Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനിപ്പോള്‍ താരമല്ല! സാധാരണ വീട്ടമ്മ മാത്രമാണ്... സന്തോഷവതിയായ വീട്ടമ്മ:- പൊതുവേദിയിൽ കണ്ണുകൾ കലങ്ങി സംയുക്ത വർമ്മ

05 MAY 2023 01:56 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ നിന്ന്  മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം.

ഇപ്പോഴിതാ സോമയാഗം വേദിയിലെത്തിയ നടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താനിപ്പോള്‍ ഒരു താരമല്ലെന്നും, സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നും തുറന്നു പറയുകയാണ് സംയുക്ത. സംയുക്തയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ പെരിഞ്ചല്ലൂര്‍ ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സോമയാഗങ്ങള്‍ക്ക് വേദിയായിരുന്നു . പഴയ പെരിഞ്ചല്ലൂരിന്റെ പ്രാന്തപ്രദേശമായ കൈതപ്രം ദേവഭൂമിയില്‍ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മുന്‍ജന്മ പുണ്യമാണെന്നാണ് സംയുക്ത വര്‍മ പറഞ്ഞത്. കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ താരം സംസാരിക്കുകയും ചെയ്തു.

'ഞാനിപ്പോള്‍ താരമല്ല. സാധാരണ വീട്ടമ്മ മാത്രമാണ്. സന്തോഷവതിയായ വീട്ടമ്മ. ഞാനിങ്ങനെ ഒരു ഫംഗ്ഷനും പോകാറില്ല. ഇവിടെ വന്ന് ഇവിടെയുള്ളവരുടെ സ്‌നേഹമിങ്ങനെ കാണുമ്പോള്‍ വലിയൊരു ഭാഗ്യമായി കരുതുന്നു. സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദി. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് ഞാന്‍ യാഗഭൂമിയിലെത്തിയത്.

ഇവിടെ വരാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുന്‍ജന്മ പുണ്യവുമാണ്- സംയുക്ത പറഞ്ഞു. സ്വാഗതപ്രാസംഗികന്‍ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് സംയുക്താവര്‍മ്മ ഇങ്ങനെ പ്രതികരിച്ചത്. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്.

കുടുംബ ജീവിതവും അമ്മ ജീവിതവുമെല്ലാം താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു. നന്നായി അതാസ്വദിച്ച് തുടങ്ങിയപ്പോഴാണ് സിനിമയെന്ന ചിന്ത മനസില്‍ നിന്നും മാറിയത്. അമ്മയാവാന്‍ വേണ്ടിയാണ് കല്യാണം കഴിച്ചത്. ദക്ഷിന് ശ്രദ്ധ വേണ്ട സമയത്തെല്ലാം താന്‍ അവനൊപ്പം തന്നെയുണ്ടാവാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. 23ാം വയസിലാണ് വിവാഹിതയായത്. അത് നേരത്തെയായി എന്നൊന്നും തോന്നിയിട്ടേയില്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് മകന്‍ ജനിച്ചത്. പെട്ടെന്ന് തന്നെ കുഞ്ഞുണ്ടാവണമായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു. പിസിഒഡി ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയത് യോഗയിലൂടെയാണ്.

അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തായിരുന്നു സംയുക്ത യോഗ പഠനം തുടങ്ങിയത്. യോഗയില്‍ ഉപരിപഠനം നടത്തിയ താരം യോഗാ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടാറുണ്ട്. താന്‍ യോഗ പഠിച്ചപ്പോഴും ഭര്‍ത്താവിനെ യോഗ ചെയ്യിപ്പിക്കാനായി ശ്രമിച്ചിട്ടേയില്ലെന്നായിരുന്നു താരം പറഞ്ഞത്. അദ്ദേഹത്തെ അദ്ദേഹമായി തന്നെ വിടാറാണ് പതിവ്.

 

അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ദേഷ്യമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റം വന്നത്. നേരത്തെ നല്ല ദേഷ്യമുള്ളയാളായിരുന്നുവെന്നും സംയുക്ത പറയുന്നു. ഇടയ്ക്ക് ചില പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ബിജു മേനോനൊപ്പമുള്ള വിദേശയാത്രയിലെ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends