നടന്‍ സെയ്ഫ് അലി ഖാന് നേരെ നടന്ന ആക്രമണം: മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍; വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാന്‍ കഴിയില്ലെന്ന് പൊലീസ്; ജോലിക്കാര്‍ സംശയത്തിന്റെ നിഴലില്‍

നടന്‍ സെയ്ഫ് അലി ഖാന് നേരെ സ്വവസതിയില്‍ നടന്ന ആക്രമണം ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലാണ് സെയ്ഫ് അലി ഖാന് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നടനെ ആക്രമിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍ പറയുമ്പോഴും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതിക്രമം നടന്നു എന്ന് മാത്രമാണ് നിലവിലെ റിപ്പോര്‍ട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിനുള്ളിലേക്ക് ആരും കടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജോലിക്കാരുടെ സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാനും കഴിയില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാന്ദ്ര മേഖലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിനോട് സിനിമാലോകം ആവശ്യപ്പെട്ടു കഴിഞ്ഞു. ബോളിവുഡ് നടന്മാര്‍ ഏറ്റവും സമ്പന്നരില്‍ ഒരാള് സെയ്ഫ് അലി ഖാന്‍. മികച്ച സുരക്ഷാ സംവിധാനത്തോട് കൂടിയ സെയ്ഫിന്റെ ബംഗ്‌ളാവില്‍ നടന്ന ആക്രമണം ഏവരിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.
അതേസമയം, 54 വയസ്സുകാരനായ സെയ്ഫിന് ആക്രമണത്തില്‍ ആറു കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനു സമീപവും കഴുത്തിലും ആഴത്തില്‍ പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫ് അപകടനില മറികടന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സെയ്ഫിന്റെ കുടുംബത്തിലെ മറ്റാര്‍ക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. മോഷണശ്രമത്തിനിടെ ഉണ്ടായ ആക്രമണമാണോ എന്നതടക്കം പരിശോധിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha