നടിയായിരുന്ന കനകയെക്കുറിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബയിൽവൻ രംഗനാഥൻ. പ്രശസ്ത നടി ദേവികയുടെ ഏക മകളാണ് കനക.

എംജിആറിനൊപ്പം വരെ സിനിമയിൽ ദേവിക നായികയായി അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ശിവാജി ഗണേശനൊപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ദേവികയെ തേടി സിനിമയിൽ അഭിനയിക്കാൻ അവസരം വന്നത്. പിന്നീട് ദേവിക ഒരു സഹ സംവിധായകനെ വിവാഹം കഴിച്ചു.

പിന്നീട് മകൾ പിറന്നശേഷം ദേവികയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മകൾ കനകയും തന്നെപ്പോലെ വലി നായികയാക്കണമെന്ന് ആഗ്രഹിച്ച ദേവിക ഗംഗൈ അമരൻ സംവിധാനം ചെയ്ത കരകാട്ടക്കാരൻ എന്ന സിനിമയിലൂടെ മകളെ അഭിനയത്തിലേക്ക് കൊണ്ടുവന്നു. കനകയുടെ ആദ്യ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമൊക്കെയായി താരം തിളങ്ങിയിരുന്നു. മകളുടെ ഇമേജ് മോശമാവരുതെന്ന കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചുംബന രംഗങ്ങളിലൊന്നും അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ലെന്നും ബയില്‍വന്‍ രംഗനാഥന്‍ പറയുന്നു.

ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം രജനികാന്തിനും കാർത്തിക്കുമൊപ്പം അഭിനയിച്ച കനക കമലഹാസനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല. കമലിനൊപ്പം അഭിനയിച്ചാൽ കിസ്സിങ് സീനുകൾ ചെയ്യേണ്ടി വരുമെന്നും മകളുടെ ഇമേജിനെ അത് ബാധിക്കുമെന്നും അമ്മ ദേവിക ചിന്തിച്ചുവെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.

ബാലചന്ദർ കമൽഹാസന്റെ നായികയായി കനകയെ ഒരു സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ കനക അത് നിരസിച്ചു. പിന്നീട് കനകയ്ക്ക് ഒരു പ്രണയമുണ്ടായി. ആരെയാണ് നടി പ്രണയിച്ചത് എന്നത് ഇപ്പോഴും ആർക്കും അറിയാത്ത രഹസ്യമാണെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.

നടി കാമുകനൊപ്പം കുറച്ചുനാൾ ലിവിങ് ടുഗെതറായിരുന്നുവെന്നും ശേഷം വിദേശത്തേക്ക് പോയ കാമുകൻ പിന്നീട് കനകയെ കാണാൻ വന്നില്ലെന്നും രംഗനാഥൻ പറയുന്നു. അമ്മ കൂടി മരിച്ചതോടെ കനക ഏകാന്തതയിലായി. അമ്മ പണിത് നൽകിയ ബംഗ്ലാവിൽ ഒരു സഹായിക്കൊപ്പം കനക താമസിച്ച് വരികയാണ്. അതിനിടയില്‍ ബംഗ്ലാവ് കൈയ്യേറാനായി ചിലര്‍ ശ്രമിച്ചിരുന്നു. ഇടയ്ക്ക് അവിടെ തീ പിടുത്തം ഉണ്ടായി . കര്‍പ്പൂരത്തിലെ തീ പടര്‍ന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് അന്ന് പോലീസ് പറഞ്ഞത്. തീ അണയ്ക്കാനായി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ആരേയും കനക അനുവദിച്ചിരുന്നില്ല. കനകയ്ക്ക് മാനസിക പ്രശനങ്ങളുണ്ടായിരുന്നോ എന്നായിരുന്നു എല്ലാവരും ചോദിച്ചത്.

ആര് അഭിമുഖം എടുക്കാൻ പോയാലും കനക വെളിച്ചത്തേക്ക് വരില്ല സംസാരിക്കാൻ തയ്യാറാവില്ല. ഇടയ്ക്കിടെ കനകയുടെ വീട്ടിൽ വഴക്കുകൾ നടക്കും പോലീസ് വന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി പോകും. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചോദിച്ചാൽ കാമുകനെ കാത്തിരിക്കുന്നുവെന്ന മറുപടി മാത്രമാണ് പറയുന്നത്. കനക മാനസീകപ്രശ്നമുള്ളവരെപ്പോലെയാണ് ജീവിക്കുന്നതും പെരുമാറുന്നതും ബയിൽവൻ രംഗനാഥൻ പറഞ്ഞു.

സിനിമയില്‍ സജീവമല്ലാത്തതിനാല്‍ ഇപ്പോള്‍ കനകയ്ക്ക് കാര്യമായ വരുമാനമില്ല. നേരത്തെയുള്ള സമ്പാദ്യങ്ങള്‍ എന്ത് ചെയ്തുവെന്നറിയില്ല. വിവാഹമോചിതയായ ശേഷം മകള്‍ക്ക് വേണ്ടി ജീവിച്ച അമ്മയായിരുന്നു ദേവിക. സിനിമാലൊക്കേഷനുകളിലെല്ലാം അവര്‍ മകള്‍ക്ക് കൂട്ടായി പോവാറുണ്ടായിരുന്നു. സിനിമകളുമായി തിരക്കിലാണെന്നും സമയമാവുമ്പോള്‍ മകളുടെ വിവാഹം നടത്തുമെന്നും മുന്‍പ് ദേവിക പറഞ്ഞിരുന്നു. അമ്മ ആഗ്രഹിച്ചത് പോലൊരു ജീവിതം മകള്‍ക്ക് കിട്ടിയിരുന്നില്ലെന്നുമായിരുന്നു ബയില്‍വന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends