Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കല്യാണം നടക്കുന്ന വീടാണ്... ആ വീട്ടിനകത്ത് പല പ്രോപ്പര്‍ട്ടികളും കാര്യങ്ങളുമൊക്കെയുണ്ടാവും: തേജസിന്റെ റീസൺ വാലിഡാണ്...

08 MAY 2023 05:08 PM IST
മലയാളി വാര്‍ത്ത

പൊതുവെ സെലിബ്രിറ്റി വിവാഹങ്ങൾ മുഴുവനായി കവർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. പക്ഷെ പലപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ വിവാഹ വേദിയിൽ തിങ്ങിക്കൂടി നിന്ന് വീഡിയോയും ഫോട്ടോയും പകർത്തുമ്പോൾ വിവാ​ഹം കാണാനെത്തിയ സദസിലിരിക്കുന്നവർക്ക് മീഡിയയെ മറഞ്ഞ് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട്. മുമ്പ് പല സെലിബ്രിറ്റി വിവാഹങ്ങൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അതെല്ലാം മനസിലാക്കി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് മാധ്യമങ്ങളെ നടിയും നർത്തകിയും മോഡലുമെല്ലാമായ ‌മാളവിക കൃഷ്ണദാസ് കയറ്റിയിരുന്നില്ല.

സെലിബ്രിറ്റിയായതുകൊണ്ട് തന്നെ മാളവികയുടെ വിവാഹത്തിന് നിരവധി മാധ്യമങ്ങൾ വീഡിയോ എടുക്കാൻ എത്തിയിരുന്നു. വിവാഹം നടക്കുന്ന വേദിയുടെ പുറത്തുള്ള ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾ ഷൂട്ട് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്. വിവാഹം പകർത്താൻ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതിനെ കുറിച്ച് റിസപ്ഷന് എത്തിയ തേജസിനോടും മാളവികയോടും ഓൺലൈൻ മാധ്യമപ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു.

അതിന് ഇരുവരും നൽകിയ മറുപടിയെ കുറിച്ച് യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തങ്ങളെ എന്തുകൊണ്ട് വിവാഹം ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ലെന്ന് ചോദിച്ചപ്പോൾ നിങ്ങള്‍ ഫ്രണ്ടില്‍ നിന്നാല്‍ ആര്‍ക്കും കല്യാണം കാണാന്‍ പറ്റില്ലല്ലോ... അതോണ്ടാണെന്നായിരുന്നു മാളവിക പറഞ്ഞത്. വലിഞ്ഞ് കേറി വന്നു എന്ന തരത്തില്‍ പറഞ്ഞതിനെക്കുറിച്ചും മീഡിയക്കാര്‍ ചോദിച്ചിരുന്നു വധുവിനോടും വരനോടും.

നിങ്ങളെന്തിനാണ് ക്വസ്റ്റിയന്‍ ചെയ്യുന്നത് പോലെ ചോദിക്കുന്നതെന്നാ് മാളവിക മറുപടിയായി ചോദിച്ചത്. 'മീഡിയക്കാർ മാളവികയോടും തേജസിനോടും ചോദിച്ച രീതിയില്‍ എനിക്ക് വിയോജിപ്പുണ്ട്. ഞാനാണ് ഈ സിറ്റുവേഷനില്‍ എങ്കില്‍ എന്തിനാണ് ഇപ്പോള്‍ ഈ ചോദ്യം ചെയ്യലെന്ന് ചോദിക്കും. അവരുടെ ഫ്ംഗഷനിലേക്ക് മീഡിയ ചെന്നപ്പോഴാണ് ഇത് സംഭവിച്ചത്. അവരായിട്ട് ഇങ്ങോട്ട് വന്നതല്ലല്ലോ. ഞങ്ങളുടെ പ്രൈവസി എന്നൊക്കെ പറഞ്ഞുള്ള മീഡിയക്കാരുടെ ചോദ്യം അനാവശ്യമാണ്. തേജസിന്റെ വീട്ടിലേക്ക് ആരോ അതിക്രമിച്ച് കയറിയതിനെക്കുറിച്ചും മാളവിക സംസാരിച്ചിരുന്നു.

 

വീട്ടിൽ കയറി വീഡിയോ എടുത്തത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞിരുന്നു. ഒരു കല്യാണം നടക്കുന്ന വീടാണ്. ആ വീട്ടിനകത്ത് പല പ്രോപ്പര്‍ട്ടികളും കാര്യങ്ങളുമൊക്കെയുണ്ടാവും. അവരുടെ പെര്‍മിഷനില്ലാതെ അവരുടെ വീട്ടില്‍ കയറി വീഡിയോ എടുത്ത ആള്‍ ആരായാലും ഈ പ്രൊഫഷന് തന്നെ അപമാനമായി മാറി. എന്തിനങ്ങനെ ചെയ്തുവെന്ന ചോദ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു. അവരെ ക്വസ്റ്റിയന്‍ ചെയ്യുന്നത് പോലെ നിര്‍ത്തി ചോദിച്ചതും ശരിയായില്ല. ഈ ടൈമില്‍ ചോദിച്ചതിനോട് യോജിക്കാനാവില്ല.

തേജസ് പറഞ്ഞ സെക്യൂരിറ്റി റീസണ്‍സ് വാലീഡാണ്. മീഡിയക്കാരെ അവര്‍ ഒട്ടും പരിഗണിച്ചില്ലെന്ന് പറയാനാവില്ല. കല്യാണം കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ചേട്ടാ.... പുറകില്‍ ഗ്ലാസുണ്ട്, വീഴല്ലേ എന്നൊക്കെ മാളവിക പറയുന്നത് കാണാം. എന്നിട്ടാണ് റിസപ്ഷന്റെ സമയത്ത് ഇങ്ങനെയൊക്കെ മാളവികയോടും തേജസിനോടും ചോദിച്ചത്. തേജസിന്റെ വീട്ടിലേക്ക് പോവുന്ന സമയത്ത് തന്റെ സാധനങ്ങളെല്ലാം കാറില്‍ എടുത്ത് വെച്ചോയെന്ന് മാളവിക ചോദിക്കുന്നുണ്ടായിരുന്നു. ചാര്‍ജറും ലാപ്‌ടോപും എവിടെയാണ് എന്നൊക്കെ ചോദിക്കുന്നത് വീഡിയോ എടുത്തപ്പോള്‍ ചേട്ടാ... ഞാന്‍ ഒന്ന് സംസാരിച്ചോട്ടെ എന്ന് മാളവിക ചോദിക്കുന്നുണ്ട്.

നായിക നായകന് ശേഷം സോഷ്യൽമീഡിയയിലും യുട്യൂബിലും സജീവമായ മാളവിക കൃഷ്ണദാസ് തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ വിവാഹം. നായിക നായകനിൽ മാളവികയുടെ സഹമത്സരാർഥിയായിരുന്ന തേജസാണ് മാളവികയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നില്ലെന്നും വീട്ടുകാരുടെ സമ്മതത്തോടെ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമാണെന്നും മാളവിക വിവാ​ഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends