പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന
വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇരുതാരങ്ങളും തമ്മിലുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഡേറ്റിംഗിലാണെന്ന കിംവദന്തികള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹത്തെ കുറിച്ച് ആരാധകര്‍ ഊഹാപോഹങ്ങള്‍ തുടങ്ങി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല. ഇതിനു പിന്നാലെ രശ്മികയ്ക്കൊപ്പമുള്ള വിജയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. റിലേഷിന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാര്‍ടണര്‍ എന്ന ചോദ്യത്തിന് 'എല്ലാവര്‍ക്കും തെരിഞ്ച വിഷയം താ' എന്നായിരുന്നു രശ്മിക നല്‍കിയ മറുപടി. നിങ്ങള്‍ക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. ചെന്നൈയില്‍ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസം കേളി ടെയ്ല്‍സി'നു നല്‍കിയ അഭിമുഖത്തിലാണ് താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് തുറന്നുപറഞ്ഞത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകള്‍ക്കൂടി ചേര്‍ന്നതാണ്. പ്രണയത്തില്‍ ഉപാധികളുണ്ടാകുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നതെന്നും വിജയ് പറഞ്ഞു.സഹതാരത്തെ മുന്‍പ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ്, താന്‍ സിംഗിള്‍ അല്ലെന്നും പറഞ്ഞു. എനിക്ക് 35 വയസ്സുണ്ട്. ഞാന്‍ സിംഗിള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു താരത്തിന്റെ ചോദ്യം.
https://www.facebook.com/Malayalivartha